HOME
DETAILS

ദേശീയ ദിനാവധി: വിസാരഹിത രാജ്യങ്ങളിലേക്കുള്ള വിമാന നിരക്കില്‍ 300 ശതമാനം വര്‍ധന

ADVERTISEMENT
  
August 09 2024 | 04:08 AM

National Day 300 increase in air fares to visa-free countries

ദുബൈ: വരാനിരിക്കുന്ന യു.എ.ഇയുടെ നീണ്ട ദേശീയ ദിന അവധിയില്‍ യു.എ.ഇ നിവാസികള്‍ വിസാ രഹിത രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ 300 ശതമാനം അധികം നല്‍കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3 വരെയുള്ള യു.എ.ഇയുടെ ദേശീയ ദിന അവധിക്കാലത്ത് ജോര്‍ജിയ, അസര്‍ബൈജാന്‍, തായ്‌ലാന്‍ഡ്, അര്‍മേനിയ, മാലിദ്വീപ് തുടങ്ങിയ ജനപ്രിയ വിസാ രഹിത ലക്ഷ്യ സ്ഥാനങ്ങളിലേക്കാണ് വിമാന നിരക്കുകളില്‍ ഗണ്യമായ വര്‍ധനയുണ്ടാവാന്‍ പോകുന്നതെന്നും ഈ മേഖലയിലെ വിദഗ്ധരെയും ടൂറിസ്റ്റുകളെയും ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ ചുണ്ടിക്കാട്ടി.

ദേശീയ ദിനാവധിയില്‍ വന്‍ തോതില്‍ ആളുകള്‍ ഈ സ്ഥലങ്ങളിലേക്ക് പോകുന്നതിനാല്‍, ഡിമാന്‍ഡിലെ കുതിച്ചുചാട്ടവും പരിമിതമായ സീറ്റ് ലഭ്യതയും നിരക്ക് വര്‍ധനക്ക് ആക്കം കൂട്ടുന്നുവെന്ന് ട്രാവല്‍ ഏജന്‍സി വൃത്തങ്ങള്‍ പറഞ്ഞു. യാത്രാ വിദഗ്ധരുടെ കണക്കുകള്‍ പ്രകാരം, സാധാരണ ഗതിയില്‍ ഏകദേശം 800 ദിര്‍ഹമുള്ള റൗണ്ട് ട്രിപ് ടിക്കറ്റുകള്‍ ചില ലക്ഷ്യസ്ഥാനങ്ങളിലേക്ക് 2,800 ദിര്‍ഹമായി ഉയര്‍ന്നു.  അനേകം യു.എ.ഇ നിവാസികള്‍ ഏറ്റവും ആവശ്യപ്പെടുന്ന യാത്രാ കാലയളവാണ് ദേശീയ ദിന അവധി. അവരില്‍ പലരും ദിനചര്യയില്‍ നിന്ന് രക്ഷപ്പെടാനും അടുത്തുള്ള വിസ രഹിത രാജ്യങ്ങള്‍ പര്യവേക്ഷണം ചെയ്യാനും ആഗ്രഹിക്കുന്നു. 

ജോര്‍ജിയയിലേക്കുള്ള വണ്‍ വേ യാത്ര നിലവില്‍ ബജറ്റ് വിമാന കമ്പനികള്‍ക്ക് 269 ദിര്‍ഹം മുതല്‍ ആരംഭിക്കുന്നു. റൗണ്ട് ട്രിപ് ഏകദേശം 800 ദിര്‍ഹം മുതലാണ് തുടങ്ങുന്നത്. ദേശീയ ദിന അവധിക്കാലത്ത്, അതേ എയര്‍ലൈനിലെ വിമാന നിരക്ക് വണ്‍വേ ടിക്കറ്റിന് 289 രൂപ, നാലു ദിവസത്തെ അവധിക്ക് 2,828 ദിര്‍ഹം വരെയായി  നിരക്ക് വര്‍ധിക്കുന്നു.

