HOME
DETAILS

ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം, പടിയിറക്കം മെഡല്‍ നേട്ടത്തോടെ ആഘോഷിച്ച് ശ്രീജേഷ്

  
Web Desk
August 08, 2024 | 2:29 PM

 India Wins Bronze in Hockey Sreejesh Celebrates Medal Victory

ഒളിംപിക്‌സ് ഹോക്കിയില്‍ വെങ്കലം നേടി ഇന്ത്യ. മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള പോരാട്ടത്തില്‍ കരുത്തരായ സ്‌പെയിനിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. ഇന്ത്യക്ക് വേണ്ടി ക്യാപറ്റന്‍ ഹര്‍മന്‍പ്രീത് സിംഗാണ് മത്സരത്തിലെ രണ്ടു ഗോളുകളും നേടിയത്. 

ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം വെങ്കലമാണിത്. കഴിഞ്ഞ തവണ ടോക്കിയോയിലും ശ്രീജേഷ് ഉള്‍പ്പെടുന്ന ഇന്ത്യന്‍ ടീം വെങ്കലം സ്വന്തമാക്കിയിരുന്നു. 1980നു ശേഷം ആദ്യമായിട്ടായിരുന്നു ഒളിംപിക് ഹോക്കിയില്‍ ഇന്ത്യ മെഡല്‍ നേടുന്നത്. ടോക്കിയോയില്‍ സെമിയില്‍ ബല്‍ജിയത്തിനോടു പരാജയപ്പെട്ടെങ്കിലും, വെങ്കലപ്പോരില്‍ ഇന്ത്യ ജര്‍മനിയെ കീഴടക്കി. 

പാരീസ് ഒളിംപിക്‌സിന് ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്ന ഇന്ത്യയുടെ മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് ഇതോടെ തന്റെ കരിയര്‍ അവസാനിപ്പിച്ചു. ഒളിംപിക്‌സിലുടനീളം മിന്നുന്ന പ്രകടനം പുറത്തെടുത്ത ശ്രീജേഷ് ഇന്ത്യന്‍ വിജയത്തിലെ നിര്‍ണ്ണായക ശക്തിയായി മാറി. ഒളിംപിക്‌സ് വെങ്കല മെഡലോടെ ശ്രീജേഷിനു ഗംഭീര യാത്രയയപ്പ് ഒരുക്കാന്‍ ഇന്ത്യന്‍ ടീമിനു സാധിച്ചു.

 "India's hockey team has secured a bronze medal, sparking celebrations led by goalkeeper Sreejesh. Read more about this thrilling victory and the team's journey to success."

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിന് കുടുംബശ്രീയില്‍ പണപ്പിരിവ്; 500 രൂപ നല്‍കാനും, പരിപാടിയില്‍ പങ്കെടുക്കാനും നിര്‍ദേശം

Kerala
  •  2 days ago
No Image

വൈരാഗ്യം തീർക്കാൻ ഓട്ടോ ഡ്രൈവറെ ഭാര്യയുടെ മുന്നിലിട്ട് കുത്തിക്കൊന്നു; പ്രതികൾക്ക് ജീവപര്യന്തം

Kerala
  •  2 days ago
No Image

എയർപോർട്ട് ലഗേജിൽ ചോക്കിന്റെ പാടുകളോ? നിങ്ങൾ അറിയാത്ത 'കസ്റ്റംസ് കോഡിന്റെ' രഹസ്യം

uae
  •  2 days ago
No Image

വിജയ്‌യുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച് പുതുച്ചേരി പൊലിസ്; തിരക്കിട്ട ചര്‍ച്ചയില്‍ ടിവികെ

National
  •  2 days ago
No Image

ഇന്തോനേഷ്യയിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 700 കടന്നു

International
  •  2 days ago
No Image

മൊബൈൽ സുരക്ഷയ്ക്ക് 'സഞ്ചാർ സാഥി' ആപ്പ്; പ്രീ-ഇൻസ്റ്റലേഷൻ വിവാദത്തിൽ; ഡിലീറ്റ് ചെയ്താൽ എന്ത് സംഭവിക്കും?

National
  •  2 days ago
No Image

വിജയ് ഹസാരെ ട്രോഫിയിൽ കളിക്കില്ല; ബിസിസിഐയുടെ നിർദേശം തള്ളി സൂപ്പർതാരം

Cricket
  •  2 days ago
No Image

വോട്ടർപട്ടിക പരിഷ്കരണം: പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി കേന്ദ്രം; 10 മണിക്കൂർ ചർച്ച

National
  •  2 days ago
No Image

അബൂദബിയിലെ കനാലിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി; സംഭവം ഇക്കാരണം മൂലമെന്ന് പരിസ്ഥിതി ഏജൻസി

uae
  •  2 days ago
No Image

'യുവാക്കളാണ് രാജ്യത്തിന്റെ ഭാവി'; ദേശീയ ദിന സന്ദേശങ്ങൾ പങ്കുവെച്ച് യുഎഇ രാഷ്ട്ര നേതാക്കൾ 

uae
  •  2 days ago