ഖത്തര്‍ കെ.എം.സി.സി സമൂഹവിവാഹം ഇന്ന്
ചേറ്റുവ: ഖത്തര്‍ കെ.എം.സി.സി ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സമൂഹവിവാഹം ഇന്നു നടക്കും.
ഒരുമനയൂര്‍ സാബില്‍ പാലസില്‍ നടക്കുന്ന സമൂഹ വിവാഹത്തിനു പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ കാര്‍മികത്വം വഹിക്കും. ഓണംമ്പിള്ളി മുഹമ്മദ് ഫൈസി, പാലയൂര്‍ വികാരി ഫാ. ജോസപുന്നോലി പറമ്പില്‍, കരുണ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ റിട്ട. ഡി.വൈ.എസ്.പി കെ.ബി സുരേഷ്, തുടങ്ങിയവരും മുസ്‌ലിം ലീഗിന്റേയും പോഷക സംഘടനകളുടേയും സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കളും സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. സഹോദര സമുദായ അംഗങ്ങളടക്കം ഏഴു പേര്‍ക്ക് കെ.എം.സി.സിയുടെ തണലില്‍ മംഗല്ല്യ ഭാഗ്യം ലഭിക്കും. വധുവിന് അഞ്ചു പവന്‍ ആഭരണങ്ങളും, വിവാഹ വസ്ത്രങ്ങളും, വരന് 50,000 രൂപ സഹായവും, വിവാഹവസ്ത്രങ്ങളും നല്‍കും. വധൂവരന്‍മാരുടെ ബന്ധക്കളായ 200 പേര്‍ ഉള്‍പ്പടെ 3500 പേര്‍ക്കുള്ള വിവാഹചടങ്ങുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഖത്തര്‍ കെ.എം.സി.സിയുടെ രണ്ടാമത് സമൂഹവിവാഹമാണ് ഇപ്പോള്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."