അമീബിക് മസ്തിഷ്‌ക ജ്വരം: മാർഗരേഖ പുറത്തിറക്കി കേരളം
തിരുവനന്തപുരം: രാജ്യത്ത് ഇതാദ്യമായി അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസുമായി (മസ്തിഷ്‌ക ജ്വരം) ബന്ധപ്പെട്ട് സാങ്കേതിക മാര്‍ഗരേഖ പുറത്തിറക്കി കേരളം. രോഗ പ്രതിരോധംനിര്‍ണയംചികിത്സ എന്നിവ സംബന്ധിച്ചാണ് മാര്‍ഗരേഖ.
ഈ അപൂര്‍വ രോഗത്തെപ്പറ്റി ശാസ്ത്രീയ പഠനങ്ങളും മറ്റും കുറവായതിനാലാണ് സംസ്ഥാനം ലഭ്യമായ ശാസ്ത്രീയ പഠനങ്ങളുടെയും നിരീക്ഷണങ്ങളുടേയും അടിസ്ഥാനത്തില്‍ മാര്‍ഗരേഖ പുറത്തിറക്കിത്. തുടര്‍പഠനത്തിനും ഗവേഷണത്തിനുമായി ഐ.സി.എം.ആര്‍ സഹകരണത്തോടെ ഒരു സമിതിയെ നിയോഗിക്കുമെന്നും ആശുപത്രികള്‍ മാര്‍ഗരേഖ പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
ജല സ്രോതസുകളുമായി ബന്ധപ്പെടുന്നവരില്‍ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. 26 ലക്ഷത്തില്‍ ഒരാള്‍ക്കാണ് രോഗം വരുന്നതെന്നാണ് കണക്ക്. നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗമുണ്ടാകുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ല.
രോഗം ബാധിക്കുന്നത്
മൂക്കിനേയും മസ്തിഷ്‌കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലെയോ കര്‍ണപടലത്തിലെയോ സുഷിരങ്ങള്‍ വഴിയാണ് അമീബ തലച്ചോറില്‍ കടന്ന് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുന്നത്. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. വേനലില്‍ വെള്ളത്തിന്റെ അളവ് കുറയുന്നതോടെയാണ് അമീബ വര്‍ധിക്കുന്നത്.
വെള്ളത്തിന്റെ അടിയില്‍ ചേറിലുള്ള അമീബ മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കും. രോഗാബാധ ഉണ്ടായി ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളിലാണ് ലക്ഷണങ്ങള്‍ ഉണ്ടാകുന്നത്.
രോഗലക്ഷണം
തീവ്ര തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. ഗുരുതരാവസ്ഥയില്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകും. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നവര്‍ ഈ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം.
ചികിത്സ
അമീബയ്‌ക്കെതിരേ ഫലപ്രദമെന്ന് കരുതുന്ന 5 മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സ. എത്രയും വേഗം മരുന്നുകള്‍ നല്‍കിത്തുടങ്ങുന്നവരില്‍ രോഗം ഭേദമാക്കാം. രോഗലക്ഷണങ്ങള്‍ തുടങ്ങുമ്പോള്‍ത്തന്നെ മരുന്നുകള്‍ നല്‍കിയാല്‍ മരണനിരക്ക് കുറയ്ക്കാം.
പ്രതിരോധം
ചെവിയില്‍ പഴുപ്പുള്ള കുട്ടികള്‍ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും കുളിക്കരുത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും ഡൈവ് ചെയ്യുന്നതും ഒഴിവാക്കണം. വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധത ഉറപ്പാക്കണം. മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ നേസല്‍ ക്ലിപ്പ് ഉപയോഗിക്കുക.
Kerala has issued guidelines for the prevention and treatment of amoebic encephalitis following recent cases.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."