HOME
DETAILS

യു.എ.ഇയില്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷണുകള്‍ ആരംഭിച്ചു, ഇത്തവണ പൊതു വിദ്യാലയങ്ങളില്‍ പൗരന്‍മാരല്ലാത്തവര്‍ക്കും അഡ്മിഷന്‍  

  
Abishek
July 22 2024 | 06:07 AM

Admissions for the next academic year in the UAE have begun, this time for non-citizens in public schools.

 

അബുദാബി:  പൊതു വിദ്യാലയങ്ങളില്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷണുകള്‍ ആരംഭിച്ചു. ഇത്തവണ പൗരന്‍ മാരല്ലാത്ത ചില വിഭാഗങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്ന് ഗവണ്‍മെന്റ് അറിയിച്ചു. ജി.സി.സി രാജ്യങ്ങളിലെ പൗരന്‍മാര്‍, നയതന്ത്രജ്ഞരുടെ മക്കള്‍, എമിറേറ്റ്‌സ് പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍, ഡിക്രി ഉടമകള്‍, കൊമോറോസ് പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ എന്നിങ്ങനെയുള്ള വിഭാഗങ്ങള്‍ക്കാണ് അഡ്മിഷനവസരം നല്‍കുന്നത്.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ പൗരന്‍മാരല്ലാത്തവര്‍ക്കും വ്യവസ്ഥകള്‍ക്കനുസൃതമായി അഡ്മിഷനെടുക്കാം. 2 മുതല്‍ 12 വരെ ക്ലാസുകളിലാണ് അഡ്മിഷന്‍ എടുക്കാന്‍ സാധിക്കുക. കുടാതെ വിദ്യാര്‍ഥിയുടെ രക്ഷിതാവ് സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, അല്ലെങ്കില്‍ പ്രാദേശിക സ്ഥാപനത്തില്‍ ജോലി ചെയ്യണം. അറബി, ഇംഗ്ലീഷ്, ഗണിതം, എന്നിവയില്‍ 85 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ആവശ്യമാണ്. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നിര്‍ബന്ധമായും റസിഡന്‍സ് വിസ ആവശ്യമാണ്. 

പൊതു വിദ്യാലയങ്ങളില്‍ അറബിയിലാണ് എല്ലാ വിഷയങ്ങളും പഠിപ്പിക്കുക. രണ്ടാം ഭാഷയായാണ് ഇംഗ്ലീഷ് പഠിപ്പിക്കുക. വിദ്യഭ്യാസ മന്ത്രാലയത്തിന്റെ മേല്‍ നോട്ടത്തില്‍ എമിറേറ്റി ദേശീയ പാഠ്യ പദ്ധതിയാണ് പൊതു വിദ്യാലയങ്ങളില്‍ പിന്തുടരുക. നിശ്ചിത വ്യവസ്ഥകള്‍ക്കനുസൃതമായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ 2 മുതല്‍ 12 വരെ ക്ലാസുകളില്‍ അഡ്മിഷന്‍ എടുക്കാം. 

കുട്ടികള്‍ക്കായി സ്‌കൂള്‍ ബുസ് സേവനം ആവശ്യമാണെങ്കില്‍ രക്ഷിതാക്കള്‍ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഈ സേവനത്തിനായി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഓരോ സ്‌കൂളുകളിലും പൗരന്‍മാരല്ലാത്ത വിദ്യാര്‍ഥികളുടെ എണ്ണം മൊത്തം വിദ്യാര്‍ഥികളുടെ 20 ശതമാനത്തില്‍ കൂടരുതെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു.

വിദ്യാലയങ്ങളിലെ ട്യൂഷന്‍ ഫീസ് സംബന്ധിച്ചും ചില മാനദണ്ഡങ്ങളുണ്ട്. അഡ്മിഷന്‍ എടുക്കുന്നതിനൊപ്പം ഒരു നിശ്ചിത തീയതിയില്‍ മുഴുവന്‍ ഫീസും അടക്കാമെന്ന് രക്ഷിതാവ് പ്രതിജ്ഞ എടുക്കണം. ഇതില്‍ വര്‍ഷാവസാനം വരെ വീഴ്ച വരുത്തിയാല്‍ പരീക്ഷാഫലം തടഞ്ഞുവക്കാനും, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കാനും സ്‌കൂളിന് അധികാരമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാറില്‍ ബി.ജെ.പി നേതാവിനെ വെടിവെച്ചു കൊന്നു; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

National
  •  2 minutes ago
No Image

ജമാഅത്തെ ഇസ്‌ലാമി സത്യസന്ധമല്ല, അമീർ നുണ പറയരുത്; രൂക്ഷ വിമർശനവുമായി ജമാഅത്ത് മുൻ ശൂറ അംഗം ഖാലിദ് മൂസ നദ്‌വി

Kerala
  •  12 minutes ago
No Image

'വേനല്‍ച്ചൂട് ഉയരുന്നു, കുട്ടികളെ വാഹനത്തില്‍ ഒറ്റയ്ക്കാക്കരുത്'; മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്

uae
  •  44 minutes ago
No Image

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ യുഎസില്‍ എട്ട് ഇന്ത്യക്കാര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ എന്‍ഐഎ തിരയുന്ന പിടികിട്ടാപ്പുള്ളികളും

International
  •  an hour ago
No Image

ഇസ്‌റാഈല്‍ സൈന്യത്തെ വിറപ്പിച്ച് ഹമാസ് പോരാളികള്‍; തിരിച്ചടികളില്‍ നിരവധി സൈനികര്‍ക്ക് പരുക്ക്, ടാങ്കുകളും തകര്‍ത്തു

International
  •  an hour ago
No Image

മരിച്ച സ്ത്രീയെ ജീവിപ്പിക്കാൻ ചാണകത്തിൽ കുഴിച്ചിട്ടു; 24 മണിക്കൂർ കഴിഞ്ഞിട്ടും ജീവൻ വന്നില്ല, വ്യാജ ബാബയെ കയേറ്റം ചെയ്ത് നാട്ടുകാർ

National
  •  an hour ago
No Image

സമുദ്ര സമ്പത്തിന് പുതുജീവന്‍ നല്‍കി ദുബൈയിലെ കൃത്രിമ പവിഴപ്പുറ്റുകള്‍

uae
  •  an hour ago
No Image

കരാര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ നിയമവുമായി ദുബൈ; കരാര്‍ മേഖലയില്‍ ഏകീകൃത മാനദണ്ഡങ്ങള്‍ ഉറപ്പാക്കും

uae
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ ചരക്കു ട്രയിനില്‍ വന്‍തീപിടിത്തം; തീപിടിച്ചത് ഡീസല്‍ കയറ്റി വന്ന ബോഗികളില്‍

National
  •  2 hours ago
No Image

കുറ്റിപ്പുറത്ത് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കോതമംഗലം സ്വദേശിയായ നഴ്‌സ് മരിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു

Kerala
  •  3 hours ago