ഒരു സംരഭം തുടങ്ങാനാഗ്രഹമുണ്ടോ? നിങ്ങള്‍ക്കും അവസരമുണ്ട്, നേരെ പഞ്ചായത്തിലേക്ക് ചെല്ലൂ
സംരഭകനാകാനുളള ആഗ്രഹം മനസിലുള്ള ഒരുപാടുപേരുള്ള നാടാണ് നമ്മുടേത്. നല്ലൊരാശയം കൈയ്യിലുണ്ടെങ്കിലും സംരഭത്തിനാവശ്യമായ പണത്തിനും മറ്റും പലരും പ്രശ്‌നം നേരിടുന്നു. സാധാരണ ഗതിയില്‍ സംരംഭം തുടങ്ങുമ്പോള്‍ ചെറുകിട ഭക്ഷ്യോത്പാദന യൂണിറ്റുകള്‍, വസ്ത്ര നിര്‍മാണ കേന്ദ്രങ്ങള്‍ തുടങ്ങിയവയാണ് നാട്ടിന്‍പുറങ്ങളിലധികവും ആരംഭിക്കുന്നത്. ഇതില്‍ നിന്ന് മാറി ചിന്തിക്കുന്നവരാണെങ്കില്‍ ഇനി പറയുന്ന പദ്ധതികള്‍ നിങ്ങള്‍ക്കുപകാരപ്പെടും.
പുതിയ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരുകള്‍ സംരംഭകര്‍ക്കായി വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. അതേ സമയം ഇതിനെ പറ്റി കൃത്യമായ ധാരണയില്ലാത്തതാണ് പലര്‍ക്കും അവസരങ്ങള്‍ നഷ്ടപ്പെടുന്നതിന് കാരണം. നിങ്ങളുടെ കയ്യില്‍ പുതുമയുള്ള ആശയമുണ്ടെങ്കില്‍ നിങ്ങള്‍ക്കും ഒരു സംരംഭം ആരംഭിക്കുന്നതിനുള്ള സഹായം ലഭിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴിയാണ് സഹായം ലഭിക്കുക. ഇതിനായി ഒരു തദ്ദേശ സ്ഥാപനം ഒരു ആശയം എന്ന പദ്ധതി സംസ്ഥാനത്ത് തുടക്കം കുറിച്ചിട്ടുണ്ട്.
സംരഭകന്റെ ആശയങ്ങളെ പിന്തുണക്കുന്നതിനായി ഗവേഷണ സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവരുണ്ടാകും. ഇത്തരത്തില്‍ വിവിധ വൈദഗ്ധ്യങ്ങള്‍ കൂട്ടിയിണക്കി നാടിന്റെ വികസനത്തിന് ആക്കം കൂട്ടുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതുവഴി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ജനപങ്കാളിത്തത്തോടെ ഒരു നൂതന ആശയമെങ്കിലും കണ്ടെത്തി ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിക്കും. ഈ സാധ്യത പരമാവധി ഉപയോഗപ്പെടുത്താന്‍ സംരഭകര്‍ക്ക് സാധിക്കും.
ഒരു പുതിയ ആശയം കയ്യിലുണ്ടെങ്കില്‍ തദ്ദേശ സ്ഥാപനവുമായി ബന്ധപ്പെട്ടാല്‍ ഒരു തദ്ദേശ സ്ഥാപനം ഒരു ആശയം എന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭിക്കും. ഇത്തരത്തില്‍ ഒരു തൊഴില്‍ സംരംഭം ആരംഭിക്കുന്നതിനുള്ള എല്ലാ സഹായങ്ങളും തദ്ദേശ സ്ഥാപനത്തില്‍ നിന്ന് ലഭിക്കും. സബ്‌സിഡി, ബാങ്ക് വായ്പ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നു മനസ്സിലാക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."