HOME
DETAILS

സഊദി അറേബ്യ; ഹജ്ജ് സീസണിൽ നിർത്തിവെച്ച ടൂറിസ്റ്റ് വിസകൾ ഓഗസ്റ്റ് മുതൽ പുനരാരംഭിക്കും

  
Ajay
July 19 2024 | 17:07 PM

Saudi Arabia; Tourist visas suspended during the Hajj season will resume from August

റിയാദ്:  ഹജ്ജ് സീസണിൽ നിർത്തിവെച്ച ടൂറിസ്റ്റ് വിസകൾ ഓഗസ്റ്റ് മുതൽ പുനരാരംഭിക്കുമെന്ന് ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു. ഗവൺമെന്റ് കമ്യൂണിക്കേഷൻ സെൻറർ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്കാർക്കും ടൂറിസം വിസ ലഭ്യമാക്കുന്ന കാര്യം പരി​ഗണനയിലുണ്ടെന്ന് അദേഹം പറഞ്ഞു.

ഇപ്പോൾ 66 രാജ്യങ്ങൾക്കാണ് ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നത്. ഇ-വിസ സംവിധാനത്തിലൂടെ  ഏറ്റവും വേഗത്തിൽ വിസ ലഭിക്കുന്ന ലോക രാജ്യങ്ങളിലൊന്നായി സഊദി അറേബ്യ മാറിയെന്നും അഹമ്മദ് അൽ ഖത്തീബ് കൂട്ടിച്ചേർത്തു. ടൂറിസ്റ്റ് വിസയുടെ കാലാവധി പരമാവധി  90 ദിവസമാണ്. ഈ ദിവസങ്ങൾക്കിടയിൽ ആവശ്യാനുസരണം രാജ്യത്തിന് പുറത്തു പോയി വരുന്നതിനും അനുമതിയുണ്ട്.

സഊദി എയർപോർട്ടിലെ വിസ ഇഷ്യൂവൻസ് ഔട്ട്ലറ്റ്ലെറ്റുകൾ വഴിയോ,ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ പോർട്ടൽ വഴിയോ  ടൂറിസ്റ്റ് വിസകൾ ലഭ്യമാണ്. ടൂറിസം മേഖലക്ക് ഉണർവ് പകരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശ്നപരിഹാരത്തേക്കാൾ ഇമേജ് സംരക്ഷണവും വിമർശനങ്ങളെ നിശബ്ദമാക്കലുമാണ് പ്രധാനം: ഡോ. ഹാരിസ് ചിറക്കലിന്റെ വിമർശനത്തിന് പിന്തുണയുമായി എൻ. പ്രശാന്ത് ഐഎഎസ്

Kerala
  •  5 days ago
No Image

ആദ്യം അടിച്ചു വീഴ്ത്തി, പിന്നെ എറിഞ്ഞു വീഴ്ത്തി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം 

Cricket
  •  5 days ago
No Image

മണ്ണിടിഞ്ഞ് ട്രാക്ക് തകർന്ന സംഭവം: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പു‍നസ്ഥാപിച്ചു

Kerala
  •  5 days ago
No Image

മഴ ശക്തമാവുന്നു; മുല്ലപ്പെരിയാർ നാളെ 10 മണിക്ക് തുറക്കും 

Kerala
  •  5 days ago
No Image

ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നെതന്യാഹുവിനെ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ട്

International
  •  5 days ago
No Image

പാകിസ്താനിൽ മിന്നൽ പ്രളയം; സ്വാത് നദിയിലൂടെ 18 പേർ ഒഴുകിപ്പോയി

International
  •  5 days ago
No Image

സിമി' മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സാഖ്വിബ് നാച്ചന്‍ അന്തരിച്ചു

National
  •  5 days ago
No Image

ഇതുപോലൊരു നേട്ടം ആർക്കുമില്ല; ഒറ്റ സെഞ്ച്വറിയിൽ സ്‌മൃതി മന്ദാന നടന്നുകയറിയത് ചരിത്രത്തിലേക്ക്

Cricket
  •  5 days ago
No Image

വനിതാ ജീവനക്കാരിയെയും സഹയാത്രികരെയും ഉപദ്രവിച്ചു: എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് യാത്രക്കാരന്റെ അതിക്രമം

National
  •  5 days ago
No Image

​ഗസ്സയിലെ ഇസ്റാഈൽ ആക്രമണങ്ങൾ: യൂറോപ്യൻ യൂണിയന്റെ ഇരട്ടത്താപ്പ് നിലപാടിനെതിരെ വിമർശനം 

International
  •  5 days ago