HOME
DETAILS

'ഹിന്ദു ന്യൂനപക്ഷങ്ങളുടെ സുരക്ഷ നാം ഉറപ്പു വരുത്തണം'  പള്ളികളിലൂടെ ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ പ്രക്ഷോഭകര്‍; ക്ഷേത്രങ്ങള്‍ക്ക് കാവലിരുന്ന് മുസ്‌ലിം ചെറുപ്പക്കാര്‍ 

  
Web Desk
August 06, 2024 | 8:06 AM

A Special Announcement on a loudspeaker from inside the Mosque in Bangladesh

ധാക്ക: കഴിഞ്ഞ ദിവസം ധാക്കയിലെ മുസ്‌ലിം പള്ളികളില്‍ നിന്ന് ഉച്ചഭാഷിണികള്‍ വഴി ഒരു സന്ദേശം മുഴങ്ങി. പ്രക്ഷോഭങ്ങള്‍ക്കിടയില്‍ രാജ്യത്തെ ഹിന്ദു ന്യൂനപക്ഷങ്ങളുടെ സുരക്ഷെ കുറിച്ച് മറന്നു പോകരുതെന്നായിരുന്നു അത്. അവരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്തണമെന്നും അത് ഓരോരുത്തരുടേയും ബാധ്യതയാണെന്നും ആ ആഹ്വാനത്തില്‍ ആവര്‍ത്തിച്ചു. പ്രക്ഷോഭ രംഗത്തുള്ള വിദ്യാര്‍ഥി സംഘടനയായ 'ആന്റി ഡിസ്‌ക്രിമിനേഷന്‍ സ്റ്റുഡന്റ് മൂവ്‌മെന്റിന്റെ' നിര്‍ദേശപ്രകാരമായിരുന്നു രാജ്യത്തെ ഹിന്ദുക്കളുടെ സംരക്ഷണത്തിനായി ഉച്ചഭാഷിണികളിലൂടെയുള്ള ആഹ്വാനം.

'പ്രിയ പൗരന്മാരെ 'വിവേചനത്തിനെതിരായ വിദ്യാര്‍ത്ഥികള്‍' (Students Against Discrimination) എന്ന പ്രസ്ഥാനത്തിലെ അംഗങ്ങളായ ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ഥിക്കുകയാണ്. രാജ്യത്ത് അശാന്തിയുടെ ഈ കാലഘട്ടത്തില്‍ നാമെല്ലാവരും സാമുദായിക സൗഹാര്‍ദം നിലനിര്‍ത്തണം. ഹിന്ദു ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണം. അവരുടെ ജീവനും സമ്പത്തും ദുഷ്ടശക്തികളില്‍നിന്നും സംരക്ഷിക്കുക. ഇത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. നമ്മുടെ ഉത്തരവാദിത്തമാണ്. എല്ലാവരുടെയും ഉത്തരവാദിത്തമാണ്. എല്ലാവരും ജാഗരൂകരായിരിക്കണമെന്നും' പള്ളിയിലെ ഉച്ചഭാഷിണിയിലൂടെ മുഴങ്ങി. 

ആഹ്വാനം ചെവികൊണ്ട് ക്ഷേത്രങ്ങള്‍ക്ക് കാവലിരിക്കുകയാണ് അവിടുത്തെ മുസ്‌ലിം ചെറുപ്പക്കാര്‍. ഇതിന്റെ ചിത്രങ്ങളും പള്ളികളില്‍ ആഹ്വാനം നടത്തുന്നതിന്റെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ സുരക്ഷിതരല്ലെന്ന് ഇന്ത്യയില്‍ ഉള്‍പെടെ സംഘ് പ്രചാരണം നടക്കുന്നതിനിടെയാണിത്. 

ധ്രുവ് റാഠി ഉള്‍പെടെ പ്രമുഖരും ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ സുരക്ഷിതരാണ്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. ചിത്രം പങ്കുവെച്ച് റാഠി ട്വിറ്ററില്‍ കുറിച്ചു. ക്ഷേത്രങ്ങള്‍ സംരക്ഷിക്കാന്‍ വിദ്യാര്‍ഥികള്‍ ടീമുകള്‍ രൂപീകരിക്കുന്നു. ബംഗ്ലാദേശിന്റെ ഭാവി ഇങ്ങനെയായിരിക്കട്ടെ എന്നായിരുന്നു ഒരു ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നുള്ള പ്രതികരണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളം-കായംകുളം മെമുവില്‍ പുക; യാത്രക്കാരെ പുറത്തിറക്കി

Kerala
  •  9 days ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ക്ലോക്ക് ടവര്‍ തകര്‍ന്നതിന് പിന്നാലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

Kerala
  •  9 days ago
No Image

കടൽ പ്രക്ഷുബ്ധമായേക്കും, ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കുക; ദുബൈ, അബുദബി തീരങ്ങളിൽ കനത്ത ജാഗ്രത

uae
  •  9 days ago
No Image

പറക്കുന്ന വിമാനത്തിൽ നിന്ന് ചാടി ജീവനൊടുക്കി പരിശീലകൻ, സുരക്ഷിതമായി നിലത്തിറക്കി വിദ്യാർഥിനി 

International
  •  9 days ago
No Image

ഗൾഫിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തിയെന്ന് ഇറാൻ സൈന്യം; വ്യോമാക്രമണം തകർത്തതായി ബഹ്‌റൈൻ

bahrain
  •  9 days ago
No Image

ഗൾഫിലെ സ്‌കൂളുകളിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് പകരം പ്രത്യേക വിലയിരുത്തൽ: സുപ്രിംകോടതി സി.ബി.എസ്.ഇയുടെ പ്രതികരണം തേടി

latest
  •  9 days ago
No Image

ബി.ജെ.പിക്ക് ആശ്വാസം; കൗണ്‍സിലര്‍ സുഗതന് ഇടക്കാലജാമ്യം

Kerala
  •  9 days ago
No Image

കനത്ത മഴയില്‍ മഹാരാഷ്ട്രയിലെ എല്‍.പി.ജി പ്ലാന്റില്‍ വെള്ളം കയറി; പുഴയിലിലൂടെ ഒഴുകി നീങ്ങിയത് 3000 ത്തോളം ഗ്യാസ് കുറ്റികള്‍

Kerala
  •  9 days ago
No Image

കള്ളാടി ദുരന്തം; തുരങ്കപാത നിര്‍മാണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ മറച്ചുവെച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം അന്നത്തെ സര്‍ക്കാരിനല്ല; എം.വി ഗോവിന്ദന്‍

Kerala
  •  9 days ago
No Image

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കെട്ടിടം തകര്‍ന്നുവീണ് അപകടം; ആളപായമില്ല

Kerala
  •  9 days ago