HOME
DETAILS

സണ്‍ ടാന്‍ മാറും; മഞ്ഞള്‍ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ..

  
July 23, 2024 | 8:13 AM

How To Use Turmeric To Remove Tanning?

ജോലിക്കും പഠിക്കാനും ഒക്കെയായി പുറത്തു പോകുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് സണ്‍ ടാന്‍. സെന്‍സിറ്റീവ് സ്‌കിന്‍ ഉള്ളവരാണെങ്കില്‍ പറയുകയും വേണ്ട. ഇത്തരത്തില്‍ കൈകാലുകളും മുഖവും കരുവാളിക്കുന്നവര്‍ക്ക് ഇത് മാറ്റാനുള്ള ഒരു എളുപ്പവഴി പങ്കുവെക്കാം.

പാര്‍ശ്വഫലങ്ങളൊന്നുമില്ലാതെ വീട്ടിലുള്ള രണ്ട് ചേരുവകള്‍ കൊണ്ട് എളുപ്പത്തില്‍ ഇത് ഉണ്ടാക്കാവുന്നതാണ്. ആദ്യത്തെ ചേരുവയാണ് മഞ്ഞള്‍. 

എന്തുകൊണ്ട് മഞ്ഞള്‍?

മഞ്ഞളിന് ആന്റിഓക്സിഡന്റുകളും ആന്റിമൈക്രോബയല്‍ ഗുണങ്ങളുമുണ്ട്, ഇത് ചര്‍മ്മത്തെ ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കുകയും കറുത്ത പാടുകളും ടാനിംഗും കുറയ്ക്കുകയും ചെയ്യും.

ടാന്‍ നീക്കം ചെയ്യാന്‍ ഒപ്പം വേണ്ടത് തൈരാണ്. എങ്ങനെയാണ് ചെയ്യേണ്ടതെന്ന് നോക്കാം. 

 

നല്ല ഫ്രഷ് മഞ്ഞളാണ് ഇതിന് ആവശ്യം. ഇനി ഇതില്ലെങ്കില്‍ നല്ല നാടന്‍ മഞ്ഞള്‍പൊടിയായാലും മതി. 

മൂന്നോ നാലോ മഞ്ഞള്‍ എടുത്ത് നന്നായി കഴുകി അവ അരച്ചെടുക്കാം. ഇതിലേക്ക് അല്‍പാല്‍പ്പമായി തൈര് ചേര്‍ത്ത് നല്ലൊരു പേസ്റ്റ് തയ്യാറാക്കാം. 

turmericandcurdfacepackforsummer-1679584604.jpg

ആദ്യം ഇത് നിങ്ങളുടെ ചര്‍മത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. അതിനായി പേസ്റ്റ് കുറച്ചെടുത്ത് കൈയ്ക്ക് അരികിലായി ഒന്ന് തേച്ചുകൊടുക്കാം. പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ മുഖത്തും കൈകാലുകളും തേച്ചുപിടിപ്പിക്കാം. ഒന്ന് ഉണങ്ങിയ ശേഷം കുറച്ച് വെള്ളം ചേര്‍ത്ത് നന്നായി മസാജ് ചെയ്ത് ചെറുചൂടുവെള്ളത്തില്‍ കഴുകി കളയാം. 

ആഴ്ച്ചയില്‍ മൂന്ന് ദിവസമെങ്കിലും ഈ പേസ്റ്റ് പുരട്ടുന്നതിലൂടെ സണ്‍ടാന്‍ പൂര്‍ണമായും മാറിക്കിട്ടുന്നതാണ്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റാഞ്ചിയിൽ സൗത്ത് അഫ്രിക്കെ പൊരുതി വീണു; ഇന്ത്യക്ക് ആവേശ ജയം

Cricket
  •  5 days ago
No Image

മുങ്ങിത്താഴ്ന്ന 13 വിദ്യാർത്ഥികളെ രക്ഷിച്ചു; 22-കാരന് ഈജിപ്തിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

International
  •  5 days ago
No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി; കേസിൽ നാല് പ്രതികൾ

Kerala
  •  5 days ago
No Image

ഗോളടിക്കാതെ തലപ്പത്ത്; ലോക ഫുട്ബോൾ വീണ്ടും കീഴടക്കി മെസി

Football
  •  5 days ago
No Image

ഇന്ത്യയിലിനി വാട്ട്‌സ്ആപ്പും ടെലിഗ്രാമും ഉപയോഗിക്കാൻ ആക്ടീവായ സിം നിർബന്ധം; പുതിയ നിയമം പ്രവാസികൾക്ക് തിരിച്ചടിയാകുമോ?

uae
  •  5 days ago
No Image

ഒഴുക്കിൽപ്പെട്ട ഒമ്പത് വയസുകാരനെ രക്ഷിക്കാൻ ശ്രമിച്ച യുവാവ് മുങ്ങി മരിച്ചു

Kerala
  •  5 days ago
No Image

ജോലിഭാരം താങ്ങാനാകുന്നില്ലെന്ന് കുറിപ്പ്; ബിഎൽഒ ആത്മഹത്യ ചെയ്തു

National
  •  5 days ago
No Image

'ഇരയുടെ ഐഡന്റിറ്റി ആദ്യം വെളിപ്പെടുത്തിയത് ഡിവൈഎഫ്ഐ'; സ്വന്തം നേതാവിനെതിരെ പരാതി നൽകാൻ വെല്ലുവിളിച്ച് സന്ദീപ് വാര്യർ

Kerala
  •  5 days ago
No Image

റാഞ്ചിയിലെ രാജാവ്, ലോകത്തിൽ രണ്ടാമൻ; ചരിത്രമെഴുതി കിങ് കോഹ്‌ലി

Cricket
  •  5 days ago
No Image

തിരുവനന്തപുരത്തെ റെക്കോർഡ് തകർക്കാതെ കോഹ്‌ലി; ഏഴെണ്ണവുമായി രണ്ടാമത്!

Cricket
  •  5 days ago