HOME
DETAILS

വീട് നിന്നിടത്ത് ചെളിയും കല്ലുകളും,ഗതിമാറി ഒഴുകുന്ന പുഴ; ഞെട്ടല്‍ മാറാതെ, ആ രാത്രി ഓര്‍ത്തെടുത്ത് രക്ഷപ്പെട്ടവര്‍

  
July 30 2024 | 12:07 PM

mundakkai-landslide-story-latest info

ഇന്നലെ ഉറങ്ങാന്‍ കിടക്കുന്നതുവരെ എല്ലാം ശാന്തമായിരുന്നു. എന്നത്തേയും പോലെ വീടിന്റെ വാതിലടച്ച് ലൈറ്റണച്ച് അവര്‍ കിടക്കുമ്പോള്‍ കരുതിയിട്ടുണ്ടാവില്ല പുലരാനിരിക്കുന്നത് ദുരന്ത ദിനമായിരിക്കുമെന്ന്. ആ നാട് തന്നെ ഇല്ലാതായിരിക്കുന്നു. വീട് നിന്നിടത്ത് ആകെ ചളിവന്നടിഞ്ഞിരിക്കുകയാണ്. ഒന്നും ബാക്കിവയ്ക്കാതെ, ഒരായുസിന്റെ സമ്പാദ്യമുള്‍പ്പടെ ആ മണ്ണിനടിയിലാണ്. 

ഉറ്റവര്‍ക്കെന്ത് സംഭവിച്ചെന്നറിയാതെ നിലവിളിക്കുന്നവര്‍, ഒറ്റയ്ക്കായി പോയവര്‍ എല്ലാം ദുരന്തത്തിന്റെ അവശേഷിപ്പുകളാണ്. രക്ഷപ്പെട്ട പലര്‍ക്കും കഴിഞ്ഞ രാത്രിയുടെ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ല. അത്രയേറെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് അവര്‍ കണ്ടത്. 

'വാതിലും മതിലും ഇടിഞ്ഞ് പൊളിഞ്ഞ് തലയിലാണ് വീണത്. വീട്ടിലാകെ വെള്ളം നിറഞ്ഞു. ഭയങ്കര ശബ്ദമായിരുന്നു. ഭാര്യയെയും പെങ്ങളെയും മകളെയും കാണാനില്ല. മണിക്കൂറുകളോളം വീടിനുള്ളില്‍ കുടുങ്ങി. ഞാന്‍ ഒരു ഓരത്തിരുന്നു. അതുകൊണ്ടാണ് രക്ഷപ്പെട്ടത്. ചെളിയില്‍ കിടന്ന് നേരംവെളുപ്പിച്ചു. നേരം വെളുത്തപ്പോഴാണ് ആളുകള്‍ രക്ഷിക്കാനെത്തിയത്. എല്ലാ രേഖകളും അടക്കം സര്‍വതും നശിച്ചു. ചൂരല്‍മല സ്വദേശിയായ ഒരാള്‍ പറയുന്നു. 

344.jpg

രാതി ഒരുമണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായതെന്ന് ചൂരല്‍മല സ്വദേശിയായ സുലൈമാന്‍ പറഞ്ഞു. വീട്ടിനകത്തേക്ക് വെള്ളം അടിച്ചുകയറി. ഭാര്യ ചെളിയില്‍ കുടുങ്ങി. വലിച്ചിട്ട് കിട്ടിയില്ല. വാടകക്കാരനായ യുവാവ് എത്തിയാണ് ഭാര്യയെ രക്ഷിച്ചത്.പിന്നീട് തൊട്ടടുത്ത മകന്റെ വീട്ടിലേക്ക് ഓടിക്കയറി. അവരും ഭയന്നിരിക്കുകയായിരുന്നു. രാത്രി ഞങ്ങളെല്ലാവരും നടന്ന് റോഡിലെത്തി. മറ്റൊരുവീട്ടില്‍ അഭയംതേടി. ദേഹത്തെ ചെളിയെല്ലാം കഴുകി കളയുന്നതിനിടെ രണ്ടാമതും ഉരുള്‍പൊട്ടിയെന്ന വിവരമറിഞ്ഞു. ഇതോടെ അവിടെനിന്നും ഇറങ്ങിയോടി. ഓടിരക്ഷപ്പെടുന്നതിനിടെ ഒരു വണ്ടി കിട്ടി. അതില്‍കയറി രക്ഷപ്പെട്ടു.' സുലൈമാന്‍ പറഞ്ഞു.

