HOME
DETAILS

മൂവാറ്റുപുഴ നിർമ്മല കോളേജിലെ വിദ്യാർത്ഥികളുടെ നിസ്കാരം; ചില വസ്തുതകൾ പരിശോധിക്കാം

  
July 31 2024 | 15:07 PM

Prayer of students of Muvattupuzha Nirmala College Lets check some facts

1. പെൺകുട്ടികൾ മാത്രമാണ് ക്യാമ്പസിനകത്ത്‌ നിസ്കരിച്ചിരുന്നത്‌. 2‌ വർഷമായി അവർ നിസ്കരിച്ചപ്പോഴൊന്നും ആർക്കും ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. സംഭവം നടന്ന ദിവസം പെൺകുട്ടികളുടെ നിസ്കാരം ഒരു സ്റ്റാഫ്‌ തടസ്സപ്പെടുത്തുകയും, ശേഷം പെൺകുട്ടികളോട്‌ പ്രിൻസിപ്പളിനെ കാണാൻ ആവശ്യപ്പെടുകയും ചെയ്തു.

2. ⁠ഹൈവേ സമീപത്തുള്ള പള്ളിയിൽ പോയി നിസ്കരിച്ച്‌ തിരിച്ച്‌ വരാൻ പ്രയാസമാണ്. ചിത്രത്തിൽ കാണുമ്പോൾ ക്യാമ്പസിന്റെ‌ കവാടത്തിനടുത്താണ് പള്ളിയെങ്കിലും ക്ലാസ്മുറിയിൽ നിന്ന് പള്ളിയിൽ പോയി മടങ്ങിയെത്താൻ 20-25 മിനുറ്റ്‌ എടുക്കും. ചിലപ്പോൾ സ്ഥലത്തിനായി കാത്തിരിക്കേണ്ടിയും വരും. തിരികെയെത്തുമ്പോഴേക്ക്‌ ക്ലാസ്‌ ആരംഭിക്കുകയും അറ്റൻഡൻസ്‌‌ നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ക്യാമ്പസിനകത്ത്‌ തന്നെ പെൺകുട്ടികൾ നിസ്കരിക്കാൻ തീരുമാനിച്ചത്‌. കഴിഞ്ഞ വർഷം ഒരു പെൺകുട്ടിക്ക്‌ ആക്സിഡന്റ്‌ സംഭവിക്കുകയും മരിക്കുകയും ചെയ്തിരുന്നതിനാൽ തിരക്കിട്ട്‌ വരുന്നതിനെ കുറിച്ച്‌ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശങ്കയുമുണ്ട്‌.

3. സമയത്തിൽ ഇളവ്‌ നൽകുകയോ, ഇതുവരെ നിസ്കരിച്ച സ്ഥലത്ത്‌ തന്നെ തുടർന്നും നിസ്കരിക്കാൻ അനുമതി നൽകുകയോ വേണമെന്ന പെൺകുട്ടികളുടെ ആവശ്യം പ്രിൻസിപ്പൾ ആദ്യം നിരാകരിച്ചു. ക്യാമ്പസിനകത്ത്‌ നിസ്കരിക്കാൻ അനുവദിക്കില്ല എന്ന് പെൺകുട്ടികളെ പ്രിൻസിപ്പൾ അറിയിച്ചതിനെ തുടർന്ന് വിദ്യാർത്ഥി സംഘടനാ യൂണിയനുകളിൽ പ്രവർത്തിക്കുന്ന വിവിധ മതവിശ്വാസികളായ വിദ്യാർത്ഥികളടക്കം ചേർന്ന് പെൺകുട്ടികൾക്ക്‌ വേണ്ടി വാദിച്ചു. ഇതൊരു വർഗീയ പ്രശ്നമാണെങ്കിൽ ഇതര മതവിശ്വാസികളായ ധാരാളം വിദ്യാർത്ഥികൾ ഇവർക്ക്‌ പിന്തുണ നൽകില്ലായിരുന്നല്ലോ. വിദ്യാർത്ഥികൾ അവിവേകം കാണിക്കുകയോ, വർഗീയതയുടെയോ സാമുദായികതയോടെയോ ഒരു തരി പോലും ക്യാമ്പസിൽ ഉണ്ടാവുകയോ ചെയ്തിട്ടില്ല. 

4. പ്രതിഷേധത്തിനൊടുവിൽ നിസ്കാരം തടസ്സപ്പെടുത്തിയതിന്‌, പെൺകുട്ടികളോട്‌ ‌ പ്രിൻസിപ്പൾ മാപ്പ്‌ പറയാൻ തയ്യാറായെങ്കിലും മാപ്പ്‌ പറയണ്ട എന്ന സമീപനമാണ് പെൺകുട്ടികൾ സ്വീകരിച്ചത്‌. അത്രയും മാന്യമായ രീതിയിലാണ് വിദ്യാർത്ഥികൾ ഈ വിഷയത്തെ കൈകാര്യം ചെയ്തത്‌. തുടർന്ന് നിസ്കരിക്കാൻ അനുമതി തേടി‌ പ്രിൻസിപ്പളിന്റെ ആവശ്യപ്രകാരം ഒരു റിക്വസ്റ്റ്‌ ലെറ്റർ പെൺകുട്ടികൾ എഴുതി നൽകി. ഇതോട്‌ കൂടി ക്യാമ്പസിലെ പ്രശ്നം അവസാനിച്ചതാണ്. 

