HOME
DETAILS

'Something big soon India'; വമ്പൻ വെളിപ്പെടുത്തലിന് ഒരുങ്ങുന്നതായി ഹിൻഡൻബർഗ് റിസർച്ച്; അദാനിക്ക് ശേഷം ആര്?

  
Web Desk
August 10, 2024 | 4:20 AM

Hindenburg Research to Make Big Revelation About India tweeted

ന്യൂഡൽഹി: രാജ്യത്ത് ഏറെ കോളിളക്കം സൃഷ്‌ടിച്ച വ്യവസായി ഗൗതം അദാനികെതിരായ റിപ്പോർട്ടിന് പിന്നാലെ ഹിൻഡൻബർഗ് റിസർച്ച് വലിയ വെളിപ്പെടുത്തലിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ ഇന്ത്യയെ കുറിച്ച് വലിയ വെളിപ്പെടുത്തൽ നടത്താൻ ഒരുങ്ങുന്നുവെന്ന് ഹിൻഡൻബർഗ് വെളിപ്പെടുത്തി. Something big soon India എന്നാണ് ട്വീറ്റിൽ പങ്കുവെച്ചിരിക്കുന്നത്. എന്താണ് സംഭവം എന്നോ മറ്റോ യാതൊരു സൂചനയും പുറത്തുവന്നിട്ടില്ല.

2024-08-1009:08:13.suprabhaatham-news.png

കഴിഞ്ഞ വർഷം പുറത്തുവിട്ട അദാനിയെക്കുറിച്ചുള്ള റിപ്പോർട്ട് നേരത്തെ വൻ കോളിളക്കം ഉണ്ടാക്കിയിരുന്നു. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്നാണ് ഹിൻഡൻബർഗ് നേരത്തെ പുറത്ത് വിട്ട റിപ്പോർട്ട്. 2023 ജനുവരി 24നായിരുന്നു അദാനി ഗ്രൂപ്പിൽ അടിമുടി തട്ടിപ്പാണെന്ന റിപ്പോർട്ട് ഹിൻഡൻബർഗ് പുറത്തുവിട്ടത്. 

അദാനി എൻ്റർപ്രൈസസിൻ്റെ ആസൂത്രിത ഓഹരി വിൽപ്പനയ്ക്ക് തൊട്ടുമുമ്പ് അദാനി ഗ്രൂപ്പിനെ നിശിതമായി വിമർശിച്ചുകൊണ്ട് ഹിൻഡൻബർഗ് റിസർച്ച് ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചത. റിപ്പോർട്ടിന് പിന്നാലെ അദാനി ഗ്രൂപ്പിൻ്റെ ഓഹരികളുടെ വിപണി മൂല്യത്തിൽ 86 ബില്യൺ ഡോളറിൻ്റെ ഇടിവുണ്ടാക്കുകയും വിദേശ ലിസ്റ്റ് ചെയ്ത ബോണ്ടുകളുടെ ഗണ്യമായ വിൽപ്പനയ്ക്ക് കാരണമാവുകയും ചെയ്തു. ലോകത്തിലെ മൂന്നാമത്തെ ധനികൻ എന്ന പദവിയിൽ നിന്ന് 38-ാം സ്ഥാനത്തേക്ക് അദാനി വീഴുകയും ചെയ്തു.

കഴിഞ്ഞ മാസം സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഹിൻഡെൻബർഗ് റിസർച്ചിന് നോട്ടിസ് നൽകിയിരുന്നു. അദാനി ഗ്രൂപ്പ് ഓഹരി തട്ടിപ്പ് വെളിപ്പെടുത്തിയതിൽ കാരണം കാണിക്കൽ നോട്ടിസാണ് നൽകിയത്. കാരണം കാണിക്കൽ നോട്ടിസ് ലഭിച്ച വിവരം 
ഹിൻഡൻബർഗ് തന്നെയാണ് പുറത്തുവിട്ടത്. ഇന്ത്യൻ നിയമങ്ങൾ ലംഘിച്ചെന്നാണ് നോട്ടിസിൽ പറയുന്നത്. അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള റിപ്പോർട്ടിൻ്റെ മുൻകൂർ പകർപ്പ് ഹിൻഡൻബർഗ് പൊതു റിലീസിന് ഏകദേശം രണ്ട് മാസം മുമ്പ് ന്യൂയോർക്ക് ഹെഡ്ജ് ഫണ്ട് മാനേജർ മാർക്ക് കിംഗ്ഡണുമായി പങ്കിട്ടതായും സെബി ആരോപിച്ചിരുന്നു.

 

Hindenburg Research, the firm that recently released a report on Gautam Adani, is set to make another big revelation about India. In a tweet, Hindenburg said "Something Big Soon India" without giving any hints about the nature of the revelation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉമ്മന്‍ചാണ്ടിയുടെ പേരില്‍ സത്യപ്രതിജ്ഞ; കോണ്‍ഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞയും അസാധുവാക്കി ഹൈക്കോടതി

Kerala
  •  21 days ago
No Image

യുദ്ധം അവസാനിപ്പിക്കാനുള്ള കരാര്‍ 'അമേരിക്കയുടെ പരാജയ പ്രഖ്യാപനം'- ഇറാന്‍

International
  •  21 days ago
No Image

മിനിമം ബാലന്‍സ് ഇല്ലാത്തതിന് ബാങ്ക് പിഴ ഈടാക്കുന്നോ?; വിഷയത്തില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവ് ഇങ്ങനെ

National
  •  21 days ago
No Image

'നിര്‍ത്തിയിട്ടതു കണ്ടപ്പോള്‍ ഓടിക്കാന്‍ ആഗ്രഹം തോന്നി'; കെ.എസ്.ആര്‍.ടി.സി ബസ് കടത്തിക്കൊണ്ടുപോയ യുവാവ് പിടിയില്‍

Kerala
  •  21 days ago
No Image

കൊച്ചിയില്‍ അര കിലോമീറ്ററോളം റെയില്‍ പാളം അടിച്ചുമാറ്റി; അന്വേഷണം ആരംഭിച്ചു

Kerala
  •  21 days ago
No Image

ഗസ്സയില്‍ കുഞ്ഞുങ്ങളെ ലക്ഷ്യമിട്ട് വംശഹത്യ തുടരുന്നു; ഫലസ്തീന്‍ ജനതയുടെ നിലനില്‍പ് തന്നെ ഇല്ലാതാക്കുകയാണ് ഇസ്‌റാഈലെന്ന് യു.എന്‍ റിപ്പോര്‍ട്ട്

International
  •  21 days ago
No Image

വാണിയപ്പാറയിലെ കല്ലറ തുറന്നു; രണ്ട് മൃതദേഹങ്ങള്‍ മാത്രം, പായ മൃതദേഹത്തിന്റെ അടിയില്‍ വെച്ചതെന്ന് നിഗമനം

Kerala
  •  21 days ago
No Image

മരങ്ങള്‍ കടപുഴകി, വാഹനങ്ങള്‍ തകര്‍ന്നു, ഗതാഗതം തടസ്സപ്പെട്ടു; മുംബൈയില്‍ കനത്ത മഴ 

National
  •  21 days ago
No Image

മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത പോരാട്ടം ശക്തമാക്കണം; അയല്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് കേരളം

Kerala
  •  21 days ago
No Image

  ഓണം വരുന്നു, വഴിമുട്ടി ബെംഗളൂരു മലയാളി; കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളെല്ലാം ഹൗസ്ഫുള്‍

National
  •  21 days ago