HOME
DETAILS

കേരള സർക്കാരിന് കീഴിൽ സപ്ലൈകോയിൽ ജോലി; ലാസ്റ്റ് ഡേറ്റ് നാളെ; ഇനി വൈകല്ലേ

  
July 24 2024 | 15:07 PM

supplyco company secratary recruitment aplly via email till july 25

കേരള സര്‍ക്കാരിന്റെ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന് കീഴിലുള്ള എക്‌സിക്യൂഷന്‍ വിഭാഗമായി പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ (സപ്ലൈകോ) കമ്പനി സെക്രട്ടറി പോസ്റ്റിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നു. ആകെ ഒരു ഒഴിവാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് (നാളെ) ജൂലൈ 25 വരെ അപേക്ഷിക്കാം.

തസ്തിക& ഒഴിവ്

സപ്ലൈക്കോയില്‍ കമ്പനി സെക്രട്ടറി റിക്രൂട്ട്‌മെന്റ്. ആകെ ഒരു ഒഴിവാണുള്ളത്.

താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. നിശ്ചിത കാലയളവിന് ശേഷം റിക്രൂട്ട്‌മെന്റ് റദ്ദ് ചെയ്യുന്നതായിരിക്കും.

പ്രായപരിധി

45 വയസ് വരെയാണ് പ്രായപരിധി. 1.1.2024 അടിസ്ഥാനമാക്കി കണക്കാക്കും. ഇളവുകള്‍ ബാധകമല്ല.

യോഗ്യത

ACS, ഒരു ഗവണ്‍മെന്റ്/ അര്‍ദ്ധ ഗവണ്‍മെന്റ് അല്ലെങ്കില്‍ ഒരു രജിസ്റ്റര്‍ ചെയ്ത പൊതു / സ്വകാര്യ മേഖല സ്ഥാപനത്തില്‍ കമ്പനി സെക്രട്ടറി എന്ന നിലയില്‍ 10 വര്‍ഷത്തെ പരിചയം.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 73,600 രൂപ ശമ്പളമായി ലഭിക്കും.

അപേക്ഷ

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഏറ്റവും പുതിയ സി.വി, അനുഭവ സാക്ഷ്യപത്രം എന്നിവ [email protected] എന്ന വിലാസത്തില്‍ 2024 ജൂലൈ 25ന് വൈകുന്നേരം അഞ്ചുമണിക്ക് മുമ്പായി അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. അപേക്ഷയുടെ മാതൃക വിജ്ഞാപനത്തിലുണ്ട്. അത് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് സ്‌കാന്‍ ചെയ്ത് ഇമെയില്‍ വഴി അയക്കേണ്ടതാണ്.

അപേക്ഷ; വിജ്ഞാപനം; click

supplyco company secratary recruitment aplly via email till july 25

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  a day ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  a day ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  a day ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  a day ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  a day ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  a day ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  a day ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  a day ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  a day ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  a day ago