HOME
DETAILS
MAL
ജീവിതാനുഭവങ്ങളിലെ അപാകത സമൂഹത്തില്‍ വ്യതിയാനം ഉണ്ടാക്കി: സയ്യിദ് നജ്മുദ്ദീന് ഹൈദ്രോസി
backup
August 30 2016 | 19:08 PM
എടച്ചാക്കൈ: പുതിയ യുഗത്തില്‍ കൂട്ടുകുടുംബ വ്യവസ്ഥ അണു കുടുംബങ്ങളിലേക്ക് പറിച്ചുനട്ടതോടെ ജീവിതാനുഭവങ്ങളിലെ അപാകത സമൂഹത്തില്‍ വലിയ മാറ്റമാണ് ഉണ്ടാക്കിയതെന്ന് സയ്യിദ് നജ്മുദ്ദീന് അല്‍ ഹൈദ്രോസി മംഗലാപുരം അഭിപ്രായപ്പെട്ടു.
എടച്ചാക്കൈ അഴിക്കാല്‍ ജമാഅത്ത് സംഘടിപ്പിച്ച ഉത്തര മേഖല ഖുര്‍ആന്‍ പാരായണ മത്സരത്തിന്റെയും ദാറുല്‍ ഖുര്‍ആന്‍ ഹിഫ്ള് സെന്ററിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്ത് പ്രസിഡന്റ് എന്‍.സി ഇസ്മാഈല്‍ ഹാജി അധ്യക്ഷനായി. ഹിഫ്ള് സെന്ററിലെ വിദ്യാര്‍ഥികള്‍ക്ക് ആദ്യാക്ഷരം ചന്തേര ഖത്വീബ് സയ്യിദ് ശഫീഖ് തങ്ങള്‍ അല്‍ ബുഖാരി ചൊല്ലിക്കൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."