HOME
DETAILS

സര്‍വ മേഖലകളിലും യു.എ.ഇ മികവ് പുലര്‍ത്തുന്നു: പ്രധാനമന്ത്രി

  
August 08, 2024 | 4:59 AM

UAE excels in all fields PM

ദുബൈ: സര്‍വ മേഖലകളില്‍ മികവ് പുലര്‍ത്താനും മനുഷ്യ രാശിക്ക് മികച്ച ഭാവി സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്കാളിയെന്ന നിലയില്‍ അതിന്റെ പങ്ക് വര്‍ധിപ്പിക്കാനുമുള്ള യു.എ.ഇയുടെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞ് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. സുസ്ഥിരത, നവീകരണം, നൂതന അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ ആഗോള പങ്കാളിത്തം ശക്തിപ്പെടുത്താന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും മജ്‌ലിസില്‍ അദ്ദേഹം വ്യക്തമാക്കി. 

യു.എ.ഇയുടെ വികസന യാത്ര സുപ്രധാന മേഖലകളില്‍ മുഖ്യ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്നും സാമ്പത്തിക വികസനത്തില്‍ സ്വകാര്യ മേഖല പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. വരുമാന സ്രോതസുകള്‍ വൈവിധ്യവല്‍ക്കരിക്കാനും നിക്ഷേപാവസരങ്ങള്‍ വര്‍ധിപ്പിക്കാനും പുതിയ ബിസിനസ് അവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള യു.എ.ഇയുടെ തന്ത്രവുമായി ഇത് യോജിക്കുന്നു. 

ഒരു ആഗോള വ്യാപാര കേന്ദ്രം, സര്‍ഗാത്മകഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥാ കേന്ദ്രവും, ബഹുരാഷ്ട്ര കമ്പനികളുടെ പ്രധാന അടിത്തറ എന്ന നിലയില്‍ ദുബൈ അതിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്നു. വിനോദ സഞ്ചാരം, ബിസിനസ്, നിക്ഷേപം എന്നിവയ്ക്കായുള്ള മികച്ച ലക്ഷ്യസ്ഥാനമായി ദുബൈയെ സ്ഥാപിക്കാനാണ് ശൈഖ് മുഹമ്മദ് ലക്ഷ്യമിടുന്നത്. ദുബൈയെ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് നഗര സമ്പദ് വ്യവസ്ഥകളിലൊന്നാക്കി മാറ്റാനും അതിന്റെ സാമ്പത്തിക, വ്യാപാര മത്സര ക്ഷമത വര്‍ധിപ്പിക്കാനുമുള്ള ദുബൈ എകണോമിക് അജണ്ടയുടെ ലക്ഷ്യവുമായി ഈ തന്ത്രം യോജിക്കുന്നു. 

ശക്തമായ പങ്കാളിത്തം, പൊതുസ്വകാര്യ മേഖലകള്‍ തമ്മിലുള്ള സമന്വയം, ലോകമെമ്പാടുമുള്ള തന്ത്രപ്രധാന പങ്കാളികളുമായുള്ള കരുത്തുറ്റ ബന്ധങ്ങള്‍ എന്നിവയാണ് ദുബൈയുടെ എല്ലാ മേഖലകളിലെയും അസാധാരണമായ പ്രകടനത്തിന് കാരണം. 
ദുബൈയുടെ ഭാവിയെ നയിക്കുന്നതില്‍ നവീകരണത്തിന്റെയും നൂതന സാങ്കേതിക വിദ്യയുടെയും പ്രാധാന്യത്തെ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് എടുത്തു പറഞ്ഞു. ആധുനിക നിയമങ്ങളും ചട്ടങ്ങളും പിന്തുണയ്ക്കുന്ന ഈ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുയോജ്യമായ അന്തരീക്ഷത്തിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാനും ദുബൈ എയര്‍പോര്‍ട്‌സ് ചെയര്‍മാനും എമിറേറ്റ്‌സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ് സി.ഇ.ഒയുമായ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം, ദുബൈ മീഡിയ ഇന്‍കോര്‍പറേറ്റഡ് ചെയര്‍മാന്‍ ശൈഖ് ഹാഷര്‍ ബിന്‍ മക്തൂം ബിന്‍ ജുമാ അല്‍ മക്തൂം എന്നിവരും, നിരവധി ശൈഖുമാരും മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. 

യു.എ.ഇയുടെ ഡിജിറ്റല്‍ പരിവര്‍ത്തനം, നേട്ടങ്ങള്‍, ദേശീയ സുരക്ഷ എന്നിവ സംരക്ഷിക്കുന്നതില്‍ സൈബര്‍ സുരക്ഷയുടെ പ്രാധാന്യത്തെ കുറിച്ച് യു.എ.ഇ സൈബര്‍ സുരക്ഷാ കൗണ്‍സില്‍ ചെയര്‍മാന്‍ മുഹമ്മദ് ഹമദ് അല്‍കുവൈത്തിയുടെ പ്രഭാഷണവും യോഗത്തില്‍ അവതരിപ്പിച്ചു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; സമരവിജയത്തിൽ പ്രതികരിച്ച് രാഹുൽ ​ഗാന്ധി

National
  •  3 days ago
No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  3 days ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  3 days ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  3 days ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  3 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  3 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  3 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  3 days ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  3 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  3 days ago