HOME
DETAILS

കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ട് യുഎഇ

  
Web Desk
August 05, 2024 | 6:15 PM


അബുദബി:​രാജ്യത്ത് ജൂൺ മാസത്തിൽ ലൈസൻസ് നേടിയിട്ടുള്ള സ്ഥാപനങ്ങൾ തങ്ങളുടെ കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ അപേക്ഷകൾ 2024 ഓഗസ്റ്റ് 31-ന് മുൻപായി സമർപ്പിക്കണമെന്ന് യുഎഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു.ഫെഡറൽ ടാക്സ് അതോറിറ്റിയുടെ ഈ അറിയിപ്പ് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ്  റിപ്പോർട്ട് ചെയ്തത്.

ലൈസൻസ് നൽകിയ വർഷം കണക്കിലെടുക്കാതെ തന്നെ ജൂൺ മാസത്തിൽ ലൈസൻസ് നേടിയിട്ടുള്ള മുഴുവൻ സ്ഥാപനങ്ങളും 2024 ഓഗസ്റ്റ് 31-ന് മുൻപായി തങ്ങളുടെ കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ അപേക്ഷകൾ സമർപ്പിക്കേണ്ടതാണെന്ന് ഫെഡറൽ ടാക്സ് അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൃത്യമായി ഈ നടപടികൾ പൂർത്തിയാക്കാത്തവർക്ക് 10000 ദിർഹം പിഴ ചുമത്തുമെന്ന് ഫെഡറൽ ടാക്സ് അതോറിറ്റി അറിയിച്ചു.

2024 മാർച്ച് 1-ന് പ്രാബല്യത്തിൽ വന്നിട്ടുള്ള ‘3/ 2024’ എന്ന ഫെഡറൽ ടാക്സ് അതോറിറ്റി തീരുമാന പ്രകാരം കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതാണ്. നികുതി സംബന്ധമായ നിയമങ്ങളിൽ വീഴ്ച വരുത്തുന്നത് ഒഴിവാക്കാൻ കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ സമയബന്ധിതമായി പൂർത്തിയാക്കേണ്ടത് പ്രധാനമാണെന്ന് ഫെഡറൽ ടാക്സ് അതോറിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

The UAE has issued a new notification regarding corporate tax registration, outlining updated requirements and procedures for businesses operating in the region. This notification is part of the UAE's broader tax reforms aimed at enhancing transparency, compliance, and business efficiency. Key aspects include deadlines for registration, documentation requirements, and the process for obtaining a corporate tax identification number. The update aims to streamline tax administration and ensure that businesses adhere to the new corporate tax regulations effectively. Companies are encouraged to review the notification thoroughly and initiate their registration process to align with the UAE’s regulatory standards.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  a day ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  a day ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  a day ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  a day ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  a day ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  a day ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  a day ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  a day ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  a day ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  a day ago