കാറിന്റെ രഹസ്യ അറയില്‍ 3 കോടിയുടെ കുഴല്‍പ്പണം; 2 പേര്‍ കസ്റ്റഡിയില്‍
പാലക്കാട്: ചിറ്റൂരില്‍ കുഴല്‍പ്പണവുമായി രണ്ട് അങ്ങാടിപ്പുറം സ്വദേശികള്‍ പിടിയില്‍. ജംഷാദ്, അബ്ദുല്ല എന്നിവരാണ് പിടിയിലായത്. മൂന്ന് കോടിയുടെ കുഴല്‍പ്പണമാണ് പ്രതികളുടെ പക്കല്‍ നിന്നും കണ്ടെടുത്തത്. അര്‍ധരാത്രിയില്‍ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലിസ് തിരച്ചില്‍ നടത്തിയത്. തമിഴ്‌നാട്ടില്‍ നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്ന പണമാണ് കണ്ടെടുത്തത്.
ചിറ്റൂര്‍ താലൂക്ക് ആശുപത്രിയുടെ മുന്നില്‍ വെച്ച് പൊലിസ് ഇവര്‍ സഞ്ചിരിച്ച കാര്‍ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ കാറില്‍ പണമുണ്ടെന്ന് ഇരുവരും സമ്മതിച്ചു. കേരള- തമിഴ്‌നാട് അതിര്‍ത്തി വഴി കുഴല്‍പ്പണമെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇരുവരുമെന്ന് പൊലിസ് വ്യക്തമാക്കി. ഇവരുള്‍പ്പെട്ട ഹവാല സംഘത്തെക്കുറിച്ചുള്ള അന്വേഷണവും പൊലിസ് ഊര്‍ജിതമാക്കി.
3 crore money in the secret compartment of the car 2 people got arrested in palakkad
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."