എന്നാൽ പിന്നീട്‌ നടന്നത്‌ മതസ്പർദ്ദയുണ്ടാക്കാനുള്ള ഗൂഢാലോചനയായിരുന്നു. പ്രിൻസിപ്പൾ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മാത്രം പെൺകുട്ടികൾ നൽകിയ റിക്വസ്റ്റ്‌ ലെറ്റർ പിന്നീട്‌ സോഷ്യൽ മീഡിയയിൽ എത്തി‌. അതിന്റെ പിന്നിൽ ആരാണെന്ന് പറയാനുള്ള ധാർമ്മിക ഉത്തരവാദിത്വം സ്ഥാപന മേധാവികൾക്കും പ്രിൻസിപ്പളിനുമുണ്ട്‌. ക്യാമ്പസിൽ പരിഹരിക്കപ്പെടേണ്ട വിഷയം ഓൺലൈൻ മീഡിയകൾക്ക്‌ നൽകി വാർത്തയാക്കുകയും വർഗീയമായി‌ വിഷയം വളച്ചൊടിക്കുകയും ചെയ്തതാരാണെന്ന് പൊതു സമൂഹം തിരിച്ചറിയണം. വിദേശ നമ്പറുകൾ ഉപയോഗിച്ച്‌ വാട്സപ്പ്‌ ഗ്രൂപ്പുകളുണ്ടാക്കി വിദ്വേഷ പ്രചരണം നടത്തിയവരെ കുറിച്ച്‌ അന്വേഷിച്ചാൽ ആരാണ് പ്രശ്നം വഷളാക്കിയതെന്ന് വ്യക്തമാവും. സമരം ചെയ്ത കൃസ്ത്യൻ- ഹിന്ദു വിദ്യാർത്ഥികളെ ടാർഗ്ഗറ്റ്‌ ചെയ്യാനുള്ള ശ്രമവും ചിലർ നടത്തി. ‌

ക്യാമ്പസിലെ റിക്രിയേഷൻ റെസ്റ്റ്‌‌ റൂമിൽ എല്ലാം വിദ്യാർത്ഥികൾക്കും പ്രാർത്ഥിക്കാൻ വേണ്ടി ശബ്ദമുയർത്തേണ്ട മതേതരകക്ഷികൾ ആരെയാണ് ഭയക്കുന്നതെന്ന് മനസ്സിലാകുന്നില്ല. മതേതര മന:സ്സാക്ഷിയെ കുറിച്ചോർത്ത്‌ ലജ്ജ തോന്നുന്നു.

#നിരുപാധികം വിദ്യാർത്ഥികളോടൊപ്പം


നാജിയ ബദ്‌റു
(SKSSF പെൻക്വീൻ സംസ്ഥാന കോഡിനേറ്റർ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  7 days ago
No Image

സംസ്ഥാനത്തെ തദ്ദേശഭരണ സമിതികളെ നാളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും; സംസ്ഥാനം അതിദാരിദ്ര്യ മുക്തമാക്കുകയടക്കം ലക്ഷ്യം

Kerala
  •  7 days ago
No Image

മുനമ്പം: സാദിഖലി തങ്ങള്‍ പറഞ്ഞതാണ് ലീഗ് നിലപാട്; കെ.എം ഷാജിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി

Kerala
  •  7 days ago
No Image

ഇരവിമംഗലം ഷഷ്ഠിക്കിടെ നാട്ടുകാരും പൊലിസും തമ്മിൽ സംഘർഷം; ഏഴ് പേർക്ക് പരിക്ക്

Kerala
  •  7 days ago
No Image

നിഖാബ് നിരോധനം: പി എസ് എം ഒ മാനേജ്‌മെന്റ്  നിലപാട് പ്രതിഷേധാര്‍ഹം : എസ് കെ എസ് എസ് എഫ്

Kerala
  •  7 days ago
No Image

തിരുവനന്തപുരത്ത് ഓഡിറ്റോറിയത്തിന് അകത്ത് പഴകിയ മൃതദേഹം കണ്ടെത്തി

Kerala
  •  7 days ago
No Image

കാഞ്ഞങ്ങാട് നഴ്‌സിങ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം

Kerala
  •  7 days ago
No Image

'വെള്ളക്കൊടി ഉയര്‍ത്തിയ കുഞ്ഞുങ്ങളെ പോലും കൊല്ലാന്‍ നിര്‍ദ്ദേശിച്ചു' തെരുവുനായ്ക്കളുടെ വിലപോലുമില്ല ഗസ്സയിലെ മനുഷ്യര്‍ക്കെന്ന് ഇസ്‌റാഈല്‍ സൈനികന്‍

International
  •  7 days ago
No Image

മുടികൊഴിച്ചിലിനുള്ള മരുന്നുകള്‍ മൂലം മുഖത്ത് അസാധാരണ രോമവളര്‍ച്ചയുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നു!; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വായിക്കാതെ പോകരുത്

Kerala
  •  7 days ago
No Image

അബ്ദുര്‍റഹീമിന്റെ മോചനം: രേഖകള്‍ സമര്‍പ്പിക്കാനായില്ല; കേസ് വീണ്ടും മാറ്റിവച്ചു

Saudi-arabia
  •  7 days ago