HOME
DETAILS

കാര്‍ത്തികേയന്‍ റിപ്പോര്‍ട്ട്,അടയളപ്പെടുത്തിയത് മലബാറിലെ പ്ലസ്‌വണ്‍ പരാധീനതകള്‍

  
അശ്‌റഫ് കൊണ്ടോട്ടി
July 20 2024 | 00:07 AM

Karthikeyan Report Highlights Deficiencies in Malabar Plus One Education

മലപ്പുറം:പ്ലസ് വണ്‍ പ്രതിസന്ധി സംബന്ധിച്ച പ്രൊഫ.കാര്‍ത്തികേയന്‍ കമ്മറ്റി സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അടയളപ്പെടുത്തിയത് മലബാറിലെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പരാധീനതകള്‍ മാത്രം.2014-15,2015,2016 വര്‍ഷങ്ങളില്‍ പുതുതായി ഹയര്‍സെകന്‍ഡറി ബാച്ചുകള്‍ അനുവദിച്ചപ്പോള്‍ അപ്‌ഗ്രേഡ് ചെയ്യാത്ത സ്‌കൂളുകളെയാണ് പരിഗണിച്ചത്.

മലബാറിലും തെക്കന്‍ ജില്ലകളിലും ഒരേ മാനദണ്ഡം സ്വീകരിച്ചതിനാല്‍ നിരവധി സ്‌കൂളുകള്‍ക്ക് പുതിയ ബാച്ചുകള്‍ കിട്ടി. വിദ്യാര്‍ഥികളുടെ ആവശ്യകത പരിശോധിക്കാതെ നല്‍കിയതാനാല്‍ പത്തനംതിട്ട,ആലപ്പുഴ,ഇടുക്കി,കോട്ടയം ജില്ലകളില്‍ പല ബാച്ചുകളിലും കുട്ടികളില്ലാത്ത അവസ്ഥയായി.എന്നാല്‍ മലപ്പുറം,കോഴിക്കോട്,പാലക്കാട് ജില്ലകളില്‍ കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ബാച്ചുകളുമില്ലാതെയായി.

വര്‍ഷങ്ങളായി കേരള സിലബസും മറ്റു സിലബസുകളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഹയര്‍സെകന്‍ഡറിക്ക് അപേക്ഷ നല്‍കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.ഇതും മലബാറിലാണ്.ആയതിനാല്‍ നിര്‍ദേശിക്കുന്ന സ്‌കൂളുകളില്‍ അഡീഷണല്‍ ബാച്ച് നല്‍കി മൂന്ന് വര്‍ഷം കുട്ടികളുണ്ടെങ്കില്‍ അവ സ്ഥിരപ്പെടുത്തണമെന്നാണ് കമ്മറ്റി സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തത്.ജനപ്രതിനിധികള്‍,തദ്ദേസശ സ്ഥപാനങ്ങള്‍,മാനേജര്‍മാര്‍,പി.ടി.എകള്‍,അധ്യാപക സംഘടനകള്‍ തുടങ്ങിയ 189 പേരില്‍ നിന്ന് നിര്‍ദേശങ്ങളും അപേക്ഷകളും സ്വീകരിച്ചാണ് കമ്മറ്റി പരിശോധിച്ചത്.

സംസ്ഥാനത്ത് അഡീഷണല്‍ ബാച്ച് അനുവദിക്കേണ്ട 90 സര്‍ക്കാര്‍ സ്‌കൂളുകളില്‍ 88 എണ്ണവും മലബാറിലാണ് കണ്ടെത്തിയത്.ഇതില്‍ 42 സ്‌കൂളുകള്‍ മലപ്പുറത്തും,11 എണ്ണം കോഴിക്കോട് ജില്ലയിലുമാണ്.വയനാട് 11,കണ്ണൂര്‍ 7,കാസര്‍ക്കോട് 17 ജില്ലയിലുമാണ്.എയ്ഡഡ് സ്‌കൂളുകളില്‍ ബാച്ച് നല്‍കേണ്ട ്കൂളുകളില്‍ 11 എണ്ണവും പാലക്കാട് ജില്ലകയിലാണ്.23 എണ്ണം കോഴിക്കോടും,43 എണ്ണം മലപ്പുറത്തും,വയനാട് ഒന്ന്,കണ്ണൂര്‍ അഞ്ചും സ്‌കൂളുകളില്‍ അനുവദിക്കണം.അപ്‌ഗ്രേഡ് ചെയ്യേണ്ട 18 സ്‌കൂളുകളില്‍ ഒന്നു മാത്രമാണ് എയ്ഡഡ് സ്‌കൂളുള്ളത്.മലപ്പുറം ജില്ലയിലെ പുളിക്കല്‍ എ.എം.എം.എച്ച്.സ്‌കൂള്‍.പാലക്കാട് ആറ്,കോഴിക്കോട് രണ്ട്,കാസര്‍ക്കോട് മൂന്ന്,മലപ്പുറം നാല്,വയനാട് രണ്ട് സര്‍ക്കാര്‍ സ്‌കൂളും അപ്‌ഗ്രേഡ് ചെയ്യണം.