ഇനിയും എത്രപേര്‍ കാണാതായിട്ടുണ്ടാവും എന്നതിന് വ്യക്തതയില്ല. എത്രപേര്‍ മണ്ണിനടിയിലായിട്ടുണ്ടാകുമെന്നുമറിയില്ല. 108 പേര്‍ മരിച്ചതായാണ് സ്ഥിരീകരണം. 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും ഫിറ്റ്നസുള്ള ക്രിക്കറ്റ് താരം അവനാണ്: ഹർഭജൻ സിങ്

Cricket
  •  2 days ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 30; ജിഡിആർഎഫ്എയുമായി ചേർന്ന് സൗജന്യ പ്രവേശനം ഒരുക്കും

uae
  •  2 days ago
No Image

വീണ്ടും ജാതി ഭ്രാന്ത്; തമിഴ്‌നാട്ടില്‍ യുവാവിനെ ഭാര്യാപിതാവ് വെട്ടിക്കൊന്നു

National
  •  2 days ago
No Image

30 വർഷത്തെ പ്രവാസ ജീവിതം: സ്വത്തുക്കൾ കിട്ടാതായതോടെ അമ്മയ്ക്ക് നേരെ തോക്ക് ചൂണ്ടി മകനും മരുമകളും; അറസ്റ്റ്

Kerala
  •  2 days ago
No Image

യുഎഇയിൽ താമസിക്കുന്നവരിൽ 25% പേർക്കും സാമ്പത്തിക കാര്യത്തിൽ ആശങ്ക; പത്തിൽ ഒരാൾക്ക് ഭാവിയെക്കുറിച്ച് വ്യക്തമായ പ്ലാനില്ല!

uae
  •  2 days ago
No Image

'ഫലസ്തീനിനെ അംഗീകരിക്കുക' ട്രംപിന്റെ അഭിസംബോധനക്കിടെ ഇസ്‌റാഈല്‍ പാര്‍ലമെന്റില്‍ പ്രതിഷേധം; പ്രതിഷേധിച്ചത് എം.പിമാര്‍, പ്രസംഗം നിര്‍ത്തി യു.എസ് പ്രസിഡന്റ്

International
  •  2 days ago
No Image

അബൂദബിയില്‍ മരണപ്പെട്ട യുവാവിന്റെ മയ്യിത്ത് നാട്ടിലെത്തിച്ചു; നിർണായക ഇടപെടലുമായി എസ്.കെ.എസ്.എസ്.എഫ്

uae
  •  2 days ago
No Image

'ഞാന്‍ രക്തസാക്ഷിയായാല്‍ ഞാന്‍ അപ്രത്യക്ഷനായിട്ടില്ല എന്ന് നിങ്ങളറിയുക' ഗസ്സയുടെ മിടിപ്പും കണ്ണീരും നോവും ലോകത്തെ അറിയിച്ച സാലിഹിന്റെ അവസാന സന്ദേശം

International
  •  2 days ago
No Image

ബാഴ്സയുടെ എക്കാലത്തെയും മികച്ച അഞ്ച്‌ താരങ്ങൾ അവരാണ്: ഡേവിഡ് വിയ്യ

Football
  •  2 days ago
No Image

2 ലക്ഷം ഡോളറിന്റെ വസ്തു സ്വന്തമാക്കിയാൽ ഉടൻ റെസിഡൻസി വിസ; പുത്തൻ ചുവടുവയ്പ്പുമായി ഖത്തർ

qatar
  •  2 days ago