ഒറ്റയേറ്: ജാവലില്‍ ത്രോയില്‍ ആദ്യ ശ്രമത്തില്‍ ഫൈനലുറപ്പിച്ച് നീരജ് ചോപ്ര
പാരിസ്: ഒളിംപിക്‌സിലെ പുരുഷ വിഭാഗം ജാവലില്‍ ത്രോയില്‍ നീരജ് ചോപ്ര ഫൈനലില്‍. ആദ്യത്തെ ത്രോയില്‍ തന്നെ ഇന്ത്യന്‍ താരം ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കുകയായിരുന്നു.
89.34 ദൂരം ജാവലിന്‍ പായിച്ചാണ് താരം ഫൈനല്‍ യോഗ്യത നേടിയത്.
അതേ സമയം മറ്റൊരുഇന്ത്യന്‍ താരമായ കിഷോര്‍ ജെനയ്ക്ക് ഫൈനലിലേക്ക് ടിക്കെറ്റെടുക്കാന്‍ സാധിച്ചില്ല. ഗ്രൂപ്പ് ബിയില്‍ മത്സരിച്ച കിഷോറിന് ജാവലിന്‍ 80.73 മീറ്റര്‍ എറിയാനെ സാധിച്ചുള്ളൂ.
നീരജിനെ സമീപകാലത്തായി പരിക്ക് അലട്ടിയിരുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം മുക്തനായി ഇന്ത്യയുടെ സ്വര്‍ണ്ണ മെഡല്‍ പ്രതീക്ഷ സജീവമാക്കുന്ന ത്രോയാണ് താരം പാരീസില്‍ എറിഞ്ഞത്.
"Indian javelin thrower Neeraj Chopra has secured his place in the final of the men's javelin event at the Paris Olympics on his first attempt, throwing 89.34 meters. Meanwhile, fellow Indian athlete Kishore Jena failed to qualify for the final with a throw of 80.73 meters."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."