HOME
DETAILS

ഗൂബ്രയിലെ ആതുരസേവന രം​ഗത്തിന് കരുത്തേക്കാൻ ബദര്‍ അല്‍ സമാ റോയല്‍ ഹോസ്പിറ്റൽ

ADVERTISEMENT
  
Web Desk
August 08 2024 | 13:08 PM

Badr Al Sama Royal Hospital to strengthen emergency care sector in Gubra

മസ്കത്ത്​:  രാജ്യത്തെ പ്രമുഖ  ഹോസ്​പിറ്റൽ ഗ്രൂപ്പായ ബദര്‍ അല്‍ സമയുടെ പ്രീമിയം ആശുപത്രിയായ ബദര്‍ അല്‍ സമാ റോയല്‍ ഹോസ്പിറ്റലിന്‍റെ (ബി.ആര്‍.എച്ച്) ഔദ്യോഗിക ഉദ്​ഘാടനം പ്രൗഢഗംഭീരമായ ചടങ്ങുകളോടെ കഴിഞ്ഞദിവസം നടന്നു.   ആഡംബരപൂര്‍ണവും പ്രശാന്തസുന്ദരവുമായ അന്തരീക്ഷത്തില്‍ ഗുണമേന്മയുള്ള ആരോഗ്യപരിരക്ഷയാണ്​ ഗൂബ്രയിലെ ബി.ആര്‍.എച്ചിൽ ഒരുക്കിയിരിക്കുന്നത്​. മുഖ്യാതിഥി ആരോഗ്യ മന്ത്രാലയത്തിലെ ആസൂത്രണ, ആരോഗ്യ സ്ഥാപന അണ്ടര്‍ സെക്രട്ടറി ഡോ.അഹ്മദ് സാലിം സെയ്ഫ് അല്‍ മന്ദാരിയാണ് ആശുപത്രി രാജ്യത്തിന് സമര്‍പ്പിച്ചത്​. ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ്, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഡയറക്ടർ ജനറൽ ഡോ. മുഹന്ന ബിൻ നാസർ ബിൻ റാഷിദ് അൽ മുസൽഹി, ബദർ അൽ സമ ഗ്രൂപ്പ് ആശുപത്രികളുടെ മാനേജിങ്​ ഡയറക്ടർമാരകായ അബ്ദുൽ  ലത്തീഫ്, ഡോ. പി എ മുഹമ്മദ്, എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ മൊയ്തീൻ ബിലാൽ, ഫിറാസത്ത് ഹസ്സൻ, സ്വകാര്യ, സർക്കാർ മേഖലയിലെ പ്രമുഖർ, കോർപ്പറേറ്റുകളുടെയും ഇൻഷുറൻസ് കമ്പനികളുടെയും ഉന്നത പ്രതിനിധികൾ, ബദർ അൽ സമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്‍റെ സീനിയർ മാനേജ്‌മെൻറ് അംഗങ്ങൾ, മാധ്യമ പ്രവർത്തകർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

സൂക്ഷ്മമായി രൂപകല്പന ചെയ്ത ഒ.പി.ഡി.കൾ, വിശാലവും ശാന്തവുമായ കാത്തിരിപ്പ് കേന്ദ്രങ്ങൾ, രോഗിയുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന സുഖപ്രദമായ ഐ.പി.ഡി മുറികൾ, അത്യാധുനിക സാങ്കേതിക വിദ്യകളാൽ സജ്ജീകരിച്ചിട്ടുള്ള ഓപ്പറേഷൻ തിയേറ്ററുകൾ, റേഡിയോളജിയുടെയും പാത്തോളജിയുടെയും വിപുലമായ ഡയഗ്നോസ്റ്റിക് വിഭാഗങ്ങൾ, അത്യാധുനിക എൻഡോസ്കോപ്പി സ്യൂട്ട്  എന്നീ സീകര്യങ്ങൾ  ഉദ്​ഘാടനത്തിനു​ശേഷം  പ്രമുഖ വ്യക്തികൾ സന്ദർശിക്കുകയും ചെയ്തു. പ്രീമിയം വിഭാഗത്തിൽ  ഇത്രയും മികച്ചൊരു ആശുപത്രി സ്ഥാപിച്ചതിന് ബദർ അൽ സമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റലിന്‍റെ  മാനേജിംഗ് ഡയറക്ടർമാരായ അബ്ദുൽ  ലത്തീഫിനെയും ഡോ. ​​പി.എ. മുഹമ്മദിനെയും  ആരോഗ്യ മന്ത്രാലയത്തിലെ ആസൂത്രണ, ആരോഗ്യ സ്ഥാപന അണ്ടര്‍ സെക്രട്ടറി ഡോ.അഹ്മദ് സാലിം സെയ്ഫ് അല്‍ മന്ദാരി അഭിനന്ദിച്ചു.  ഒമാനിലെ ആരോഗ്യ സംരക്ഷണ മേഖലയിൽ  ബദർ അൽ സമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്‍റെ  സംഭാവനയും പിന്തുണയേയും അദ്ദേഹം എട്ടുത്തുപറയുകയും ചെയ്തു.  ആഡംബര അന്തരീക്ഷത്തോടെ അത്യാധുനിക സാങ്കേതികവിദ്യയും വിദഗ്ധരായ ഡോക്ടർമാരും ഉൾക്കൊള്ളുന്ന അസാധാരണമായ ആരോഗ്യ സംരക്ഷണ കേന്ദ്രമാണ് ബദർ അൽ സമാ റോയൽ ഹോസ്പിറ്റലെന്ന്​ ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ബോർഡ് ചെയർമാൻ  ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ് പറഞ്ഞു.

