HOME
DETAILS

2000 ഒഴിവുകളിലേക്ക് മെഗാ തൊഴില്‍മേള കേരളത്തില്‍; ഐ.ടി.ഐ, പോളിടെക്‌നിക്, ഡിപ്ലോമ കോഴ്‌സുകാര്‍ക്ക് വമ്പന്‍ അവസരം

  
Web Desk
July 23, 2024 | 2:12 PM

mega job fair in kerala two thousand opportunities apply now

തൊഴില്‍ അന്വേഷകര്‍ക്ക് വമ്പന്‍ സാധ്യതകളുമായി പത്തനംതിട്ടയില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. കെ-ഡിസ്‌കിന്റെയും, കേരള നോളജ് മിഷന്റെയും പിന്തുണയോടെ വിജ്ഞാന പത്തനംതിട്ടയാണ് തൊഴില്‍മേള സംഘടിപ്പിക്കുന്നത്. മേളയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ തോമസ് ഐസക് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഉദ്യോഗാര്‍ഥികള്‍ക്ക് ഗൂഗിള്‍ ഫോം പൂരിപ്പിച്ച് മേളയില്‍ പങ്കെടുക്കാം. 2024 ജൂലൈ 27 ശനിയാഴ്ച്ച റാന്നി സെന്റ് തോമസ് കോളജില്‍ വെച്ചാണ് മേള നടക്കുക. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം, 


നിങ്ങള്‍ക്ക് ഐറ്റിഐയിലോ പോളിടെക്‌നിക്കിലോ ഡിപ്ലോമയോ സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍ ഡിപ്ലോമയോ സര്‍ട്ടിഫിക്കറ്റോ ഉണ്ടോ? എങ്കില്‍ 2000 തൊഴിലുകള്‍ നിങ്ങളെ മാടിവിളിക്കുകയാണ്. എല്‍&റ്റി (Larsen & Toubro) കമ്പനിക്കു മാത്രം വേണം 1200 പേരെ. ആക്‌സിസ് ബാങ്ക് അടക്കമുള്ള ബാങ്കുകാര്‍ക്ക് 300 പേരെ ആവശ്യമുണ്ട്. ബി.കോം പാസായിരിക്കണം. ഇനി മറ്റു സാധാരണ ഡിഗ്രി മാത്രമുള്ള 500 പേര്‍ക്കും അവസരമുണ്ട്. 

നിങ്ങള്‍ ചെയ്യേണ്ടത് ഇതോടൊപ്പമുള്ള ഗൂഗിള്‍ ഫോം (https://forms.gle/c1WVJDbsWnCyzxuU8) പൂരിപ്പിച്ച് അയക്കുക. 2024 ജൂലൈ 27 ശനിയാഴ്ച റാന്നി സെന്റ് തോമസ് കോളേജില്‍ വച്ച് നടക്കുന്ന തൊഴില്‍മേളയില്‍ (Job Fair) പങ്കെടുക്കാന്‍ വിജ്ഞാന പത്തനംതിട്ടയുടെ ക്ഷണം ലഭിക്കും. തൊഴില്‍മേളയില്‍ വച്ച് കരിയര്‍ ഗൈഡന്‍സ് സംബന്ധിച്ച് കൗണ്‍സിലിംഗ് ഉണ്ടാകും. കമ്പനികളുടെ പ്രതിനിധികള്‍ തന്നെ നേരിട്ട് ഇന്റര്‍വ്യൂ ചെയ്യും. മേള രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ്. നിങ്ങള്‍ക്ക് കൂടുതല്‍ വിശദീകരണങ്ങളോ കൗണ്‍സിലിംഗോ വേണമെന്നുണ്ടെങ്കില്‍ ഏറ്റവും അടുത്തുള്ള ജോബ് സ്റ്റേഷനുമായി ബന്ധപ്പെടുക. 26ാം തീയതി എങ്കിലും നിങ്ങള്‍ക്കു പ്രത്യേക ഗ്രൂപ്പ് കൗണ്‍സിലിംഗിനുള്ള സൗകര്യമൊരുക്കാന്‍ അവര്‍ ശ്രമിക്കും.

കോളേജിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ മേളയില്‍ വോളണ്ടിയേഴ്‌സായി പ്രവര്‍ത്തിക്കും. 50ഓളം വരുന്ന പത്തനംതിട്ടയിലെ റിട്ടയര്‍യേര്‍ഡ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സ്‌പെഷ്യല്‍ റിസോഴ്‌സ് പേഴ്‌സണ്‍സാണ് മേളയ്ക്ക് നേതൃത്വം നല്‍കുന്നത്. രാവിലെ 10 മണിക്ക് ഉദ്ഘാടനത്തോടെ ആരംഭിക്കുന്ന മേളയില്‍ കരിയര്‍ ഗൈഡന്‍സും വ്യക്തിഗത കരിയര്‍ കൗണ്‍സിലിംഗും ഉണ്ടാകും. കുട്ടികള്‍ക്ക് എങ്ങനെ ഇന്റര്‍വ്യൂവിനെ സമീപിക്കാമെന്നതിനു പ്രത്യേക പരിശീലനം നല്‍കുന്നതാണ്. ശരിയായ രൂപത്തില്‍ സിവി (curriculum vita) ഉണ്ടാക്കുന്നത് എങ്ങനെയെന്നതിലും കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു. 

കെഡിസ്‌കിന്റെയും കേരള നോളഡ്ജ് മിഷന്റെയും കുടുംബശ്രീ മിഷന്റെയും പിന്തുണയോടെ വിജ്ഞാന പത്തനംതിട്ടയാണ് തൊഴില്‍മേള സംഘടിപ്പിക്കുന്നത്. പത്തനംതിട്ടയ്ക്ക് പുറത്തുനിന്നും ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. റാന്നി സെന്റ് തോമസില്‍ നടക്കുന്ന തൊഴില്‍മേളയില്‍ നേരിട്ടു പങ്കെടുക്കണമെന്നു മാത്രം. വ്യത്യസ്ത തൊഴില്‍ മേഖലകളില്‍ ഊന്നിക്കൊണ്ട് ഇനി പത്തനംതിട്ടയിലെ മറ്റു കേന്ദ്രങ്ങളില്‍വച്ചും ഇതുപോലെ തൊഴില്‍മേളകള്‍ സംഘടിപ്പിക്കുന്നതാണ്.

mega job fair in kerala two thousand opportunities apply now



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി 

Kerala
  •  2 days ago
No Image

മംദാനിയുടെ വമ്പന്‍ വിജയം; മലക്കം മറിഞ്ഞ് ട്രംപ്; ന്യൂയോര്‍ക്കിനുള്ള ഫെഡറല്‍ ഫണ്ട് അനുവദിക്കാന്‍ നീക്കം

International
  •  2 days ago
No Image

'വ്യാജ ബോഡി' ഉണ്ടാക്കി പൊലിസിനെ പറ്റിച്ചു; തമാശ ഒപ്പിച്ചവരെ വെറുതെ വിടില്ലെന്ന് അധികൃതർ

Kuwait
  •  2 days ago
No Image

മലപ്പുറം എസ്പി ഓഫീസിലെ മരംമുറി; സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയ എസ്.ഐ രാജി വെച്ചു

Kerala
  •  2 days ago
No Image

2026 കുടുംബ വർഷമായി ആചരിക്കും; നിർണായക പ്രഖ്യാപനവുമായി യുഎഇ പ്രസിഡന്റ്

uae
  •  2 days ago
No Image

ഉറുമ്പുകളോടുള്ള കടുത്ത ഭയം; സംഗറെഡ്ഡിയിൽ യുവതി ജീവനൊടുക്കി

National
  •  2 days ago
No Image

സഊദിയിൽ മുനിസിപ്പൽ നിയമലംഘനം അറിയിച്ചാൽ വമ്പൻ പാരിതോഷികം; ലഭിക്കുക പിഴത്തുകയുടെ 25% വരെ 

Saudi-arabia
  •  2 days ago
No Image

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുന്‍ തിരുവാഭരണം കമ്മീഷണര്‍ അറസ്റ്റില്‍ 

Kerala
  •  2 days ago
No Image

സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ സഹോദരി അന്തരിച്ചു

Kerala
  •  2 days ago
No Image

തൊഴിലുറപ്പ് പണിക്കിടെ അണലിയുടെ കടിയേറ്റ് വയോധിക മരിച്ചു

Kerala
  •  2 days ago