HOME
DETAILS

വയനാട് ഉരുൾപൊട്ടൽ: മണ്ണിലെത്രയെന്നറിയാതെ രക്ഷാപ്രവർത്തനം

ADVERTISEMENT
  
Web Desk
July 31 2024 | 01:07 AM

Wayanad Landslides Over 110 Dead Thousands Affected in Keralas Worst Disaster Since 2018


2018ലെ പ്രളയത്തിനുശേഷം കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തില്‍ വിറങ്ങലിച്ച് നിൽക്കുകയാണ് വയനാട്. മേപ്പാടി ചൂരല്‍മലയിലും മുണ്ടക്കൈയിലുണ്ടായ രണ്ട് ഉരുള്‍പൊട്ടലുകളില്‍ 110 പേര്‍ മരിച്ചെന്നാണ് പ്രാഥമിക കണക്ക്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. ഉരുള്‍ പൊട്ടിയ പലയിടത്തും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ സാധിച്ചിട്ടില്ല. മണ്ണിനടിയിലെ മനുഷ്യരെത്തേടി ഒരു നാടുമുഴുവന്‍ സൈന്യത്തോടൊപ്പം പ്രതികൂല കാലാവസ്ഥയിലും തിരച്ചിലിലാണ്.

മരിച്ചവരില്‍ 58പേരെ തിരിച്ചറിഞ്ഞു. ഏഴുപേര്‍ കുട്ടികളാണ്. 30പേരെ കാണാതായതായാണ് പ്രാഥമിക വിവരം. രണ്ടു വിദേശ പൗരന്‍മാരും ഇതില്‍ ഉള്‍പ്പെടും. 200ല്‍ അധികം പേര്‍ പരുക്കേറ്റ് മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളജ്, കുടുംബാരോഗ്യകേന്ദ്രം, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി, കല്‍പറ്റ ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സയിലാണ്.

ചൊവ്വാഴ്ച അര്‍ധമാത്രി 11.30നും 1.30നും ഇടയിലാണ് ഉറങ്ങിക്കിടന്ന ജനങ്ങള്‍ക്കു മേല്‍ ദുരന്തം ആദ്യം കലി തുള്ളിയെത്തിയത്. പിന്നാലെ പുലര്‍ച്ചെ നാലു മണിയോടെ വീണ്ടും ഉരുള്‍പൊട്ടി. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയ കള്ളാടിയില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് ദുരന്തം സംഭവിച്ചത്. ചൂരല്‍മല അങ്ങാടിയോടു ചേര്‍ന്നൊഴുകുന്ന പുന്നപ്പുഴ രണ്ടായി പിരിഞ്ഞ് സമീപത്തെ വിടുകളും സ്‌കൂളും തകര്‍ത്തു. മുണ്ടക്കൈയില്‍ നിരവധി വീടുകളും പാടികളും ചെളിമൂടി. 20ല്‍ അധികം മൃതദേഹങ്ങള്‍ പുഴയില്‍ ഒലിച്ചുപോയതാണ് ഇത് വരെയുള്ള കണക്ക്.

 പുലര്‍ച്ചെ അഞ്ചോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ണതോതില്‍ ആരംഭിച്ചപ്പോള്‍ ചുരല്‍മല ടൗണില്‍ നിന്നടക്കം നിരവധി പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയ ത്, അങ്ങാടിയില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളടക്കം ഒഴുക്കില്‍പ്പെട്ടു. വ്യാപാര സ്ഥാപനങ്ങളും തകര്‍ന്നു. ചൂരല്‍മല ടൗണിലെ പാലം തകര്‍ന്നതോടെ രക്ഷാ പ്രവര്‍ത്തകര്‍ക്ക് മുണ്ടക്കൈയില്‍ എത്താന്‍ കഴിയാതായി. ഇത് ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. സൈന്യം രംഗത്തെത്തിയതോടെയാണ് രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമായത്.

ചൂരല്‍മലയിലെ പുഴക്ക് കുറുകെ വടം കെട്ടിയായിരുന്നു പരുക്കേറ്റവരെയും മറ്റും ആശുപത്രിയിലെത്തിച്ചത്. പിന്നീട് സൈന്യമെത്തി മുണ്ടക്കൈയിലെ ഭൂവാലി എസ്റ്റേറ്റ്, ബംഗ്ലാവ് അടക്കമുള്ള സ്ഥലങ്ങളില്‍ കുടുങ്ങിക്കിടന്ന നൂറുകണക്കിനാളുകളെ പുറത്തെത്തിച്ചു. കാലാവസ്ഥ പ്രതികൂലമായതിനാല്‍ ആദ്യം എയര്‍ലിഫ്്റ്റിഫിങ് നടത്താനായില്ല. 
 