സുൽത്താനേറ്റിന്‍റെ  മറ്റ് പ്രദേശങ്ങളിലേക്ക്​  ബദർ അൽ സമാ ഗ്രൂപ്പിൽനിന്ന് കൂടുതൽ പ്രീമിയം ആശുപത്രികൾ പ്രതീക്ഷിക്കുന്നുണ്ടെന്ന്​ പറഞ്ഞ അദ്ദേഹം, സമൂഹത്തിന് നൽകിയ സുപ്രധാന സംഭാവനകൾക്ക ബദർ അൽ സമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിനെ പ്രശംസിക്കുകയും ചെയ്തു.  മുൻനിര പ്രീമിയം ആശുപത്രി ഒരുക്കി​യ ബദർ അൽ സമാ ഗ്രൂപ്പിനെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഡയറക്ടർ ജനറൽ ഡോ. മുഹന്ന ബിൻ നാസർ ബിൻ റാഷിദ് അൽ മുസൽഹി അഭിന്ദിച്ചു.  തന്ത്രപ്രധാനമായ സ്ഥലത്താണ്​ ആശുപത്രി സ്ഥിതി ചെയ്യുന്നതെന്നും എത്തപ്പെടാൻ സാധിക്കുന്ന സ്ഥലമായതിനാൽ വലിയൊരു ജനവിഭാഗത്തെ ഇത് ആകർഷിക്കുമെന്നും  അദ്ദേഹം പറഞ്ഞു. ഒമാൻ വിഷൻ 20240ന്​ അനുസൃതമായി  പരമാവധി സംഭാവന നൽകാൻ ആണ്​ ഞങ്ങൾ ആഗ്രഹിക്കുന്നതെന്ന്​ ബദർ അൽ സമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് മാനേജിങ്​  ഡയറക്ടർമാരായ അബ്ദുൽ  ലത്തീഫും ഡോ. ​​പി എ മുഹമ്മദും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു എല്ലാ നൂതന ചികിത്സകളും ഒമാനിൽ സാധ്യമാക്കണമെന്ന ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയുടെ  ചുവടുവെപ്പാണ് ഈ ആഡംബര പ്രീമിയം ആശുപത്രി. ഒരു വർഷത്തിനുള്ളിൽ റെക്കോർഡ് സമയത്തിനുള്ളിൽ ആണ്​  ഇത്​ യാഥാർഥ്യമാക്കിയത്​. നിലവിൽ ചികിത്സയ്ക്കായി വിദേശത്തേക്ക് പോകുന്ന രോഗികളുടെ എണ്ണത്തിൽ 30 ശതമാനം കുറക്കാനാണ്   ലക്ഷ്യമിടുന്നത്. വൈദ്യചികിത്സക്കായി ആരും ഒമാനിന് പുറത്ത് യാത്ര ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുമെന്നും ഇരുവരും പറഞ്ഞു. 

