വയനാട്ടിലെ വെള്ളാര്‍മല സ്‌കൂളിനെ മാതൃകാ സ്‌കൂളാക്കുമെന്നും, ഭൂകമ്പം അതിജീവിക്കുന്ന പുതിയ കെട്ടിടം നിര്‍മിക്കുമെന്നും മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ മാതൃകാ സ്‌കൂള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂളിനെ പുനര്‍നിര്‍മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. അടിയന്തരമായി ഇക്കാര്യത്തില്‍ നടപടി എടുക്കും. ഭൂകമ്പം ഉള്‍പ്പെടെ അതിജീവിക്കാന്‍ കഴിയുന്ന തരത്തിലുള്ള കെട്ടിടം സ്‌കൂളിനു നിര്‍മിച്ചു നല്‍കും.
അത്യാധുനിക സാങ്കിതിക വിദ്യ ഉപയോഗിച്ചാണ് നിര്‍മാണം നടത്തുക. സ്‌കൂളിന് ചുറ്റുമതിലും പണിയും. ബജറ്റില്‍ ഒരു ജില്ലയില്‍ ഒരു മാതൃകാ സ്‌കൂള്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും വയനാട്ടിലെ ഈ മാതൃകാ സ്‌കൂള്‍ വെള്ളാര്‍മല സ്‌കൂള്‍ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു.
ദുരന്തത്തില്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയെന്ന് അധികൃതര്‍. മരിച്ചവരുടെ എണ്ണം കൂടിവരുകയാണെന്നും ജെസിബി ഉപയോഗിച്ച് ഇന്നും തിരച്ചില്‍ തുടരുന്നുമുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും മണ്ണിനടിയിലുമെല്ലാം തിരച്ചില്‍ തുടരുന്നുണ്ട്. കിട്ടിയ മൃതദേഹങ്ങളാണെങ്കില്‍ തിരിച്ചറിയാന്‍ പറ്റാത്ത നിലയിലുമാണ്. ജനിതക പരിശോധനകള്‍ ആരംഭിച്ചതായും അധികൃതര്‍ പറഞ്ഞു. നിരവധി ആശുപത്രികളില്‍ ഗുരുതരാവസ്ഥയില്‍ രോഗികളുണ്ട്. 82 ദുരിതാശ്വാസ ക്യാംപുകളിലായി 8304 പേരാണ് ഉള്ളത്.
അതുപോലെ പാലത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്. ബെയിലി പാലം പണി പൂര്‍ത്തിയായാല്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയുമൊക്കെ ഇന്ന് വയനാട്ടിലെത്തും. രാവിലെ കലക്ടറേറ്റില്‍ സര്‍വകക്ഷിയോഗവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."