HOME
DETAILS

കാഴ്ചക്കപ്പുറം ഇനിയും 200ലേറെ മനുഷ്യർ; ദുരന്തഭൂമിയിൽ തിരച്ചിൽ അഞ്ചാം ദിവസവും തുടരുന്നു

  
August 03 2024 | 02:08 AM

wayanad mundakai landslide rescue operations continues in 5th day

മേപ്പാടി: കേരളത്തെ ഉലച്ച വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ അഞ്ചാം ദിവസമായ ഇന്നും തുടരുന്നു. 206 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത് എന്നാണ് കണക്കുകൾ. ഇവർക്ക് വേണ്ടിയാണ് തിരച്ചിൽ നടക്കുന്നത്. ദുരന്തത്തിൽ ഇതുവരെ 340 പേർ മരിച്ചെന്നാണ് കണക്കാക്കുന്നത്. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളും കണ്ടെടുത്തു. സർക്കാർ കണക്കുകളനുസരിച്ച് 210 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. തിരിച്ചറിയാൻ കഴിയാത്ത 74 മൃതദേഹങ്ങൾ ഇന്ന് പൊതുശ്മശാനങ്ങളില്‍ സംസ്കരിക്കും. 86 പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നുണ്ട്.

മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാകും ഇന്ന് പ്രധാനമായും തിരച്ചിൽ നടക്കുക. റഡാറടക്കമുള്ള ആധുനിക സംവിധാനങ്ങൾ തിരച്ചിലിന് എത്തിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന, വനംവകുപ്പ്, സിവിൽ ഡിഫൻസ്, പൊലിസ് സ്പെഷൽ ഓപറേഷൻ ഗ്രൂപ്പ്, തമിഴ്നാട് ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗം, പൊലിസിന്റെ ഇന്ത്യൻ റിസർവ് ബറ്റാലിയൻ, ഡോഗ് സ്‌ക്വാഡ് എന്നിവർക്കൊപ്പം വിവിധ സംഘടനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് തിരച്ചിൽ. കേരളത്തിന്റെ മിക്ക ഇടങ്ങളിൽ നിന്നും എത്തിയ നിരവധി സന്നദ്ധ പ്രവർത്തകരും തിരച്ചിലിനു മുന്നിലുണ്ട്.

അതേസമയം, ഉരുൾ നാമവശേഷമാക്കിയ പ്രദേശങ്ങളിൽ യന്ത്രോപകരണങ്ങളും അത്യാധുനിക സെൻസറുകളും മനുഷ്യാധ്വാനവും സമന്വയിപ്പിച്ച് കേരളം ഇതുവരെ കാണാത്ത രക്ഷാപ്രവർത്തനമായിരുന്നു നാലാം ദിവസവും നടന്നത്. 68 മണ്ണുമാന്തി യന്ത്രങ്ങളും ക്രെയിനുകളുമെല്ലാം ചേർന്ന് ദുരന്തഭൂമി ഉഴുതുമറിച്ച് പരിശോധിച്ചു. രണ്ട് ഹെലികോപ്റ്ററുകളും എട്ട് ഡ്രോണുകളും ആകാശത്ത് വട്ടമിട്ടു പറന്നു. അട്ടമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, വെള്ളാർമല വില്ലേജ് റോഡ്, ജി.വി.എച്ച്.എസ്.എസ് വെള്ളാർമല, പുഴയുടെ അടിവാരം എന്നീ മേഖലകളിൽനിന്ന് ഇന്നലെ 18 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 

ഇതോടെ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 318 ആയി. 146 പേരുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു.
207 മൃതദേഹങ്ങളുടേയും 134 ശരീരഭാഗങ്ങളുടെയും പോസ്റ്റ്മോർട്ടം നടന്നു. 273 പേരാണ് ദുരന്തമുഖത്തുനിന്നുമെത്തി ആശുപത്രിയിയിൽ കഴിയുന്നത്. 187 പേർ ആശുപത്രി വിട്ടു. സേനയുടെ ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എൻജിനീയേഴ്സ് ബ്രാഞ്ച്, ടെറിട്ടോറിയൽ ആർമി, ഡിഫൻസ് സെക്യൂരിറ്റി കോർപ്സ്, നേവി, കോസ്റ്റ് ഗാർഡ്, മിലിറ്ററി എൻജിനീയറിങ് ഗ്രൂപ്പ് എന്നിവയിൽനിന്നായി 640 പേരാണ് തിരച്ചിലിൽ പങ്കെടുത്തത്. 

