ഹാര്‍വാര്‍ഡില്‍ പഠിക്കാം സൗജന്യമായി; ഈ 30 കോഴ്‌സുകളിലേക്ക് അപേക്ഷിക്കൂ
ഏതൊരു വിദ്യാര്‍ഥിയുടേയും സ്വപ്‌നമാണ് ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റി. ലോകത്തെമ്പാടുമുള്ള വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുകയാണ് ഇപ്പോള്‍ ഹാര്‍വാര്‍ഡ്. ഓണ്‍ലൈനായി 30 സൗജന്യ കോഴ്‌സുകളാണ് ഹാര്‍വാര്‍ഡ് പ്രവേശനമൊരുക്കുന്നത്.
അമേരിക്കയിലെത്തന്നെ ഏറ്റവും പഴക്കം ചെന്ന ഉന്നത പഠന സ്ഥാപനമായ ഹാര്‍വാര്‍ഡ്, 1636ലാണ് സ്ഥാപിക്കപ്പെടുന്നത്. ഒരു പ്രൈവറ്റ് ഐവി ലീഗ് ഗവേഷണ സര്‍വകലാശാലയായ ഇത് മസ്സാച്ചുസെറ്റ്‌സിലാണ് സ്ഥിതി ചെയ്യുന്നത്.
പുതിയ തൊഴിലവസരങ്ങളും അറിവുവഴികളും വച്ചുനീട്ടുന്ന കമ്പ്യൂട്ടര്‍ സയന്‍സ്(സി.എസ്), ഡാറ്റാ സയന്‍സ്, ബിസിനസ്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ മേഖലകളിലാണ് ഓണ്‍ലൈനിലൂടെ പുതിയൊരവസരം നല്‍കുന്നത്.
1.CS50: Introduction to Computer Science
കമ്പ്യൂട്ടര്‍ സയന്‍സിന്റേയും പ്രോഗ്രാമിങ്ങിന്റേയും ആമുഖങ്ങള്‍ നല്‍കി പരിചയപ്പെടുത്തുന്ന കോഴ്‌സാണിത്. ഡേവിഡ്. ജെ. മലാന്‍ പഠിപ്പിക്കുന്ന ഒരു എന്‍ട്രി ലെവല്‍ കോഴ്‌സായ സി.എസ്50, വിദ്യാര്‍ഥികള്‍ക്ക് അബ്‌സ്ട്രാക്ഷന്‍, അല്‍ഗോരിതം, ഡാറ്റാ സ്ട്രക്ചര്‍, എന്‍കാപ്‌സുലേഷന്‍, റിസോഴ്‌സ് മാനേജ്‌മെന്റ്, സെക്ക്യൂരിറ്റി, സോഫ്റ്റ് വെയര്‍ എന്‍ജിനിയറിംഗ്, വെബ് ഡെവലപ്‌മെന്റ് എന്നീ വിഷയങ്ങളാണ് കോഴ്‌സിലുള്ളത്. പ്രോഗ്രാമിംഗ് ലാംഗ്വേജുകളായ സി, പൈത്തണ്‍, എസ്.ക്യു.എല്‍, ജാവാ സ്‌ക്രിപ്റ്റ് പ്ലസ് സി.എസ്.എസ്, എച്.ടി.എം.എല്‍ തുടങ്ങിയവയും ഉള്‍പ്പെടുന്നുണ്ട്.
2. CS50’s Web Programming with Python and JavaScript
ഡാറ്റാബേസ് ഡിസൈന്‍, സ്‌കേലബിലിറ്റി, സെക്യൂരിറ്റി, യൂസര്‍ എക്‌സ്പീരിയന്‍സ് തുടങ്ങിവയാണ് ഇതിലെ വിഷയങ്ങള്‍. വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന പ്രൊജക്റ്റുകളിലൂടെ ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്റര്‍ഫേസുകളെ കുറിച്ച് പഠിക്കുവാനും അവ ഉപയോഗിച്ച് പരിചയപ്പെടാനും, ഗിറ്റ്ഹബ്ബ്(github), ഹെറോക്കു എന്നീ ക്ലൗഡ് സേവനങ്ങളെ പരമാവധി ഉപയോഗപ്പെടുത്താനും അവസരങ്ങളുണ്ടാവും.
