HOME
DETAILS

വയനാട് ഉരുൾപൊട്ടൽ, മഴ: കൺട്രോൾ റൂം തുറന്നു, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ADVERTISEMENT
  
July 30 2024 | 03:07 AM

wayanad landslide control room opens

വയനാട്: വയനാട് ജില്ലയിലെ ഉരുൾപൊട്ടലിന്റെയും കടുത്ത മഴയുടെയും പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് - ദേശീയ ആരോഗ്യ ദൗത്യം കൺട്രോൾ റൂം തുറന്നിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാവാൻ 9656938689, 8086010833 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. 

അതേസമയം, പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾക്കായി കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർപസ്ന്റെ രണ്ട് സംഘം സംഭവ സ്ഥലത്ത് ഉടൻ എത്തിച്ചേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വ്യോമസേനയുടെ രണ്ട് ഹെലികോപ്ടർ സുളുറിൽ നിന്നും ഉടൻ വയനാട്ടിലേക്ക് എത്തും.

എയർലിഫ്റ്റിങ് സാധ്യതകൾ അന്വേഷിക്കുകയാണ് രക്ഷാപ്രവർത്തകർ. പുഴ കുത്തിയൊലിച്ച് ഒഴുകുന്നതിനാൽ അപകടം കൂടുതൽ ബാധിച്ച സ്ഥലങ്ങളിലേക്ക് എത്തുന്നതിനാണ് ഹെലികോപ്റ്റർ സഹായം തേടിയത്. പല ഇടങ്ങളിലായി കുടുങ്ങി കിടക്കുന്നവരെ എയർ ലിഫ്റ്റിങ് വഴി സുരക്ഷിത ഇടങ്ങളിലേക്ക് എത്തിക്കും. 

വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ സാധ്യമായ എല്ലാ രക്ഷാപ്രവർത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംഭവം അറിഞ്ഞതു മുതൽ സർക്കാർ സംവിധാനങ്ങൾ യോജിച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയിട്ടുണ്ട്. മന്ത്രിമാർ ഉൾപ്പെടെ വയനാട്ടിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഒമാനിൽ 40 തൊഴിൽ മേഖലകൾ കൂടി സ്വദേശിവത്ക്കരിച്ചു; ജോലി നഷ്ടമാകുക നിരവധി മലയാളികൾക്ക്

oman
  •  9 days ago
No Image

ആർട്ടിക്കിൾ 18 വിസകളിലുള്ള പ്രവാസികൾക്ക് സ്ഥാപന ഉടമകളാകുന്നതിനുള്ള വിലക്ക് പിൻവലിച്ച് കുവൈത്ത്

Kuwait
  •  9 days ago
No Image

ആലപ്പുഴ; കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

അസ്‌ന ദുര്‍ബലമാകുന്നു; കേരളത്തില്‍ അടുത്ത ഏഴ് ദിവസം മഴക്ക് സാധ്യത, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  9 days ago
No Image

സഊദിയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 20718 പേരെ അറസ്റ്റ് ചെയ്തു

Saudi-arabia
  •  9 days ago
No Image

പ്രഥമ കേരള ക്രിക്കറ്റ് ലീഗിന് നാളെ തുടക്കം

Cricket
  •  9 days ago
No Image

ഖത്തറിൽ 50 ശതമാനം ട്രാഫിക് പിഴയിളവ് തുടരും

qatar
  •  9 days ago
No Image

യുഎഇ; വാഹനാപകടത്തിൽ പരുക്കേറ്റ വിദ്യാർഥികളെ പൊലിസ് സന്ദർശിച്ചു

uae
  •  9 days ago
No Image

കോഴിക്കോട്; 900 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ബീഹാര്‍ സ്വദേശി പിടിയില്‍

Kerala
  •  9 days ago
No Image

കറന്റ് അഫയേഴ്സ്-01-09-2024

PSC/UPSC
  •  9 days ago