അതുപോലെ, ബാക്കു (അസര്‍ബൈജാന്‍), യെരേവാന്‍ (അര്‍മേനിയ) എന്നിവിടങ്ങളില്‍ വിമാന നിരക്ക് നിലവില്‍ 167 ദിര്‍ഹം മുതല്‍ ആരംഭിക്കുന്നു. റൗണ്ട് ട്രിപ് 689 ദിര്‍ഹമാണ്. എന്നാല്‍, അടുത്ത നീണ്ട വാരാന്ത്യത്തില്‍, വിമാനക്കൂലി കുതിച്ചുയരുന്നു. വണ്‍ വേ 1,607 ദിര്‍ഹമും മടക്ക യാത്രയ്ക്ക് 2,634 ദിര്‍ഹമാണ്. മാലിദ്വീപിലേക്ക് നിലവിലെ വിമാന നിരക്ക് 449 ദിര്‍ഹം മുതല്‍ ആരംഭിക്കുന്നു.
 റൗണ്ട് ട്രിപ് നിരക്ക് 1,500 ദിര്‍ഹമാണ്. എന്നാല്‍, ദേശീയ ദിന അവധിക്കാലത്ത് പല ട്രാവല്‍ വെബ്‌സൈറ്റുകളും വിലയില്‍ ഏകദേശം 70 ശതമാനം വര്‍ധന കാണിക്കുന്നു. ഈ അവധിക്കാലത്ത് ഒരു റൗണ്ട് ട്രിപ്പിനുള്ള വിമാന നിരക്ക് 2,229 ദിര്‍ഹം മുതല്‍ ആരംഭിക്കും. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

പ്രവാസികളെ ദ്രോഹിക്കുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്‍റെ പുതുക്കിയ ബാഗേജ് നയം; മാറ്റണെമെന്ന് ആവശ്യപ്പെട്ട് നിവേദനം

bahrain
  •  2 days ago
No Image

തിരുവമ്പാടിയിലെ ബിവറേജ് ഔട്ട്‌ലറ്റില്‍ മോഷണം; മേശയിലുള്ള പണമെടുത്തില്ല; അടിച്ചുമാറ്റിയത് മദ്യക്കുപ്പികള്‍ മാത്രം

Kerala
  •  2 days ago
No Image

വ്യാജ സിക്ക് ലീവ് സര്‍ട്ടിഫിക്കറ്റ് വില്‍പന; കുവൈത്തിൽ പ്രവാസി സംഘം പിടിയിൽ

Kuwait
  •  2 days ago
No Image

സഊദിയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22021 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

Saudi-arabia
  •  2 days ago
No Image

നഗരസഭാ പരിധിയിലെ കുടിവെള്ള പ്രശ്‌നം; കേരള യൂണിവേഴ്‌സിറ്റി നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു

Kerala
  •  2 days ago
No Image

നാലു ദിവസത്തെ കുടിവെള്ളക്ഷാമത്തിന് അവസാനം; കോര്‍പ്പറേഷന്‍ പരിധിയിലെ കുടിവെള്ള പ്രശ്‌നം പരിഹരിച്ചുവെന്ന് മേയര്‍

Kerala
  •  2 days ago
No Image

പുത്തന്‍ ഷോപ്പിങ്ങ് അനുഭവം സമ്മാനിക്കാന്‍ കോഴിക്കോട് ലുലു മാള്‍ തുറന്നു; ഷോപ്പിങ്ങ് നാളെ മുതല്‍

Kerala
  •  2 days ago
No Image

സ്വകാര്യ മേഖലയിൽ ട്രാഫിക് ബോധവൽക്കരണം പ്രോത്സാഹിപ്പിച്ച് ദുബൈ പൊലിസ്

uae
  •  2 days ago
No Image

കുവൈത്തിലെ ബയോമെട്രിക് സെന്ററുകളുടെ പ്രവൃത്തി സമയം നീട്ടി

Kuwait
  •  2 days ago
No Image

കരിപ്പൂരിൽ യാത്രക്കാരുടെ പ്രതിഷേധം

Kerala
  •  2 days ago