HOME
DETAILS

മുസ്‌ലിം കച്ചവടക്കാരനെ സംരക്ഷിച്ച ദീപക് കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഉത്തരാഖണ്ഡ് പൊലിസ് 

  
Web Desk
February 02, 2026 | 5:03 PM

uttarakhand police filed a case against deepak kumar who protested against bajrang dal

ഡെറാഡൂണ്‍: മുസ്‌ലിം കച്ചവടക്കാരനെ ആക്രമിച്ച ബജ്‌റങ് ദള്‍ പ്രവര്‍ത്തകരെ തടഞ്ഞ ദീപക് കുമാറിനെതിരെ കേസെടുത്ത് ഉത്തരാഖണ്ഡ് പൊലിസ്. വിശ്വഹിന്ദു പരിഷത്ത്, ബജ്‌റങ് ദള്‍ സംഘടനകള്‍ നല്‍കിയ പരാതിയിലാണ് പൊലിസിന്റെ നടപടി. ദീപകിന് പുറമെ വിജയ് റാവത്ത് എന്നയാള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

ബജ്‌റങ് ദള്‍ പ്രവര്‍ത്തകരെ ആക്രമിച്ചു, കലാപാഹ്വാനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. വിഎച്ച്പി പ്രവര്‍ത്തകനായ ഗൗരവ് കശ്പ്, ബജ്‌റങ് ദള്‍ പ്രവര്‍ത്തകനായ കമല്‍ പാല്‍ എന്നിവരാണ് യുവാക്കള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയതെന്നും ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. കടയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം കച്ചവടക്കാരനെ ആക്രമിച്ച ബജ്‌റങ് ദള്‍ പ്രവര്‍ത്തകെ പ്രതിരോധിച്ച ദീപകിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 

രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിച്ച ജനുവരി 26നായിരുന്നു സംഭവം. സംഭവം സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞതോടെ ബ്ജറംഗ്ദള്‍ പ്രവര്‍ത്തകര്‍ കൂട്ടം ചേര്‍ന്ന് ദീപകിനെതിരെ ആക്രമണ ആഹ്വാനവുമായി രംഗത്തെത്തി. വിവിധ സാമൂഹിക മാധ്യമങ്ങളിലെ ഹിന്ദുത്വ പേജുകളില്‍ കൊലവിളി നിറഞ്ഞു. ഡെറാഡൂണ്‍, ഹരിദ്വാര്‍ തുടങ്ങിയ വിവിധ നഗരങ്ങളില്‍ നിന്നാണ് ഹിന്ദുത്വ പ്രവര്‍ത്തകര്‍ കൊലവിളിച്ചെത്തിയത്. ദീപകിന്റെ വീടിനു മുന്നിലും ജിംനേഷ്യം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുന്നിലും ഭീഷണി മുദ്രാവാക്യങ്ങളുമായി അവര്‍ ഒത്തുകൂടി. 

'മുഹമ്മദ് ദീപക് എന്ന് പേരുവിളിച്ചവന്‍ ജിംനേഷ്യവും പൂട്ടി ഒളിച്ചോടി. ധൈര്യമുണ്ടെങ്കില്‍ പുറത്തിറങ്ങൂ.നിരായുധരായ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ അയാള്‍ ഓടിച്ചു. ഞങ്ങള്‍ ഇപ്പോള്‍ നിങ്ങളുടെ നാട്ടിലുണ്ട്. എന്നിട്ടും അയാള്‍ ഓടിപ്പോയി. മുസ്‌ലിംകളെ സ്‌നേഹിക്കുന്നുവെങ്കില്‍, ഒരു തൊപ്പി ധരിച്ച് മുസ്‌ലിമായിക്കോളൂ...' - വീടിനു മുന്നിലെത്തിയ ബജ്‌റങ് ദള്‍ പ്രവര്‍ത്തര്‍ ആക്രോശിച്ചു.

uttarakhand police filed a case against deepak kumar for stopping bajrang dal activists who attacked a muslim businessman.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തിയിൽ കുടുങ്ങിയവർക്ക് കൈത്താങ്ങായി ഇത്തിഹാദ് റെയിൽ; 350-ലേറെ യാത്രക്കാരെ സുരക്ഷിതമായി അബുദബിയിലെത്തിച്ചു

uae
  •  2 days ago
No Image

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക, ജാഗ്രതാ മുന്നറിയിപ്പ് 

Kerala
  •  2 days ago
No Image

തുടർച്ചയായ നാലാം ദിവസവും ദുബൈ ഗ്ലോബൽ വില്ലേജ് അടച്ചിടും

uae
  •  2 days ago
No Image

യുദ്ധം പത്ത് ദിവസം കൂടി നീണ്ടാല്‍ 'പെടും', ആയുധ ശേഖരം തീരുന്നതായി ട്രംപിന് പെന്റഗണിന്റെ മുന്നറിയിപ്പ്- റിപ്പോര്‍ട്ട് 

International
  •  2 days ago
No Image

യുഎഇയിൽ കുടുങ്ങിയ യാത്രക്കാർക്ക് തുണയായി പ്രവാസികൾ; വീടുകളും ഹോട്ടൽ മുറികളും സൗജന്യമായി വിട്ടുനൽകി നിരവധിപേർ

uae
  •  2 days ago
No Image

'അച്ഛനെ വരെ ആക്ഷേപിച്ചു';പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കാന്‍ തയ്യാറാകാതെ ജി സുധാകരന്‍, രൂക്ഷ വിമര്‍ശനവുമായി കുറിപ്പ്

Kerala
  •  2 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം: രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക്; പെരുന്നാളിന് കൂടുതല്‍ പണം അയക്കാനാകുമെന്ന ചിന്തയില്‍ പ്രവാസികള്‍ | Indian Rupee Value

Economy
  •  2 days ago
No Image

ഭക്ഷണം ഉണ്ടാക്കാൻ പോലും അനുവദിക്കുന്നില്ല; ഐടി ജീവനക്കാരി ജീവനൊടുക്കിയ നിലയിൽ, സ്ത്രീധന പീഡന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ

crime
  •  2 days ago
No Image

വയനാട്ടിലെ കര്‍ഷകന്റെ മരണം കാട്ടാന ആക്രമണത്തെ തുടര്‍ന്ന്; മരണകാരണം ആന്തരിക രക്തസ്രാവം

Kerala
  •  2 days ago
No Image

സമസ്ത: പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; വിജയം 99%,  9,379 പേര്‍ക്ക് ടോപ് പ്ലസ്

organization
  •  2 days ago