'ബജറ്റ് വിവേചനപരം'; പാര്‍ലമെന്റിനകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം
ന്യൂഡല്‍ഹി: പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്ര ബജറ്റിലെ വിവേചനം ചൂണ്ടിക്കാട്ടി ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. ബജറ്റ് വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി പാര്‍ലമെന്റിനകത്തും പുറത്തും ഇന്‍ഡ്യാ മുന്നണി പ്രതിഷേധിച്ചു. ധനമന്ത്രി നിര്‍മല സീതാരാമന്‍ രാജ്യസഭയില്‍ സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ മുദ്രാവാക്യം മുഴക്കി വോക്കൗട്ട് നടത്തിയ പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്റ് അങ്കണത്തില്‍ പ്രതിഷേധ ധര്‍ണയും നടത്തി.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
ബജറ്റിനെതിരെ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭയും ലോക്‌സഭയും ബഹളത്തോടെയാണ് തുടങ്ങിയത്. ബജറ്റില്‍ എല്ലാ സംസ്ഥാനങ്ങളുടെയും പേര് പറയാനാകില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രാജ്യസഭയില്‍ പറഞ്ഞു.
രാജ്യസഭയിലും ലോക്‌സഭയിലും ശക്തമായ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന ഇന്‍ഡ്യാ സഖ്യയോഗത്തിലാണ് പ്രതിഷേധം നടത്താന്‍ തീരുമാനിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ജൂലൈ 27ന് നടക്കാനിരിക്കുന്ന നിതി ആയോഗ് യോഗവും ബഹിഷ്‌കരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."