ഹസീനയെ വീഴ്ത്തിയ ബംഗ്ലാദേശ് തൊഴില്‍ സംവരണ സംവിധാനവും വിദ്യാര്‍ഥി പ്രക്ഷോഭവും
ധാക്ക:1972-ൽ ബംഗ്ലാദേശ് പാകിസ്ഥാനിൽ നിന്നും സ്വതന്ത്ര്യം നേടിയതിന് ശേഷം രാജ്യത്തിന്റെ സ്ഥഥാപകനേതാവും ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുർ റഹ്‌മാനാണ് സംവരണ സംവിധാനം നടപ്പിലാക്കിയത്. തുടക്കത്തിൽ 30% ബംഗ്ലാദേശ് സ്വതന്ത്ര്യ സമര സേനാനികൾക്കും 40% വിവിധ ജില്ലകൾക്കും 10% യുദ്ധം ബാധിക്കപ്പെട്ട സ്ത്രീകൾക്കും എന്നിങ്ങനെയായിരുന്നു സംവരണം നടപ്പാക്കിയത്. 1976- ൽ ജില്ലകൾക്കുള്ള സംവരണം 20% ആക്കി കുറക്കുകയും. 1985 ൽ, യുദ്ധത്തിൽ ബാധിക്കപ്പെട്ട സ്ത്രീകൾക്കുള്ള സംവരണം എല്ലാ സ്ത്രീകൾക്കുമാക്കി മാറ്റുകയും ചെയ്തു. ഗോത്രവർഗക്കാർക്ക് 5% സംവരണവും പുതുതായി നടപ്പിലാക്കുകയും ചെയ്തു.
എന്നാൽ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരകാലത്ത് ഉയർന്നുവന്ന രണ്ടു പേരുകളായിരുന്നു മുക്തിബാഹിനിയും, റസാഖറും. മുക്തിബാഹിനി ബംഗ്ലാദേശിനെ (പഴയ കിഴക്കൻ പാകിസ്ഥാൻ) പാകിസ്ഥാന്റെ രാഷ്ട്രീയ, സാംസ്കാരിക നിയന്ത്രണത്തിൽനിന്നു പൂർണമായി സ്വന്തന്ത്രമാക്കാൻ ശ്രമിച്ചപ്പോൾ റസാഖറുകൾ പാകിസ്ഥാൻ അനുകൂല നയങ്ങളുമായി മുന്നോട്ടു പോയി. സ്വാതന്ത്ര്യാനന്തര ബംഗ്ലാദേശിൽ മുക്തിബാഹിനി അവാമി ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയിലും റസാഖറുകൾ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടിയിലും ചേർന്നു. ബംഗ്ലാദേശിൽ ‘റസാഖർ’ എന്നത് പാശ്ചാത്യലോകത്ത് ‘ക്വിസ് ലിങ്’ എന്നതിന് സമാന പദമാണ്. 1971ലെ ബംഗ്ലാദേശിന്റെ വിമോചന യുദ്ധത്തിൽ പാകിസ്ഥാൻ സൈന്യവുമായി സഹകരിച്ച് തങ്ങളുടെ രാജ്യത്തെയും അതിന്റെ ലക്ഷ്യത്തെയും ഒറ്റിക്കൊടുത്ത വ്യക്തികളെ ഇത് സൂചിപ്പിക്കുന്നു. 1971 മുതൽ അവാമി ലീഗ് ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടിയെ കാണുന്നത് രാജ്യത്തെ ഒറ്റിക്കൊടുത്ത ദേശവിരുദ്ധരായിട്ടാണ്.
എന്നാൽ ഈ സംവരണ സംവിധാനത്തിലേക്ക്1997ൽ സ്വാതന്ത്ര്യസമര സേനാനികൾക്കുള്ള സംവരണത്തിൽ അവരുടെ മക്കളെയും ഉൾപ്പെടുത്തുകയും, 2010ൽ പേരക്കുട്ടികളെയും ഈ സംവരണ സംവിധാനത്തിലേക്ക് ഉൾക്കൊള്ളിക്കാമെന്ന ഉത്തരവിറക്കി. ഭിന്നശേഷിക്കാർക്കുള്ള 1% സംവരണം 2012ലാണു നടപ്പാക്കി തുടങ്ങിയത്.ബംഗ്ലാദേശ് സ്വാതന്ത്യം നേടി അരനൂറ്റാണ്ട് കഴിഞ്ഞിട്ടും സ്വാതന്ത്യസമര സേനാനികൾക്കും അവരുടെ കുടുംബത്തിനുമുള്ള സംവരണം ഇപ്പോഴും തുടരുന്നത് അനീതിയാണെന്നത് വിദ്യാർഥി സമൂഹത്തെയും രാജ്യത്തെ യുവാക്കളെയും എറെ ബാധിച്ചു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരിൽ ഏറിയ പങ്കും ഷെയ്ഖ് മുജീബുർ റഹ്‌മാൻ്റെ പാർട്ടി പ്രവർത്തകരാണെന്നതിനാൽ സംവരണത്തിൻ്റെ പ്രധാന ഗുണം ലഭിക്കുന്നത് അവാമി ലീഗാണെന്നതാണ് ബംഗ്ലാദേശ് പ്രക്ഷോഭത്തിന് തുടക്കം കുറിക്കാൻ കാരണമായത്.
