HOME
DETAILS

മഴ കനക്കുന്നു; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ADVERTISEMENT
  
August 04 2024 | 02:08 AM

rain  Yellow alert in six districts

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരളതീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്. വടക്കുപടിഞ്ഞാറന്‍ ജാര്‍ഖണ്ഡിന് മുകളിലായി തീവ്ര ന്യൂനമര്‍ദ്ദവും തെക്കു പടിഞ്ഞാറന്‍ രാജസ്ഥാന് മുകളിലായി മറ്റൊരു ന്യൂനമര്‍ദ്ദവും സ്ഥിതിചെയ്യുന്നുണ്ട്.

ഇവയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് നിലവില്‍ മഴതുടരുന്നത്. ഈ മഴ തുടരുന്നതാണ്. മഴ കനക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്, വയനാട്, ഇടുക്കി, കോട്ടയം, കണ്ണൂര്‍ ,കാസര്‍കോഡ് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത മൂന്നു മണിക്കൂറിനുള്ളില്‍ ആലപ്പുഴ, കോട്ടയം എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ ശക്തിയില്‍ വീശാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. 

പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നുണ്ട്. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

മലപ്പുറം പൊലീസില്‍ അഴിച്ചുപണി; ഡിവൈഎസ്പി മുതലുള്ളവരെ മാറ്റും

Kerala
  •  a few seconds ago
No Image

ജിസിസി ഇന്ത്യ സംയുക്ത ഔദ്യോഗിക സമ്മേളനം റിയാദിൽ വെച്ച് നടന്നു

Saudi-arabia
  •  29 minutes ago
No Image

ലൈംഗികാരോപണ പരാതി; അഡ്വക്കേറ്റ് വി എസ് ചന്ദ്രശേഖരന് മുന്‍കൂര്‍ ജാമ്യം

Kerala
  •  an hour ago
No Image

യുഎഇ; പൊതുമാപ്പ് ഉപയോഗപ്പെടുത്തിയവരിൽ 88 ശതമാനം രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നു

uae
  •  an hour ago
No Image

ആര്‍എസ്എസിനെ പ്രതിരോധിച്ചാണ് ശീലം; പ്രീണിപ്പിക്കേണ്ട കാര്യം തങ്ങള്‍ക്കില്ല; മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

വിവാദ സുവിശേഷ പ്രഭാഷകൻ അപ്പോളോ ക്വിബ്‌ളോയി അറസ്റ്റിൽ

crime
  •  2 hours ago
No Image

മൃതദേഹം സുഭദ്രയുടേതേ് തന്നെ; കാലിലെ ബാന്റേഡ് മകന്‍ തിരിച്ചറിഞ്ഞു

Kerala
  •  2 hours ago
No Image

യുഎഇ പാസ് ലോഗിൻ കോഡ് തട്ടിപ്പ്; ജാ​ഗ്രതാ നിർദേശവുമായി ദുബൈ ഇമിഗ്രേഷൻ

uae
  •  2 hours ago
No Image

പ്രധാനമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം; അപകീര്‍ത്തിക്കേസില്‍ ശശി തരൂരിന് താല്‍ക്കാലിക ആശ്വാസം

Kerala
  •  3 hours ago
No Image

റിയാദിൽ ഏറ്റവുമധികം വാഹനാപകടങ്ങൾ നടന്നത് അൽ റൗദ ഡിസ്ട്രിക്ടിൽ

Saudi-arabia
  •  3 hours ago