'എല്ലാ ഭിന്നതകളും മറന്ന് ഒരുമിച്ച് നില്‍ക്കണം'; ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ നല്‍കി എ.കെ ആന്റണി
തിരുവനന്തപുരം: രാഷ്ട്രീയം മറന്ന് എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് മുന്‍പ്രതിരോധമന്ത്രി എ.കെ ആന്റണി. പരമാവധി സംഭാവനകള്‍ എത്തിക്കാനാണ് ശ്രമിക്കേണ്ടതെന്ന് അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. താന്‍ അന്‍പതിനായിരം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും ആന്റണി പറഞ്ഞു.
കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെയുണ്ടാകാത്ത ദുരന്തമാണ് വയനാട്ടില്‍ ഉണ്ടായത്. രാഷ്ട്രീയം മറന്ന് ദുരന്തത്തില്‍ അകപ്പെട്ട് പോയ കുടുംബാംഗങ്ങളെ പുനരധിവസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് സംഭാവന നല്‍കണം.
എം.പി ആയിരുന്നപ്പോള്‍ പ്രളയ സമയത്തൊക്കെ കൂടുതല്‍ തുക താന്‍ സംഭാവന നല്‍കിയിയിരുന്നു. ഇപ്പോള്‍ അതിനുള്ള കഴിവില്ല. എന്നാലും ഇന്ന് 50,000 രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നുണ്ടെന്നും എ കെ ആന്റണി പറഞ്ഞു. ഒരു തര്‍ക്കവുമില്ലാതെ പരമാവധി തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നാണ് തന്റെ അഭ്യര്‍ത്ഥനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."