HOME
DETAILS

സംസ്ഥാനത്ത് സമ്പൂര്‍ണ ശൗചാലയമായത് 153 പഞ്ചായത്തുകളില്‍ മാത്രം

  
backup
August 30 2016 | 19:08 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3-%e0%b4%b6%e0%b5%97

മലപ്പുറം: സംസ്ഥാനത്തെ 941 പഞ്ചായത്തുകളില്‍ സമ്പൂര്‍ണ ശൗചാലയ നിര്‍മാണം പൂര്‍ത്തീകരിച്ചത് 153 പഞ്ചായത്തുകളില്‍ മാത്രം. കേരളപ്പിറവി ദിനത്തിനു മുന്‍പ് സമ്പൂര്‍ണ ഒ.ഡി.എഫ് (ഓപ്പണ്‍ ഡിഫെക്കേഷന്‍ ഫ്രീ) സംസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള പദ്ധതിയുണ്ടെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്. സംസ്ഥാനത്താകെ നടത്തിയ കണക്കെടുപ്പ് പ്രകാരം 196,455 വീടുകളിലാണ് ശൗചാലയങ്ങളില്ലാത്തത്.
പദ്ധതിയുടെ ഭാഗമായി ഇതുവരെ നിര്‍മാണം പൂര്‍ത്തിയായത് 42,564 എണ്ണമാണ്. 100,720 എണ്ണത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ശൗചാലയങ്ങളുടെ കാര്യത്തില്‍ മുന്‍പന്തിയിലുള്ളത് കണ്ണൂര്‍ ജില്ലയാണ്. ഇവിടെ 63 പഞ്ചായത്തുകള്‍ സമ്പൂര്‍ണ ശൗചാലയമുള്ളതായി പ്രഖ്യാപിച്ചു. അതേസമയം ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളില്‍ സമ്പൂര്‍ണ ശൗചാലയമുള്ളതായി ഒരുപഞ്ചായത്തുപോലും പ്രഖ്യാപിച്ചിട്ടില്ല. തൃശൂര്‍(25), തിരുവനന്തപുരം(11), കൊല്ലം(3), കോഴിക്കോട്(8), ആലപ്പുഴ(4), കോട്ടയം(6), മലപ്പുറം(7), എറണാകുളം(21), പാലക്കാട്(3), പത്തനംതിട്ട(2) എന്നിങ്ങനെയാണ് സമ്പൂര്‍ണ പ്രഖ്യാപനം നടത്തിയ പഞ്ചായത്തുകളുടെ കണക്കുകള്‍.

ആകെ നിര്‍മിക്കാനുള്ളതിന്റെ 21.67 ശതമാനം ശൗചാലയങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്. 51.27 ശതമാനം നിര്‍മാണത്തിലിരിക്കുകയാണ്.

നവംബര്‍ ഒന്നിന് കേരളത്തെ സമ്പൂര്‍ണ ശൗചാലയ സംസ്ഥാനമായി പ്രഖ്യാപിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. അതിനിനി രണ്ട് മാസമേ ബാക്കിയുള്ളൂ. അതിനിടക്ക് ഒരുലക്ഷത്തിലധികം ശൗചാലയങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഒക്ടോബര്‍ രണ്ടിന് എല്ലാ ജില്ലകളെയും സമ്പൂര്‍ണ ശൗചാലയ ജില്ലകളാക്കി മാറ്റാനുള്ള ഊര്‍ജിത ശ്രമമായിരുന്നു നടന്നിരുന്നത്.

എന്നാല്‍ പകുതിലയധികം ശൗചാലയങ്ങളുടെ നിര്‍മാണം ഇനിയും പൂര്‍ത്തിയാകാത്ത സ്ഥിതിക്ക് ഇത് നടക്കില്ല. പൊതുസ്ഥലങ്ങളില്‍ ഉപയോഗശൂന്യമായി കിടക്കുന്ന ശൗചാലയങ്ങള്‍ പുതുക്കിനിര്‍മിക്കാനും പദ്ധതിയുണ്ട്.

തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍മിച്ചിട്ടുള്ള പൊതുശൗചാലയങ്ങളില്‍ ഭൂരിഭാഗവും പ്രവര്‍ത്തന രഹിതമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഉപയോഗിക്കുന്നവയാണെങ്കില്‍ അറ്റകുറ്റ പണികള്‍ നടത്താത്തതിനാല്‍ വൃത്തിഹീനമായ നിലയിലുമാണ്.
സ്വച്ഛ്ഭാരത് മിഷന്‍ മുഖേന 15,400 രൂപയാണ് ഒരു ശൗചാലയം നിര്‍മിക്കുന്നതിന് നല്‍കുന്നത്. 12,000രൂപ കേന്ദ്രസര്‍ക്കാറും 3,400 രൂപ തദ്ദേശ സ്ഥാപനങ്ങളുമാണ് നല്‍കേണ്ടത്. തീരപ്രദേശങ്ങളിലും അതീവ ഗുരുതരപ്രദേശങ്ങളിലും 25400 രൂപ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ പദ്ധതിക്കുള്ള കേന്ദ്രഫണ്ട് ഇതുവരെ ലഭിച്ചിട്ടില്ല.

അതിനാല്‍ പദ്ധതിക്കുള്ള മുഴുവന്‍ തുകയും പഞ്ചായത്തുകള്‍ കണ്ടെത്തേണ്ട സ്ഥിതിയാണുള്ളത്. ഈ തുക കണ്ടെത്തിയാല്‍ തന്നെ 15,400 രൂപയ്ക്ക് ഒരു ശൗചാലയം നിര്‍മിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. നിര്‍മാണ സാമഗ്രികളുടെ വിലവര്‍ധനയും തൊഴിലാളികളുടെ കൂലിയൂം കൂടിയാകുമ്പോള്‍ ഈ തുക മതിയാവില്ല.

നിര്‍ധനരായ കുടുംബങ്ങള്‍ക്ക് പഞ്ചായത്തുകള്‍ നല്‍കുന്ന തുകയുടെ ബാക്കി കണ്ടെത്താന്‍ സാധിക്കുകയുമില്ല. അതിനാല്‍ ചിലയിടങ്ങളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാകാത്ത സ്ഥിതിയാണുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 days ago