ദേശീയ ദുരന്ത നിവാരണ സേന (120 അംഗങ്ങൾ), വനംവകുപ്പ് (56), സിവിൽ ഡിഫൻസ് വിഭാഗം അടക്കം സംസ്ഥാന ഫയർ ആൻഡ് റെസ്‌ക്യൂ സർവിസസ് (460), പൊലിസ് സ്പെഷൽ ഓപറേഷൻ ഗ്രൂപ്പ് (64), തമിഴ്നാട് ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗം (44), ദേശീയ ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ഡെൽറ്റ സ്‌ക്വാഡ് (15), പൊലിസിന്റെ ഇന്ത്യൻ റിസർവ് ബറ്റാലിയൻ (15) എന്നിവരെയും വിവിധ സെക്ടറുകളിലായി വിന്യസിച്ചു. കേരള പൊലിസിന്റെ കെ.9 സ്‌ക്വാഡ്, കരസേനയുടെ കെ 9 സ്‌ക്വാഡിലെ മൂന്നു വീതം നായകളും ദൗത്യത്തിന്റെ ഭാഗമാണ്.  91 ദുരിതാശ്വാസ ക്യാംപുകളിൽ 9977 പേരാണുള്ളത്. മലപ്പുറം ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളിൽനിന്ന് നാലു ദിവസത്തിനുള്ളിൽ ലഭിച്ചത് 68 മൃതദേഹങ്ങളാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുസ്ലിം മുക്ത ഭാരതം സ്വപ്‌നം'; കടുത്ത വിദ്വേഷ വിഡിയോയുമായി അസം ബി.ജെ.പി; നിയമനടപടിക്ക് കോൺഗ്രസ്

National
  •  4 hours ago
No Image

ബിജെപിയുടെ 'വിരമിക്കൽ പ്രായ'മായ 75 വയസ്സും പിന്നിട്ടിട്ടും വിരമിക്കലിനെക്കുറിച്ച് സൂചനനൽകാതെ മോദി; വിരമിക്കൽ ഓർമിപ്പിച്ച് കോൺഗ്രസ്

National
  •  4 hours ago
No Image

മഴയും, ഇടിമിന്നലും; ആറ് ജില്ലകള്‍ക്ക് ഇന്ന് യെല്ലോ അലര്‍ട്ട്

Kerala
  •  5 hours ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 11 പേര്‍ ചികിത്സയില്‍

Kerala
  •  5 hours ago
No Image

ബിജെപി ഇല്ലായിരുന്നെങ്കില്‍ അസം മുസ്‌ലിങ്ങള്‍ പിടിച്ചെടുത്തേനേ... തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയത പരത്തി ബിജെപിയുടെ എഐ വീഡിയോ

National
  •  12 hours ago
No Image

റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ മരണം; ശരീര സാമ്പിള്‍ രഹസ്യമായി വിദേശ ലാബില്‍ എത്തിച്ചു; വിഷബാധയേറ്റതിന് തെളിവുണ്ടെന്ന് ഭാര്യ

International
  •  12 hours ago
No Image

ഗസ്സയിലെ സയണിസ്റ്റ് നരനായാട്ട്: ഇസ്റാഈലിനെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ട് യൂറോപ്പ്യൻ യൂണിയൻ; കനത്ത തിരിച്ചടി

International
  •  12 hours ago
No Image

തിരുവനന്തപുരത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവം; യുവതിയും സുഹൃത്തും പിടിയില്‍

Kerala
  •  13 hours ago
No Image

ഗ്യാസ് പൈപ്പ് എലി കടിച്ചുകീറി: വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്‌ഫോടനം; വീട്ടുജോലിക്കാരി അതീവ ​ഗുരുതരാവസ്ഥയിൽ

uae
  •  13 hours ago
No Image

അബൂദബിയിലെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി

uae
  •  13 hours ago