മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി യു.കെ തെരുവുകളില്‍ തീവ്ര വലതുപക്ഷ വാദികളുടെ അഴിഞ്ഞാട്ടം; 90 പേര്‍ അറസ്റ്റില്‍
ലണ്ടന്‍: കുടിയേറ്റ-മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി യു.കെ തെരുവുകളില്‍ തീവ്ര വലതുപക്ഷ വാദികളുടെ അഴിഞ്ഞാട്ടം.
യു.കെയിലുടനീളമുള്ള പട്ടണങ്ങളിലും നഗരങ്ങളിലും നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ കലാപത്തിലേക്ക് നീങ്ങിയതിനെ തുടര്‍ന്ന് 90 ലധികം പേര്‍ അറസ്റ്റിലായി.
ഹള്‍, ലിവര്‍പൂള്‍, ബ്രിസ്റ്റോള്‍, മാഞ്ചസ്റ്റര്‍, ബ്ലാക്ക്പൂള്‍, ബെല്‍ഫാസ്റ്റ് എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കുപ്പികള്‍ എറിഞ്ഞും കടകള്‍ കൊള്ളയടിച്ചും കലാപകാരികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. ചിലയിടങ്ങളില്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്കു നേരേയും ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മെഴ്സിസൈഡിലെ സൗത്ത്പോര്‍ട്ടില്‍ നടന്ന ടെയ്ലര്‍ സ്വിഫ്റ്റിന്റെ ഡാന്‍സ് പാര്‍ട്ടിയില്‍ മൂന്ന് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നേരത്തെ സംഘര്‍ഷം ഉടലെടുത്തിരുന്നു.
'വിദ്വേഷം വിതക്കാന്‍' ശ്രമിക്കുന്ന 'തീവ്രവാദികള്‍'ക്കെതിരെ നടപടിയെടുക്കാന്‍ പൊലിസ് സേനക്ക് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം, കലാപകാരികളെ നേരിടാന്‍ ഫാസിസ്റ്റ് വിരുദ്ധ പ്രകടനക്കാരും നഗരത്തിലിറങ്ങി. ലിവര്‍പൂളിലെ ലൈം സ്ട്രീറ്റ് സ്റ്റേഷനില്‍ നൂറുകണക്കിന് ഫാസിസ്റ്റ് വിരുദ്ധ പ്രകടനക്കാര്‍ ഒത്തുകൂടി ഐക്യത്തിനും സഹിഷ്ണുതക്കും വേണ്ടി ആഹ്വാനം ചെയ്തു.
'അഭയാര്‍ത്ഥികളെ ഇവിടെ സ്വാഗതം ചെയ്യുന്നു, ഞങ്ങളുടെ തെരുവുകളില്‍ നിന്ന് നാസികള്‍ കടന്നുപോവുക' എന്നുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രകടനം. 'നമ്മുടെ രാജ്യം ഞങ്ങള്‍ക്ക് തിരികെ വേണം', 'അഭയാര്‍ത്ഥികള്‍ക്ക് ഇവിടേക്കു സ്വാഗതം' എന്ന മുദ്രാവാക്യവും ഉയര്‍ന്നു.
ഞായറാഴ്ച പുലര്‍ച്ചെ വരെ കലാപകാരികളുടെ അഴിഞ്ഞാട്ടം തുടര്‍ന്നതായാണ് റിപ്പോര്‍ട്ട്. നഗരത്തിലെ വാള്‍ട്ടണ്‍ ഏരിയയില്‍ ലൈബ്രറിക്ക് തീയിട്ടതായി മെര്‍സിസൈഡ് പൊലീസ് പറഞ്ഞു. കടകള്‍ തകര്‍ക്കുകയും നിരവധി മാലിന്യ ബിന്നുകള്‍ക്ക് തീയിടുകയും ചെയ്തു. നിരവധി ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചു. രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന ആര്‍ക്കും ഇതര ശിക്ഷകള്‍ക്കൊപ്പം തടവും യാത്രാ നിരോധനവും നേരിടേണ്ടിവരുമെന്ന് ശനിയാഴ്ച ആഭ്യന്തര സെക്രട്ടറി മുന്നറിയിപ്പ് നല്‍കി. ഇതിനായി മതിയായ ജയിലുകള്‍ ഒരുക്കിയതായും കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."