കോയമ്പത്തൂര്‍ സോളൂരില്‍നിന്നുള്ള ഹെലികോപ്ടര്‍ വൈകിട്ട് 5.30നു പൂമലയിലെത്തി ലിഫ്റ്റിങ് തുടങ്ങി, ആര്‍മിയുടെ താല്‍ക്കാലിക പാലവും സജ്ജ മായി. ഈ പാലത്തിലൂടെ ആളുകളെ ചുരല്‍മലയിലേക്കും അവിടെനിന്ന് ആശുപത്രിയിലേക്കും എത്തിക്കുന്ന ദൗത്യവും വേഗത്തിലായി.
61 പേരടങ്ങിയ എന്‍.ഡി.ആര്‍.എഫ് നാല് സംഘം, അഗ്‌നിരക്ഷാസേനയുടെ 320 അംഗ സംഘം, വനംവകുപ്പിന്റെ 35 അംഗങ്ങള്‍, പൊലിസിന്റെ 350 അംഗ സംഘം, ആര്‍മിയുടെ 67 അംഗ സംഘവും രക്ഷാപ്രവര്‍ത്തനത്തി നേതൃത്വം നല്‍കി. പ്രാദേശിക രക്ഷാപ്രവര്‍ത്തകരും പൊലിസ്യം റവന്യൂ വകുപ്പും ഫയര്‍ഫോഴ് സുമാണ് തുടക്കത്തില്‍ വീടുകളില്‍ ഒറ്റപ്പെട്ടു പോയവരെ കണ്ടെത്തി സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിച്ചത്.
പിന്നീട് തിരച്ചിലിനിടെ വീടുകള്‍ പരിശോധിക്കുമ്പോള്‍ ചേതനയറ്റ നിരവധി ശരീരങ്ങള്‍ കണ്ടെത്തി. രാത്രി വൈകിയും പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ. മന്ത്രിമാരായ കെ. രാജന്‍, മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു എന്നിവര്‍ നേരിട്ടെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. മൂടല്‍മഞ്ഞും മഴയും കനത്ത തണുപ്പും രാത്രിയിലെ രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.

Wayanad in Kerala is reeling from its worst disaster since the 2018 floods, with over 110 people dead due to massive landslides. Rescue operations are ongoing amidst adverse weather conditions

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഫാസ്ടാഗിന് പുതിയ ഡിസൈന്‍ അവതരിപ്പിച്ച് എസ്ബിഐ

Tech
  •  7 days ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി

Kerala
  •  7 days ago
No Image

മെറിറ്റസ് പ്രൊഫഷനൽ ഡിപ്ലോമ കോഴ്സുകളിലേക്ക് അഡ്‌മിഷൻ ആരംഭിച്ചു

Scholarship
  •  7 days ago
No Image

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഫാരി ഗ്രൂപ്പ് ഒരു കോടി കൈമാറി

Kerala
  •  7 days ago
No Image

ആളുകള്‍ ഇഷ്ടാനുസരണം ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങിത്തുടങ്ങി; ഇനി സബ്‌സിഡിയുടെ ആവശ്യമില്ലെന്ന് മന്ത്രി നിതിന്‍ ഗഡ്കരി

National
  •  7 days ago
No Image

'മുഖ്യമന്ത്രി രാജിവയ്ക്കണം'; തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം,അബിന്‍ വര്‍ക്കിക്ക് പരുക്ക്

Kerala
  •  7 days ago
No Image

'എന്നാണ് ചെന്നൈയില്‍ ഒന്നിച്ചൊരു റൈഡിന് പോകുന്നതെന്ന് രാഹുല്‍, റൈഡ് മാത്രമല്ല ഊണും മധുരവും ആകാമെന്ന് സ്റ്റാലിന്‍' വൈറലായി പോസ്റ്റ്

National
  •  7 days ago
No Image

'ഇന്നോളം ഒരു ബാറ്റ് കൈകൊണ്ട് തൊട്ടിട്ടില്ല ജെയ്ഷാ, എന്നിട്ടും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചുമതലക്കാരന്‍; ആറോ ഏഴോ പേര്‍ ചേര്‍ന്നാണ് രാജ്യം നിയന്ത്രിക്കുന്നതെന്നും രാഹുല്‍

National
  •  7 days ago
No Image

അഭയാര്‍ഥി ക്യാംപില്‍ 16 കാരനെ വെടിവെച്ചു കൊന്നു, ബുല്‍ഡോസര്‍ ഉപയോഗിച്ച് മൃതശരീരം വലിച്ചിഴച്ചു; ക്രൂരതകള്‍ അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍

International
  •  7 days ago
No Image

രാജിയെ അനുകൂലിച്ച് ദേശീയ നേതൃത്വവും; ശശീന്ദന് മേല്‍ സമ്മര്‍ദ്ദമേറുന്നു, പവാറിനെ കാണാനുള്ള നേതാക്കളുടെ യാത്ര മാറ്റി 

Kerala
  •  7 days ago