യു.എ.ഇയില്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷണുകള്‍ ആരംഭിച്ചു, ഇത്തവണ പൊതു വിദ്യാലയങ്ങളില്‍ പൗരന്‍മാരല്ലാത്തവര്‍ക്കും അഡ്മിഷന്‍
അബുദാബി: പൊതു വിദ്യാലയങ്ങളില്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷണുകള്‍ ആരംഭിച്ചു. ഇത്തവണ പൗരന്‍ മാരല്ലാത്ത ചില വിഭാഗങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്ന് ഗവണ്‍മെന്റ് അറിയിച്ചു. ജി.സി.സി രാജ്യങ്ങളിലെ പൗരന്‍മാര്‍, നയതന്ത്രജ്ഞരുടെ മക്കള്‍, എമിറേറ്റ്‌സ് പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍, ഡിക്രി ഉടമകള്‍, കൊമോറോസ് പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ എന്നിങ്ങനെയുള്ള വിഭാഗങ്ങള്‍ക്കാണ് അഡ്മിഷനവസരം നല്‍കുന്നത്.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ പൗരന്‍മാരല്ലാത്തവര്‍ക്കും വ്യവസ്ഥകള്‍ക്കനുസൃതമായി അഡ്മിഷനെടുക്കാം. 2 മുതല്‍ 12 വരെ ക്ലാസുകളിലാണ് അഡ്മിഷന്‍ എടുക്കാന്‍ സാധിക്കുക. കുടാതെ വിദ്യാര്‍ഥിയുടെ രക്ഷിതാവ് സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, അല്ലെങ്കില്‍ പ്രാദേശിക സ്ഥാപനത്തില്‍ ജോലി ചെയ്യണം. അറബി, ഇംഗ്ലീഷ്, ഗണിതം, എന്നിവയില്‍ 85 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ആവശ്യമാണ്. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നിര്‍ബന്ധമായും റസിഡന്‍സ് വിസ ആവശ്യമാണ്.
പൊതു വിദ്യാലയങ്ങളില്‍ അറബിയിലാണ് എല്ലാ വിഷയങ്ങളും പഠിപ്പിക്കുക. രണ്ടാം ഭാഷയായാണ് ഇംഗ്ലീഷ് പഠിപ്പിക്കുക. വിദ്യഭ്യാസ മന്ത്രാലയത്തിന്റെ മേല്‍ നോട്ടത്തില്‍ എമിറേറ്റി ദേശീയ പാഠ്യ പദ്ധതിയാണ് പൊതു വിദ്യാലയങ്ങളില്‍ പിന്തുടരുക. നിശ്ചിത വ്യവസ്ഥകള്‍ക്കനുസൃതമായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ 2 മുതല്‍ 12 വരെ ക്ലാസുകളില്‍ അഡ്മിഷന്‍ എടുക്കാം.
കുട്ടികള്‍ക്കായി സ്‌കൂള്‍ ബുസ് സേവനം ആവശ്യമാണെങ്കില്‍ രക്ഷിതാക്കള്‍ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഈ സേവനത്തിനായി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഓരോ സ്‌കൂളുകളിലും പൗരന്‍മാരല്ലാത്ത വിദ്യാര്‍ഥികളുടെ എണ്ണം മൊത്തം വിദ്യാര്‍ഥികളുടെ 20 ശതമാനത്തില്‍ കൂടരുതെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു.
വിദ്യാലയങ്ങളിലെ ട്യൂഷന്‍ ഫീസ് സംബന്ധിച്ചും ചില മാനദണ്ഡങ്ങളുണ്ട്. അഡ്മിഷന്‍ എടുക്കുന്നതിനൊപ്പം ഒരു നിശ്ചിത തീയതിയില്‍ മുഴുവന്‍ ഫീസും അടക്കാമെന്ന് രക്ഷിതാവ് പ്രതിജ്ഞ എടുക്കണം. ഇതില്‍ വര്‍ഷാവസാനം വരെ വീഴ്ച വരുത്തിയാല്‍ പരീക്ഷാഫലം തടഞ്ഞുവക്കാനും, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കാനും സ്‌കൂളിന് അധികാരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."