'20 ദിവസത്തിനകം ക്ലാസ് തുടങ്ങും ': കുട്ടികളെ മേപ്പാടി സ്‌കൂളിലേക്ക് മാറ്റുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി
മേപ്പാടി: വയനാട് ദുരന്തത്തില്‍പ്പെട്ട കുട്ടികളെ മേപ്പാടി സ്‌കൂളിലേക്ക് മാറ്റുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. മേപ്പാടി സ്‌കൂളില്‍ താത്കാലികമായി വിദ്യാഭ്യാസം നല്‍കുന്ന കാര്യം മുഖ്യ പരിഗണയെന്നും കുട്ടികള്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
കുട്ടികളുടെ ഗതാഗത സൗകര്യത്തിന് കെഎസ്ആര്‍ടിസിയുടെ സഹായം തേടും. കമ്പ്യൂട്ടര്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് കൈറ്റ് വഴി നല്‍കും. ദുരന്തം ബാധിച്ച രണ്ടു സ്‌കൂളുകളിലും പരീക്ഷ മാറ്റിവെച്ചതായി മന്ത്രി അറിയിച്ചു. പരീക്ഷ മാറ്റിവെക്കേണ്ട മറ്റ് സ്‌കൂളുകള്‍ ഉണ്ടെങ്കില്‍ അതും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
മുണ്ടക്കൈ എല്‍പി സ്‌കൂളില്‍ 73 കുട്ടികളും, വെള്ളാര്‍മല ഹൈസ്‌കൂളില്‍ 497 കുട്ടികളും വെള്ളാര്‍മല വിഎച്ച്എസ്സിയില്‍ 88 കുട്ടികളുമാണുള്ളത്. കുട്ടികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാര്‍ തയാറാണെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പാഠപുസ്തകങ്ങളുടെ പ്രിന്റിങ് ആരംഭിച്ചിട്ടുണ്ട്.
"Education Minister V. Shivan Kutty has announced the relocation of students affected by the Wayanad disaster to Meppadi School. The government will provide temporary education, counseling, and necessary facilities. Adjustments to exam schedules and support for lost computers are also planned."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."