ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ ആറാം ക്ലാസ് പ്രവേശനം നേടാം; ഇപ്പോള്‍ അപേക്ഷിക്കാം
ജവഹര്‍ നവോദയ വിദ്യാലയങ്ങളിലേക്ക് ( നവോദയ വിദ്യാലയ സമിതി - എന്‍വിഎസ്) ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജവഹര്‍ നവോദയ വിദ്യാലയ സെലക്ഷന്‍ ടെസ്റ്റ് (ജെഎന്‍വിഎസ്ടി) വിജയിക്കുന്നവര്‍ക്കാണ് അഡ്മിഷന്‍ ലഭിക്കുക.
സെപ്റ്റംബര്‍ 16 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. മുന്‍വര്‍ഷങ്ങളില്‍ അപേക്ഷിച്ചവരുടെ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. രണ്ട് ഘട്ടങ്ങളായിട്ടാണ് പ്രവേശനപരീക്ഷ നടത്തുക. ഒന്നാം ഘട്ടം 2025 ജനുവരി 18നും രണ്ടാം ഘട്ടം 2025 ഏപ്രില്‍ 12നുമാകും നടത്തുക.
യോഗ്യത
അപേക്ഷിക്കുന്നവര്‍ മേയ് 1 2023നും ജൂലായ് 31, 2015നുമിടയില്‍ ജനിച്ചവരാകണം.
75 ശതമാനം സീറ്റുകളും ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് (റൂറല്‍ സ്റ്റുഡന്റ്‌സ്) വേണ്ടിയാണ്. ഇവര്‍ അംഗീകൃത സ്‌കൂളുകളില്‍ നിന്ന് 3,4,5 ക്ലാസുകള്‍ പാസായിരിക്കണം. 3, 4, 5 ക്ലാസുകളില്‍ പട്ടണപ്രദേശങ്ങളില്‍ ഒരു ദിവസത്തെയെങ്കിലും ക്ലാസിന് ഇരുന്നവരെയാണ് അര്‍ബന്‍ സ്റ്റുഡന്റുകളായി കാണക്കാക്കുക..
എക്‌സാം പാറ്റേണ്‍
മെന്റല്‍ എബിലിറ്റി: 40 ചോദ്യങ്ങള്‍, 50 മാര്‍ക്ക്, 60 മിനിറ്റ്.
അരിത്തമെറ്റിക്: 20 ചോദ്യങ്ങള്‍, 25 മാര്‍ക്ക്, 30 മിനിറ്റ് ലാംഗ്വേജ്: 20 ചോദ്യങ്ങള്‍, 25 മാര്‍ക്ക്, 30 മിനിറ്റ് ട്ടോട്ടല്‍: എല്ലാ സെക്ഷനുകളിലെയും നൂറ് മാര്‍ക്കിനായി 80 ഒബജെക്ടീവ് ചോദ്യങ്ങള്‍.
വിദ്യാര്‍ഥികള്‍ക്ക് navodaya.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കാം.
jawahar navodaya vidyalaya 6 th grade admission application
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."