നഴ്‌സിങ്ങ് മേഖലയിലും സ്വദേശി നിയമനത്തിനൊരുങ്ങി സഊദി അറേബ്യ.
റിയാദ്: ഏഴ് വര്‍ഷത്തിനുള്ളില്‍ 50000 സ്വദേശി പുരുഷ-വനിത നഴ്‌സുമാരെ നിയമിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സഊദി അറേബ്യ. ഇതിനോടകം തന്നെ നഴ്‌സിങ്ങ് മേഖലയിലെ സ്വദേശികളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. 2016 ല്‍ 40000 ആയിരുന്ന സ്വദേശി നഴ്‌സിങ്ങ് ജീവനക്കാരുടെ എണ്ണം 2023 ല്‍ 90000 ത്തോളം ആയി ഉയര്‍ന്നിട്ടുണ്ട്.
വിദ്യാഭ്യാസ മന്ത്രാലയം സര്‍വകലാശാലകളുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് നഴ്്‌സിഗ് രംഗത്തെ ഈ വളര്‍ച്ച. പൊതു- സ്വകാര്യ നഴ്‌സിങ് കോളജുകളുടെ ശേഷി വര്‍ധിപ്പിച്ചതും നഴ്‌സിങ് പഠനത്തെ പ്രോത്സാഹിപ്പിച്ചതും ഈ വളര്‍ച്ചയ്ക്ക് കാരണമായി. സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസ് സൗദി ബോര്‍ഡിലേക്കുള്ള പ്രവേശനം വിപുലീകരിച്ചു. 21 ആരോഗ്യ സ്‌പെഷ്യാലിറ്റികളിലേക്കുള്ള പ്രവേശന നിരക്ക് 50% ആയി വര്‍ധിപ്പിച്ചതുമാണ് മറ്റൊരു പ്രധാന നേട്ടമായി പറയുന്നത്.
യോഗ്യരായ സ്വദേശികളെ ആരോഗ്യമേഖലയിലേക്ക് ആകര്‍ഷിക്കുക എന്നതാണ് ഈ നടപടികളുടെ ലക്ഷ്യം. സ്വദേശികള്‍ക്കിടയില്‍ നഴ്‌സിങ് ജോലിയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആരോഗ്യമേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താമെന്നും കരുതുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."