ഒമാനിലെ സ്വകാര്യ ഹെൽത്ത് കെയർ മേഖലക്ക്​ നിരന്തരം മൂല്യം വർധിപ്പിക്കാനും അത് ലോക നിലവാരത്തിലേക്ക് ഉയർത്താനും ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് ബദർ അൽ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്‍റെ  എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ ഫിറാസത്ത് ഹസനും മൊയ്‌തീൻ ബിലാലും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ഈ ആശുപത്രിയുടെ പ്രവർത്തനങ്ങൾ ലോകത്തെ മുൻനിര അക്രഡിറ്റേഷൻ ബോഡികളായ ജെസി.ഐ(യു.എസ്​.എ), എ.സി.എച്ച്​.എസ്​. (ഓസ്‌ട്രേലിയ) എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള​  ആഗോള മാനദണ്ഡങ്ങളും നയങ്ങളും പ്രോട്ടോക്കോളുകളും അടിസ്ഥാനമാക്കിയുള്ളതാണെന്നും ഇരുവരും പറഞ്ഞു.  ഗ്യാസ്ട്രോഇൻറസ്റ്റൈനൽ ഡൈജസ്റ്റീവ് ഹെൽത്ത്, സർജിക്കൽ ആൻഡ്​ അഡ്വാൻസ്‌ഡ് എൻഡോസ്കോപ്പി, മിനിമൽ ആക്‌സസ് സർജറി, യൂറോളജി, യൂറോ-ഓങ്കോളജി ആൻഡഎ ആൻഡ്രോളജി, ഓർത്തോപീഡിക്‌സ്, ജോയിൻറ് റീപ്ലേസ്‌മെൻറ് -നട്ടെല്ല് ശസ്ത്രക്രിയകൾ, അമ്മയും കുഞ്ഞും, എമർജൻസി ആൻഡ്​ ക്രിട്ടിക്കൽ കെയർ എന്നിവയാണ് ഈ മികവിന്‍റെ കേന്ദ്രങ്ങൾ. ഇൻറേണൽ മെഡിസിൻ, കാർഡിയോളജി, പ്ലാസ്റ്റിക് സർജറി, ജനറൽ പ്രാക്ടീസ്, പാത്തോളജി, റേഡിയോളജി തുടങ്ങി നിരവധി സ്​പെഷ്യാലിറ്റികളും ഉണ്ടാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

സ്റ്റാലിന്റെ പാത പിന്തുടരാന്‍ മകന്‍; ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകും, പ്രഖ്യാപനം ഉടന്‍

National
  •  43 minutes ago
No Image

കഴക്കൂട്ടത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം; മൂന്ന് ദിവസത്തെ പഴക്കമെന്ന് പൊലിസ്

Kerala
  •  an hour ago
No Image

ഗുണ്ടല്‍പേട്ടില്‍ ലോറിയിടിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച സംഭവം; ഞെട്ടിക്കുന്ന സിസി.ടിവ ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 hours ago
No Image

'നടപന്തല്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല'; ഗുരുവായൂരില്‍ വീഡിയോ ചിത്രീകരിക്കാന്‍ നിയന്ത്രണവുമായി ഹൈക്കോടതി

Kerala
  •  2 hours ago
No Image

അര്‍ജുനുവേണ്ടിയുള്ള തെരച്ചിലില്‍ വീണ്ടും പ്രതിസന്ധി; കടലില്‍ കാറ്റ് ശക്തം, ഡ്രഡ്ജര്‍ എത്തിക്കാന്‍ വൈകും

Kerala
  •  3 hours ago
No Image

താമരശേരിയില്‍ യുവതിയെ നഗ്നപൂജയ്ക്ക് നിര്‍ബന്ധിച്ചു; ഭര്‍ത്താവ് അടക്കം രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  3 hours ago
No Image

മൈനാഗപ്പള്ളി അപകടത്തില്‍ ഇന്‍ഷുറന്‍സ് പുതുക്കിയത് കാര്‍ കയറ്റിയതിനു ശേഷം; ശ്രീകുട്ടിയെയും അജ്മലിനെയും പിടിച്ചവര്‍ക്കെതിരേ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

ലബനാനിൽ പേജറുകൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി; പിന്നിൽ ഇസ്‌റാഈലെന്ന് ആരോപണം; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല

International
  •  5 hours ago
No Image

പേജര്‍ പൊട്ടിത്തെറിച്ച് മരണം കേട്ടുകേള്‍വിയില്ലാത്തത്; സ്‌ഫോടകവസ്തുവെന്ന് സംശയം

International
  •  5 hours ago
No Image

നിർഭയ കേന്ദ്രത്തിൽ നിന്നും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി

Kerala
  •  5 hours ago