3. CS50’s Introduction to Game Development
2ഡി, 3ഡി ഇന്ററാക്റ്റീവ് ഗെയിമുകള്‍ നിര്‍മ്മിക്കുന്നതില്‍ കേന്ദ്രീകരിച്ചുള്ള ഒരു കോഴ്‌സാണിത്. കുട്ടിക്കാലത്തെ സൂപ്പര്‍ മരിയോ ബ്രോസ്, ലെജന്റ് ഓഫ് സെല്‍ഡ, പോര്‍ട്ടല്‍ പോലുള്ള ഗെയിമുകളും അതിന്റെ പ്രവര്‍ത്തനങ്ങളും പരിചയപ്പെടാനും അവലോകനം ചെയ്യാനും അവസരമുണ്ടാകും. യൂണിറ്റി പോലുള്ള ഫ്രെയിംവര്‍ക്കുകളും ലുവ, C# പോലുള്ള പ്രോഗ്രാമിംഗ് ലാംഗ്വേജുകളും ഉപയോഗിച്ച് 2ഡി, 3ഡി ഗ്രാഫിക്ക്‌സ്, ആനിമേഷന്‍, ശബ്ദം, കൊളീഷന്‍ ഡിറ്റക്ഷന്‍ എന്നിവയും പഠിക്കാനാവും. ഇതിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഗെയിമുകള്‍ ഡിസൈന്‍ ചെയ്യാനും വികസിപ്പിക്കാനുമുള്ള അവസരങ്ങളുമുണ്ട്.
4. CS50’s Introduction to Artificial Intelligence with Python
സ്വയം ഡ്രൈവ് ചെയ്യുന്ന കാറുകളും മറ്റു നൂതന സാങ്കേതിക വിദ്യകളും വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ പുതിയ എ.ഐ ലോകത്ത്, ഏറ്റവും സാധ്യതയുള്ള ഒന്നാണ് ഈ കോഴ്‌സ്. കൃത്രിമ ബുദ്ധിയും അതിന്റെ അടിസ്ഥാനങ്ങളും അതുപോലെ ഗെയിം പ്ലേയിംഗ് എഞ്ചിന്‍, ഹാന്റ് റൈറ്റിംഗ് റെക്കഗ്‌നിഷന്‍, മെഷീന്‍ ട്രാന്‍സ്ലേഷന്‍ എന്നീ ആശയങ്ങളും ഈ കോഴ്‌സിലൂടെ പരിചയപ്പെടുന്നതാണ്.
5. Exercising Leadership: Foundational Principles
എഡ്.എക്‌സ് പ്ലാറ്റ്‌ഫോം വഴിയാണ് ഈ കോഴ്‌സ് നല്‍കപ്പെടുന്നത്. ഇതിലൂടെ സങ്കീര്‍ണ്ണമായ വെല്ലുവിളികളെ തരണം ചെയ്യാനും സംഘര്‍ഷങ്ങളെ സമാധാനപരമായി സമീപിക്കാനും ഈ മാറുന്ന ലോകത്തെ അതിജീവിക്കാനും വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നു.
6. Technology Entrepreneurship: Lab to Market
വ്യാവസായിക മേഖലകളിലും നമ്മുടെ സാധാരണ ജീവിതങ്ങളിലും മാറ്റങ്ങള്‍ വരുത്താന്‍ കഴിവുള്ള ഒരുപാട് നൂതന സാങ്കേതിക വിദ്യകള്‍ക്കായി കോടികളാണ് ഓരോ സര്‍വകലാശാലകളും, മറ്റു പ്രൈവറ്റ് കമ്പനികളും ചെലവഴിക്കുന്നത്. എന്നാല്‍ മിക്കതും ലാബുകളില്‍ തന്നെ ഒതുങ്ങിപ്പോവാറാണ് പതിവ്. ഹാര്‍വാര്‍ഡിലെ ലബോറട്ടറി ഫോര്‍ ഇന്നൊവേഷന്‍ സയന്‍സും സാന്‍ഡിയാഗോ സര്‍വകലാശാലയും ചേര്‍ന്ന് നല്‍കുന്ന ഈ കോഴ്‌സിലൂടെ സാങ്കേതിക വിദ്യകളെ വാണിജ്യവല്‍ക്കരിക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് പരിചയപ്പെടുത്തുന്നത്. സ്ഥാപകരുടേയും സംരംഭകരുടേയും മറ്റു വ്യവസായ വിദഗ്ദരുടേയും സഹായവും ഉണ്ടാവുന്നതായിരിക്കും.
7. Entrepreneurship in Emerging Economies
ഹാര്‍വാര്‍ഡില്‍ ബിസിനസ് സ്‌കൂള്‍ പ്രഫസറായ തരുണ്‍ ഖന്ന നേതൃത്വം നല്‍കുന്ന ഒരു ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സാണിത്. പ്രശ്‌നപരിഹാര മാര്‍ഗങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഈ കോഴ്‌സ് വിവിധ മേഖലകളിലെ സംരഭക സാധ്യതകളെ പരിചയപ്പെടാനുള്ള അവസരവും ഉണ്ടാകും.
