HOME
DETAILS

പരീക്ഷയില്ലാതെ വിവിധ ജില്ലകളില്‍ ജോലിയൊഴിവുകള്‍; നേരിട്ടുള്ള ഇന്റര്‍വ്യൂ; ഇന്നത്തെ ഒഴിവുകള്‍

  
July 29 2024 | 15:07 PM

various job vacancies in kerala government sector

ബ്രണ്ണന്‍ കോളജില്‍ ഗസ്റ്റ് അധ്യാപകര്‍

2024 2025 അധ്യയന വര്‍ഷത്തില്‍ തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ സൂവോളജി  വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള ഷോര്‍ട് ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് നിലവിലെ യൂ.ജി.സി. റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കേണ്ടതാണ്. ഉദ്യോഗാര്‍ഥികള്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുമായിരിക്കണം.

പി.എച്ച്.ഡി/നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കോട് കൂടി ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും. താല്‍പ്പര്യമുള്ളവര്‍ പൂരിപ്പിച്ച ബയോഡാറ്റയും, ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അപേക്ഷ ആഗസ്റ്റ് മൂന്നിനു വൈകുന്നേരം നാലിനു  മുമ്പായി കോളേജില്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0490 2346027. ഷോര്‍ട് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഇന്റര്‍വ്യൂ തിയ്യതി പിന്നീട് അറിയിക്കും.


സൈക്കോളജി അപ്രന്റീസ് നിയമനം
താനൂര്‍ സി.എച്ച്.എം.കെ.എം. ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, പി.എസ്.എം.ഒ കോളേജ് തിരൂരങ്ങാടി, അന്‍സാര്‍ അറബിക് കോളേജ് വളവന്നൂര്‍, ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് വിമന്‍സ് കോളേജ് കാട്ടിലങ്ങാടി, ആതവനാട് എന്നിവിടങ്ങളില്‍ സൈക്കോളജി അപ്രന്റീസിന്റെ താല്‍ക്കാലിക നിയമനം നടത്തും.

റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് (എംഎ/എസ്എസ്‌സി) അപേക്ഷിക്കാം. ജീവനിയിലെ പ്രവൃത്തി പരിചയം, ക്ലിനിക്കല്‍/കൗണ്‍സലിംഗ് മേഖലയിലെ പ്രവൃത്തി പരിചയം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള കൗണ്‍സലിംഗ് ഡിപ്ലോമ എന്നിവ അഭിലഷണീയ യോഗ്യതകളാണ്. ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് രണ്ടിന് രാവിലെ 10 മണിക്ക് അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും രേഖകളും സഹിതം താനൂര്‍, സി.എച്ച്.എം.കെ.എം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.

താത്കാലിക നിയമനം

കെ.എസ്.സി.എസ്.ടി.ഇ ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കാഷ്വല്‍ ലേബര്‍/ ലാബ് അറ്റന്‍ഡര്‍ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിദിന വേതനം 645 രൂപ. 2024 ജനുവരി 1ന് 36 വയസ്സ് കവിയരുത്. 50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് പാസായിരിക്കണം. ടിഷ്യുകള്‍ച്ചര്‍ ലാബുകളിലെ 3 മാസത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. ജൂലൈ 31ന് പാലോട് ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും.


ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഒഴിവ്

 സംസ്ഥാന റഗുലേറ്ററി കമ്മീഷന്‍  ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (അക്കൗണ്ട്‌സ്) നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 7. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.erckerala.org .

various job vacancies in kerala government sector

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  2 days ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  2 days ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  2 days ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  2 days ago
No Image

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

Fitness
  •  2 days ago
No Image

ഉരുൾദുരന്തം: ഒന്നും ലഭിക്കാതെ കെട്ടിട ഉടമകൾ നഷ്ടം കണക്ക് 40 കോടിയിലധികം

Kerala
  •  2 days ago
No Image

ആല്‍വിനെ ഇടിച്ചത് ബെന്‍സെന്ന് പൊലിസ്

Kerala
  •  2 days ago
No Image

വഖ്ഫ് ആക്ടിനെ ചോദ്യം ചെയ്യാനാവില്ല ; 'മുനമ്പം പ്രദേശവാസികള്‍ക്കെതിരേയുള്ള നടപടിയില്‍ താല്‍ക്കാലിക സ്റ്റേ ആകാം'

Kerala
  •  2 days ago
No Image

മുന്‍ ഡിജിപി  ആര്‍.ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ ഹരജിയുമായി അതിജീവിത

Kerala
  •  2 days ago
No Image

മസ്ദൂർ ലൈൻമാനാകും  ഐ.ടി.ഐക്കാർ എൻജിനീയറും; യോഗ്യതയില്ലാത്തവർക്ക് സ്ഥാനക്കയറ്റം- അപകടം വർധിക്കുന്നതായി വിലയിരുത്തൽ

Kerala
  •  2 days ago