 

മൂന്ന് ഘട്ടമായി പരിശോധന,കൂടുതല്‍ നിവേദനം മലബാറില്‍ നിന്ന്

 

മലപ്പുറം:കാര്‍ത്തികേയന്‍ നായര്‍ കമ്മറ്റിക്ക് കൂടുതല്‍ നിവേദനങ്ങളും അപേക്ഷകളും ലഭിച്ചത് മലബാറില്‍ നിന്ന്.കാസര്‍ക്കോട്,കണ്ണൂര്‍,വയനാട്,കോഴിക്കോട്,മലപ്പുറം ജില്ലകളുടെ സിറ്റിങ് കോഴിക്കോട് വെച്ച് നടത്തിയതില്‍ 147 അപേക്ഷകളാണ് നേരിട്ട് സ്വീകരിച്ചത്.തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,ജില്ലകളുടെ സിറ്റിങ് തിരുവനന്തപുരത്ത് നടത്തിയതില്‍ ലഭിച്ചത് 49 അപേക്ഷകളാണ്.പാലക്കാട്,തൃശൂര്‍,എറണാകുളം,കോട്ടയം,ഇടുക്കി ജില്ലകളുടേത് എറണാകുളത്ത് വെച്ച് നടത്തിയപ്പോള്‍ ലഭിച്ചത് 83 അപേക്ഷകളാണ്.ഫയലുകള്‍,മുഖമുഖം കണ്ടുമാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഇതോടൊപ്പം ഹയര്‍സെകന്‍ഡറി ഏക ജാലക പ്രവേശന നടപടികള്‍ കൈകാര്യം ചെയ്യുന്ന ഐ.സി.ടി.സെല്ലില്‍ നിന്നും മുന്‍വര്‍ഷങ്ങളിലെ ഡാറ്റ ലഭ്യാമക്കി പരിശോധിച്ചു.പ്രാദേശിക വിവരങ്ങള്‍ വിലയിരുത്തുന്നതിന് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാരുടേയും ജില്ലാകോഡിനേറ്റര്‍മാരുടേയും റിപ്പോര്‍ട്ടുകളും ലഭ്യമാക്കി.തുടര്‍ന്നാണ് കമ്മറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.ഹയര്‍സെകന്‍ഡറി വിഭാഗം മുന്‍ ഡയറക്ടര്‍ പ്രൊഫ.വി കാര്‍ത്തികേയന്‍ നായര്‍ ചെയര്‍മാനും,ബി ബാബുരാജ്,ഡോ.പി.എം അനില്‍,അശോക് കുമാര്‍,ആര്‍.സുരേഷ് കുമാര്‍ എന്നിവർ അംഗങ്ങളുമായ കമ്മീഷനാണ് റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചത്. രണ്ട് വർഷം മുമ്പ് നൽകിയ റിപ്പോർട്ട് സർക്കാർ ഇതുവരെ പുറത്ത് വിട്ടിരുന്നില്ല.

 The Karthikeyan Report has identified significant deficiencies in the Plus One education system in Malabar, urging immediate reforms to address these issues.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  6 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് വിലക്ക്.

Kerala
  •  7 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  7 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  7 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  7 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  7 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  7 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  7 days ago
No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  7 days ago
No Image

'അടിച്ചാല്‍ തിരിച്ചടിക്കണം, പ്രസംഗം മാത്രമായാല്‍ പ്രസ്ഥാനം കാണില്ല'; വിവാദ പ്രസംഗവുമായി എം.എം മണി

Kerala
  •  7 days ago