8. The Path to Happiness: What Chinese Philosophy Teaches us about the Good Life
താവോയിസം മുതല്‍ കണ്‍ഫ്യൂഷനിസം വരേയുള്ള പുരാതന ചൈനീസ് തത്വശാസ്ത്രങ്ങളെ അടിസ്ഥാനമാക്കി സന്തോഷകരവും സമാധാനപരവുമായ ജീവിതവഴികളെ ചര്‍ച്ച ചെയ്യുന്ന ഒരു കോഴ്‌സാണിത്. മൈക്കല്‍ പ്യുവറ്റ് നേതൃത്വം നല്‍കുന്ന ഇത് എഡ്.എക്‌സ് പ്ലാറ്റ്‌ഫോം വഴിയാണ് നല്‍കപ്പെടുന്നത്. ചൈനീസ് തത്വശാസ്ത്രത്തിലും ചരിത്രത്തിലും മുന്‍ പരിചയമില്ലാത്തവര്‍ക്കും ഈ കോഴ്‌സില്‍ ചേരാവുന്നതാണ്.
9. Women Making History: Ten Objects, Many Stories
സ്ത്രീ ചരിത്രങ്ങളെയും സമരങ്ങളേയും ആഴത്തില്‍ ചര്‍ച്ച ചെയ്യുന്ന ഈ കോഴ്‌സ് ഹാര്‍വാര്‍ഡ് പ്രഫസര്‍മാരായ ലോറല്‍ ഉള്‍റിച്ചും ജേയ്ന്‍ കമെന്‍സ്‌കിയുമാണ് നേതൃത്വം നല്‍കുന്നത്.
10. Rhetoric: The Art of Persuasive Writing and Public Speaking
പ്രഭാഷണ വിദ്യയുടെയും എഴുത്തിന്റേയും വിവിധ തത്വങ്ങളുടേയും അവയുടെ അടിസ്ഥാനങ്ങളേയും പരിചയപ്പെടുത്തുന്ന ഈ കോഴ്‌സില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍, ജോണ്‍.എഫ്.കെന്നഡി, മാര്‍ഗരറ്റ് ചേസ് സ്മിത്ത്, റൊനാള്‍ഡ് റീഗന്‍ പോലുള്ള പ്രശസ്ത അമേരിക്കന്‍ പ്രാസംഗികരുടെ പ്രഭാഷണ ശൈലികളെ അവലോകനം ചെയ്തു വിഷയങ്ങളെ മനസ്സിലാക്കാനുള്ള അവസരങ്ങളുമുണ്ടാവും.
മറ്റു കോഴ്‌സുകൾ
11. PredictionX: Lost Without Longitude
12. Pyramids of Giza: Ancient Egyptian Art and Archaeology
13. The Architectural Imagination
14. Beethoven’s 9th Symphony and the 19th Century Orchestra
15. The Einstein Revolution
16. Energy Within Environmental Constraints
17. Backyard Meteorology: The Science of Weather
18. The Health Effects of Climate Change
19. Improving Global Health: Focusing on Quality and Safety
20. HarvardX: Strengthening Community Health Worker Programs
21. Causal Diagrams: Draw Your Assumptions Before Your Conclusions
22. Principles, Statistical and Computational Tools for Reproducible Data Science
23. Calculus Applied! – Mathematics
24. Introduction to Probability
25. American Government: Constitutional Foundations
26. U.S. Political Institutions: Congress, Presidency, Courts, and Bureaucracy
27. HarvardX: Introduction to American Civics: Presented by Zero-L
28. Child Protection: Children’s Rights in Theory and Practice
29. Introduction to Family Engagement in Education
30. Early Childhood Development: Global Strategies for Interventions
ഇത്രയും കോഴ്‌സുകളാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ എഡ്.എക്‌സ് (edX) വഴിയും ഹാര്‍വാഡ് ഓണ്‍ലൈന്‍ കോഴ്‌സ് പ്ലാറ്റ്‌ഫോം വഴിയുമാണ് കോഴ്‌സുകള്‍ നല്‍കപ്പെടുന്നത്. ഇതോടൊപ്പം സൗജന്യ സ്റ്റേറ്റ്‌മെന്റുകളും ഒരു ഫീയടച്ചാല്‍ വെരിഫൈഡ് സര്‍ട്ടിഫിക്കറ്റുകളും ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."