യു.ജി.സി നെറ്റ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; ആഗസ്റ്റ് 21 മുതല്‍ ആരംഭിക്കും
ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് റദ്ദാക്കിയ അസിസ്റ്റന്റ് പ്രൊഫസര്‍, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് യോഗ്യതയ്ക്കുള്ള യു.ജി.സി നെറ്റ് പരീക്ഷയുടെ വിഷയം അടിസ്ഥാനത്തിലുള്ള പുതുക്കിയ തീയതികള്‍ ദേശീയ പരീക്ഷ ഏജന്‍സി (എന്‍.ടി.എ) പ്രസിദ്ധീകരിച്ചു. ആഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ 4 വരെ ആയിരിക്കും പരീക്ഷ. കൂടുതല്‍ വിവരങ്ങള്‍ക്ക് ugcnet.nta.ac.in സന്ദര്‍ശിക്കുക.
പരീക്ഷ കേന്ദ്രം സംബന്ധിച്ചുള്ള എക്‌സാം സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പരീക്ഷയുടെ പത്തുദിവസം മുന്‍പ് പ്രസിദ്ധീകരിക്കും.
ജൂണ്‍ 18ന് നടന്ന പരീക്ഷയാണ് തൊട്ടടുത്ത ദിവസം തന്നെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം റദ്ദാക്കിയത്. എഴുത്ത് രീതിയിലാണ് ജൂണ്‍ 18ന് നെറ്റ് പരീക്ഷ നടത്തിയത്. മുമ്പുള്ള പരീക്ഷകള്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിതമായിരുന്നു. വീണ്ടും കമ്പ്യൂട്ടര്‍ അധിഷ്ഠിതമായി തന്നെ നടത്താനാണ് തീരുമാനം. എന്‍.ടി.എ 83 വിഷയങ്ങളിലാണ് യു.ജി.സി നെറ്റ് പരീക്ഷ നടത്തുന്നത്.
nta Announced UGC NET Exam Dates
ബാച്ചിലർ ഓഫ് ഡിസൈൻ
ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്‌സിൽ അപേക്ഷ സമർപ്പിച്ചവരുടെ ഒന്നാം ഘട്ട പ്രൊവിഷണൽ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈനായി ആഗസ്റ്റ് ഒന്നിനകം നിർദിഷ്ട ടോക്കൺ ഫീസ് അടയ്ക്കണം. അലോട്ട്‌മെന്റ് ലഭിച്ചു ടോക്കൺ ഫീസ് അടച്ചവർ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്മെന്റുകൾക്കു പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ ഓപ്ഷൻ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യണം.
ടോക്കൺ ഫീസ് അടയ്ക്കാത്തവർക്കു അലോട്ട്‌മെന്റ് നഷ്ടപ്പെടുകയും ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കപ്പെടുകയുമില്ല. രണ്ടാം ഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷൻ പുനർക്രമീകരണം ആഗസ്റ്റ് 2 മുതൽ 4 വരെ നടക്കും. കൂടുതൽ വിവരങ്ങൾക്ക് : 0471-2324396, 2560327.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."