പ്രക്ഷോഭത്തിന് തുടക്കം കുറിച്ച വിദ്യാർത്ഥികൾ ഗോത്രവർഗക്കാർക്കും ഭിന്നശേഷിക്കാർക്കുമുള്ള സംവരണം ഒഴികെ മറ്റെല്ലാ സർക്കാർ ജോലികളിലേക്കും മികവിൻ്റെ അടിസ്‌ഥാനത്തിൽ നിയമനം ഉറപ്പാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. എന്നാൽ ബംഗ്ലാദേശ് ഗവൺമെന്റ് കണക്കനുസരിച്ച് ഔദ്യോഗിക സ്വാതന്ത്ര്യസമരസേനാനികളുടെ പട്ടികയിൽ ഉള്ളത് രണ്ടു ലക്ഷത്തോളം പേരാണ്. ബംഗ്ലാദേശിന്റെ ആകെ ജനസംഖ്യ 17 കോടിയും. ഈ കണക്കുപ്രകാരം സ്വാതന്ത്ര്യസമര സേനാനികളെയും അവരുടെ പിന്തുടർച്ചക്കാരെയും ചേർത്താലും ജനസംഖ്യയുടെ 1.5% പോലും ഇല്ലാത്ത ചെറിയൊരു വിഭാഗത്തിനായി സർക്കാർ ജോലിയിലെ 30 ശതമാനത്തോളം മാറ്റിവയ്ക്കുന്നത് തീർത്തും ജനാധിപത്യ വിരുദ്ധമാണെന്ന് പ്രക്ഷോഭകർ പറയുന്നത്.
മാത്രമല്ല,ബംഗ്ലാദേശ് സ്വാതന്ത്യസമര സേനാനികളിൽ ഏറിയ പങ്ക് കുടുംബങ്ങളും സാമ്പത്തികമായി മുന്നിൽ നിൽക്കുന്നതാണ്,അതിനാൽ തന്നെ പിന്നെയും പിന്നെയും സ്വാതന്ത്യസമര സേനാനികൾക്ക് തന്നെ സംവരണം നൽകുന്നത് രാജ്യത്ത് വലിയ അസമത്വമുണ്ടാക്കുമെന്നുമാണു പ്രക്ഷോഭകർ പറയുന്നത്. സ്വാതന്ത്യസമര സേനാനികളുടെ സംവരണ വിഭാഗത്തിലുള്ളവർ പ്രാഥമിക പരീക്ഷ പോലും പാസാകാത്തവരായത്തിനാൽ രാജ്യത്തെ ഒട്ടേറെ തസ്‌തികകൾ ഒഴിഞ്ഞുകിടക്കുന്നതം ഈ പ്രക്ഷോഭത്തിന് ആക്കം കൂട്ടി . ഈ തസ്‌തികകളിലേ ഒഴിവുകളിലേക്ക് 1997 മുതൽ 2010 വരെ മെറിറ്റിന്റെ അടിസ്‌ഥാനത്തിൽ ജനറൽ വിഭാഗത്തിൽനിന്നു താൽകാലിക നിയമനം നടപ്പാക്കിയെങ്കിലും സംവരണേതര വിഭാഗത്തിൽനിന്നു നിയമനം 2010ൽ സർക്കാർ നിർത്തലാക്കി.ഈ തീരുമാനം താൽക്കാലിക ജോലിയിലേക്കു പോലും ജനറൽ വിഭാഗത്തിനു പ്രവേശനമില്ലാതാക്കി.
അതേസമയം, ബംഗ്ലാദേശ് സുപ്രിംകോടതി സർക്കാർ ജോലികളിൽ സംവരണം പുനഃസ്ഥാപനത്തിനെതിരേ കഴിഞ്ഞ ദിവസം വിധി പുറപ്പെടുവിക്കുകയുണ്ടായി. സംവരണ സംവിധാനം നിലനിർത്തിയ ഹൈക്കോടതി ഉത്തരവ് നിയമവിരുദ്ധമാണെന്ന് സുപ്രിംകോടതി വിധിച്ചു. കോടതി ഉത്തരവ് പ്രകാരം സ്വാതന്ത്ര്യ സമര സേനാനികളുടെ മക്കൾക്ക് അഞ്ചു ശതമാനം സംവരണവും മറ്റ് വിഭാഗങ്ങൾക്ക് രണ്ട് ശതമാനവുമായാണ് നിശ്ചയിച്ചിരിക്കുന്നത്. അതായത്, 93% സർക്കാർ ജോലികളും സംവരണ അടിസ്ഥാനത്തിലല്ല, മെറിറ്റിലൂടെയായിരിക്കും.എന്നാൽ സുപ്രീംകോടതി വിധിയോടെ പ്രക്ഷോഭത്തിന് താൽക്കാലിക വിരാമമായെങ്കിലും ഹസീനയുടെ രാജിയാവശ്യപ്പെട്ട് ഒരിടവേളയ്ക്കുശേഷം സമരം വീണ്ടും കത്തിപടരുകയായിരുന്നു.
In Bangladesh, a controversial job reservation system has sparked widespread student agitation, playing a pivotal role in the political downfall of Prime Minister Sheikh Hasina. The reservation policy, which allocates a significant portion of government jobs to certain groups, has been heavily criticized by students and young professionals for being discriminatory and undermining meritocracy. This discontent culminated in massive protests, with thousands of students taking to the streets to demand a more equitable and transparent job allocation process. The sustained unrest and public pressure significantly weakened Hasina's administration, highlighting the powerful role of youth activism in shaping the nation's political landscape.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."