യുപിഐയില്‍ പുതിയ സുരക്ഷാക്രമീകരണം വരുന്നു; പിന്‍,ഒടിപി ഇല്ലാതാകും
യുപിഐ ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പരിഷ്‌കരിക്കുന്നതായി റിപ്പോര്‍ട്ട്. ബയോമെട്രിക് ഓതന്റിക്കേഷന്‍ നടപ്പാക്കുന്നതിന്റെ സാധ്യതയാണ് റിസര്‍വ് ബാങ്കിന് കീഴിലുള്ള നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ തേടിയത്. ഇതുമായി ബന്ധപ്പെട്ട് സഹകരണം ഉറപ്പാക്കാന്‍ വിവിധ സ്റ്റാര്‍ട്ട്അപ്പുകളുമായി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ചര്‍ച്ച നടത്തിവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ നാല്, അല്ലെങ്കില്‍ ആറക്ക പിന്‍ ആണ് യുപിഐ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നത്. പകരം ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഫിംഗര്‍പ്രിന്റും ഐഫോണുകളില്‍ ഫെയ്‌സ് ഐഡിയും ഏര്‍പ്പെടുത്തുന്നതിന്റെ സാധ്യതയാണ് തേടുന്നത്.
ഡിജിറ്റല്‍ ഇടപാടുകളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് ഒരാഴ്ച മുന്‍പ് അഡീഷണല്‍ ഫാക്ടര്‍ ഓതന്റിക്കേഷനായി ബദല്‍ നിര്‍ദേശം റിസര്‍വ് ബാങ്ക് മുന്നോട്ടുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ നീക്കം.
National Payments Corporation of India (NPCI) is set to implement biometric authentication for UPI transactions, replacing the current PIN-based system. This move aims to further secure digital payments, with discussions ongoing with startups for collaboration. Read more about the upcoming changes and their impact on transaction safety.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."