നയതന്ത്ര ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ ചിലി പ്രസിഡണ്ടിന്റെ യു.എ.ഇ സന്ദര്‍ശനം
റിപ്പബ്ലിക് ഓഫ് ചിലി പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് ഫോണ്ട് തന്റെ ഔദ്യോഗിക യു.എ.ഇ സന്ദര്‍ശനത്തിനായി ഇന്ന് അബൂദബിയിലെത്തി. അബൂദബിയിലെ പ്രസിഡന്‍ഷ്യല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ചിലി പ്രസിഡന്റിനെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയും ഓണററി മിഷന്‍ തലവനുമായ റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാഷിമി സ്വീകരിച്ചനുഗമിച്ചു, ചിലിയിലെ യു.എ.ഇ അംബാസഡര്‍ മുഹമ്മദ് സയീദ് അല്‍ നെയാദിയും, നിരവധി ഉദ്യോഗസ്ഥരും ഇബ്രാഹിം അല്‍ ഹാഷിമിയോടൊപ്പം ഉണ്ടായിരുന്നു. 1978ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ചിലി പ്രസിഡന്റ് യു.എ.ഇ സന്ദര്‍ശിക്കുന്നത്.
സന്ദര്‍ശന വേളയില്‍, പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദുമായി സഹകരണത്തിന്റെ വിവിധ മേഖലകളെക്കുറിച്ച് പ്രസിഡന്റ് ബോറിക് ഫോണ്ട് ചര്‍ച്ച ചെയ്യും. ഇരു രാജ്യങ്ങളിലെയും സുസ്ഥിര വികസനത്തിന്റെയും സമൃദ്ധിയുടെയും ലക്ഷ്യങ്ങളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിലി പ്രസിഡണ്ടിന്റെ സന്ദര്‍ശനം. ഇരു രാജ്യ തലവന്‍മാരുടെയും ചര്‍ച്ചകള്‍ സാമ്പത്തിക, വാണിജ്യ, വികസന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."