HOME
DETAILS

ചക്രവ്യൂഹ് പ്രസംഗം; തനിക്കെതിരെ ഇ.ഡി റെയ്ഡിനൊരുങ്ങുന്നു, ചായയും ബിസ്‌ക്കറ്റുമായി കാത്തിരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

  
Anjanajp
August 02 2024 | 08:08 AM

Chai Biscuits On Me Rahul Gandhi Claims Raid Being Planned Against Him

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ ചക്രവ്യൂഹ് പ്രസംഗത്തിന് പിന്നാലെ തനിക്കെതിരെ ഇഡി റെയ്ഡിന് പദ്ധതിയിടുന്നെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തന്റെ ചക്രവ്യൂഹ് പ്രസംഗം രണ്ടില്‍ ഒരാള്‍ക്ക് ഇഷ്ട്ടമായില്ലെന്ന് വ്യക്തമായെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇഡിയുടെ അകത്തുള്ളവരാണ് റെയ്ഡിന് തയ്യാറെടുക്കുന്ന വിവരം അറിയിച്ചതെന്നും രാഹുല്‍ എക്സില്‍ കുറിച്ചു.

ഇ.ഡിയുടെ വരവിനായി ചായയും ബിസ്‌ക്കറ്റുമായി കാത്തിരിക്കുകയാണ് താനെന്നും രാഹുല്‍ പരിഹസിച്ചു. ഇഡിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു രാഹുലിന്റെ പോസ്റ്റ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ 2024 ലെ ബജറ്റ് പ്രഖ്യാപനങ്ങളിലൂടെ മധ്യവര്‍ഗത്തെ മുന്നില്‍നിന്നും പിന്നില്‍നിന്നും കുത്തുകയാണ് ചെയ്തതെന്ന് രാഹുല്‍ ജൂലൈ 29 ന് ലോക്സഭയില്‍ പറഞ്ഞിരുന്നു. ഭരണപക്ഷത്തെയും ആര്‍എസ്എസിനെയും അംബാനി, അദാനി ഉള്‍പ്പെടെയുള്ള വ്യവസായികളെയും കടന്നാക്രമിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പ്രസംഗം. ചെറുകിട ഇടത്തരം ബിസിനസുകാരും ഇവര്‍ തീര്‍ത്ത ആധുനിക ചക്രവ്യൂഹത്തില്‍ പെട്ടുകിടക്കുകയാണ് എന്നായിരുന്നു രാഹുല്‍ ആരോപിച്ചത്.

അന്ന് രാഹുലിന്റെ ചക്രവ്യൂഹ പരാമര്‍ശത്തില്‍ സ്പീക്കര്‍ ഓം ബിര്‍ള ഇടപെടുകയും ചെയ്തിരുന്നു. 'ഇന്ത്യ പിടിച്ചടക്കിയ ചക്രവ്യൂഹത്തിന് പിന്നില്‍ മൂന്ന് ശക്തികളുണ്ട്. ഇതില്‍ ആദ്യത്തേത് കുത്തക മൂലധനമാണ്, ഇന്ത്യന്‍ സമ്പത്ത് മുഴുവന്‍ കൈവശമാക്കാന്‍ രണ്ട് പേരെ അനുവദിക്കുന്നു. ഈ രാജ്യത്തെ സ്ഥാപനങ്ങള്‍, ഏജന്‍സികള്‍, സിബിഐ, ഇഡി, ആദായ നികുതി വകുപ്പ് ഇവര്‍ ഇതിനുള്ളില്‍ പ്രവര്‍ത്തിക്കുന്നു. എല്ലാവരും ചേര്‍ന്ന് രാജ്യത്തെ തകര്‍ത്തുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹതടവുകാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  35 minutes ago
No Image

കോട്ടയം മെഡിക്കൽ കോളേജിന്റെ കെട്ടിടം തകർന്നുവീണു; രണ്ടു കുട്ടികൾക്ക് പരുക്ക്

Kerala
  •  36 minutes ago
No Image

ജാസ്മിന്റെ കൊലപാതകം; അച്ഛന് പിന്നാലെ അമ്മയും അമ്മാവനും കസ്റ്റഡിയിൽ

Kerala
  •  an hour ago
No Image

ആശൂറാഅ് ദിനത്തില്‍ നോമ്പനുഷ്ഠിക്കാന്‍ ഖത്തര്‍ ഔഖാഫിന്റെ ആഹ്വാനം

qatar
  •  an hour ago
No Image

ആഗോള സമാധാന സൂചികയില്‍ ഖത്തര്‍ 27-ാമത്; മെന മേഖലയില്‍ ഒന്നാം സ്ഥാനത്ത്

qatar
  •  an hour ago
No Image

കുവൈത്ത് എക്സിറ്റ് പെർമിറ്റ് നയം; ജൂലൈ ഒന്നിനു ശേഷം നൽകിയത് 35,000 എക്സിറ്റ് പെർമിറ്റുകൾ

Kuwait
  •  an hour ago
No Image

മാലിയിൽ ഭീകരാക്രമണം; മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി, മോചിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നു

National
  •  an hour ago
No Image

തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം; വൻ നാശനഷ്ടം

National
  •  2 hours ago
No Image

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരേ ഇന്ത്യ സഖ്യം; തിരിച്ചറിയാന്‍ ആധാരം ജനന സര്‍ട്ടിഫിക്കറ്റ് മാത്രം- മൂന്നു കോടി ജനങ്ങള്‍ക്ക് വോട്ടവകാശം നഷ്ടമാകും

Kerala
  •  2 hours ago
No Image

വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റങ്ങള്‍ വിപുലീകരിക്കണമെന്ന ഇസ്‌റാഈല്‍ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് സഊദിയും ഖത്തറും കുവൈത്തും

Saudi-arabia
  •  2 hours ago

No Image

അബൂദബിയിലെ എയര്‍ ടാക്‌സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍

uae
  •  4 hours ago
No Image

മൈക്രോസോഫ്റ്റ് മുതല്‍ ചൈനീസ് കമ്പനി വരെ; ഗസ്സയില്‍ വംശഹത്യ നടത്താന്‍ ഇസ്‌റാഈലിന് പിന്തുണ നല്‍കുന്ന  48 കോര്‍പറേറ്റ് കമ്പനികളുടെ പേര് പുറത്തുവിട്ട് യുഎന്‍ 

Business
  •  4 hours ago
No Image

മതംമാറിയതിന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന കേസ്: കൊടിഞ്ഞി ഫൈസല്‍ വധത്തില്‍ വിചാരണ ആരംഭിച്ചു

Kerala
  •  5 hours ago
No Image

അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിനൊരുങ്ങി കേരളം; സംസ്ഥാനത്ത് ബാങ്ക് വായ്പ എടുത്ത് കണക്കെണിയിലായ പതിനായിരത്തിലധികം കുടുംബങ്ങളെന്ന് സര്‍വേ റിപ്പോര്‍ട്ട്

Kerala
  •  5 hours ago