HOME
DETAILS

നിങ്ങളുടെ തൊഴിലുടമ ഇക്കാര്യങ്ങൾ ചെയ്യുന്നുണ്ടോ? പരാതി നൽകാം

  
August 05, 2024 | 5:34 AM

employee can file case against employer for unfair practice

ദുബൈ: യുഎഇയിൽ ഉള്ള നിങ്ങളുടെ തൊഴിലുടമ നിങ്ങളോടോ നിങ്ങളുടെ സഹപ്രവർത്തകരോടോ ചെയ്യുന്ന അന്യായമായ നടപടികളിൽ നിങ്ങൾക്ക് പരാതി നൽകാം. 2021 ലെ ഫെഡറൽ ഡിക്രി നിയമം നമ്പർ 33-ൻ്റെ വ്യവസ്ഥകൾ പാലിക്കേണ്ടത് തൊഴിലുടമയുടെ കടമയാണ്. അതിലെ വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ പരാതി നൽകാവുന്നതാണ്. പരാതിയിൽ ഉടൻ നടപടി ഉണ്ടാകും.

തൻ്റെ തൊഴിലുടമയുടെ അന്യായമായ നടപടികൾ, തൊഴിലിനെ ബാധിക്കുന്ന ഒരു ജീവനക്കാരന് 2023 ലെ ഫെഡറൽ ഡിക്രി നിയമത്തിൻ്റെ നമ്പർ 20-ൻ്റെ വ്യവസ്ഥകൾ പ്രകാരം 2021 ലെ 33-ാം നമ്പർ ഫെഡറൽ ഡിക്രി നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് തൊഴിൽ പരാതി ഫയൽ ചെയ്യാവുന്നതാണ്.

യുഎഇ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 60 ൽ പറഞ്ഞിരിക്കുന്നത് പ്രകാരം, കനത്ത പിഴയാണ് നിയമം ലംഘിക്കുന്ന തൊഴിലുടമയെ കാത്തിരിക്കുന്നത്. 50,000 ദിർഹം മുതൽ 200,000 ദിർഹം വരെ പിഴയാണ് ലഭിക്കുക. എന്നാൽ പിഴ 200,000 ദിർഹത്തിൽ കൂടരുത് എന്നും നിയമത്തിൽ പറയുന്നു.

ഈ നിയമപ്രകാരം പരാതി നൽകാവുന്ന കാര്യങ്ങൾ ഇവയാണ്:

1. MoHRE മന്ത്രാലയത്തിന്റെ പെർമിറ്റ് ഇല്ലാത്ത ഒരാളെ ജോലിക്ക് നിയമിക്കുക.

2. ഒരു ജീവനക്കാരനെ ജോലിക്ക് റിക്രൂട്ട് ചെയ്തതിന് ശേഷം ജോലി നൽകാതിരിക്കുക.

3. നിങ്ങളുടെ വർക്ക് പെർമിറ്റുകൾ ഇഷ്യൂ ചെയ്ത ജോലിക്കല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുക.

4. ജീവനക്കാരുടെ അവകാശങ്ങൾ നൽകാതെ ഒരു സ്ഥാപനത്തിൻ്റെ പ്രവർത്തനം അവസാനിപ്പിക്കുക.

5. പ്രായപൂർത്തിയാകാത്ത ഒരാളെ ജോലിക്ക്  നിയമിക്കുന്നു.

കൂടാതെ, ഒരു തൊഴിലുടമയുടെ മറ്റ് അന്യായമായ നടപടികൾക്കുള്ള സാമ്പത്തിക പിഴകൾ യുഎഇ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 58 മുതൽ ആർട്ടിക്കിൾ 63 വരെ പരാമർശിച്ചിരിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  7 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  7 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  7 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  7 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  7 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  7 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  7 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  7 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  7 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  7 days ago