HOME
DETAILS

വഖ്ഫ് നിയമ ഭേദഗതി ജനാധിപത്യ വിരുദ്ധം: റിയാദ് എസ്.ഐ.സി

  
Web Desk
August 11, 2024 | 2:51 AM

samastha islamic center committee riyadh statement against waqf board amendment bill

രാജ്യത്തിന്റെ പാരമ്പര്യത്തിനും മതേതരത്വത്തിനും ഭരണഘടനാപരമായ മൂല്യങ്ങൾക്കും വിരുദ്ധമാണ് വഖഫ്‌ നിയമഭേദഗതി ബില്ലെന്ന് സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അഭിപ്രായപെട്ടു. നിയമ ഭേദഗതി ഭരണഘടന വിരുദ്ധമാണെന്നും ന്യുനപക്ഷങ്ങൾക്ക് ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണെന്നും യോഗം വിലയിരുത്തി.

വഖ്ഫ് ബോർഡ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബില്ലിനെ ജനാധിപത്യ വിശ്വാസികൾ എതിർത്തു തോൽപ്പിക്കണമെന്നും എസ്.ഐ.സി സെക്രട്ടറിയേറ്റ് യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപെട്ടു.

യോഗത്തിൽ പ്രസിഡന്റ്‌ ബഷീർ ഫൈസി ചുങ്കത്തറ അധ്യക്ഷത വഹിച്ചു. നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ അബൂബക്കർ ഫൈസി വെള്ളില ഉൽഘടനം ചെയ്തു. സെക്രട്ടറിയേറ്റ് മെമ്പർ ഷാഫി മാസ്റ്റർ ചിറ്റത്തുപാറ പ്രമേയം അവതരിപ്പിച്ചു. ആക്ടിങ് സെക്രട്ടറി ശമീർ പുത്തൂർ സ്വാഗതവും സെക്രട്ടറി ഹാരിസ് മൗലവി നന്ദിയും പറഞ്ഞു.

ചെയർമാൻ സൈദലവി ഫൈസി, ഭാരവാഹികളായ ഉമർ ഫൈസി, ഫാസിൽ, സൈനുൽ ആബിദീൻ, നൗഷാദ് ഹുദവി, മുബാറക് അരീക്കോട്, ഗഫൂർ ചുങ്കത്തറ, മൻസൂർ വാഴക്കാട്, റാഫി ടി. കെ,ഷാജഹാൻ, ആബിദ് കൂമണ്ണ എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീരവ് മോദിയെ ഇന്ത്യയിലെത്തിക്കും; കൈമാറ്റത്തിനെതിരായ അവസാന അപ്പീലും യൂറോപ്യൻ കോടതി തള്ളി

National
  •  15 days ago
No Image

കേരള പിഎസ്‌സി അംഗങ്ങൾക്ക് ആഡംബര ജീവിതം; ഖജനാവിന് പ്രതിമാസം ലക്ഷങ്ങളുടെ ബാധ്യത, യുപിഎസ്‌സിയെക്കാൾ വലിയ 'ധൂർത്ത്'

Kerala
  •  15 days ago
No Image

ആരാണ് ബജ്‌രംഗ് ബാഗ്ര? രാമക്ഷേത്ര ട്രസ്റ്റ് തലപ്പത്തേക്ക്‌ വി.എച്ച്.പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി എത്തിയേക്കും

National
  •  15 days ago
No Image

വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന 18-കാരി മരിച്ചു; കാസർകോട് ടൗൺ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

Kerala
  •  15 days ago
No Image

രണ്ട് വർഷത്തിനിടെ കിഡ്നി രോഗം ബാധിച്ചത് 18 സ്ത്രീകൾക്ക്: അടങ്ങിയിരിക്കുന്നത് മാരക അളവിൽ മെർക്കുറി; ചർമം വെളുപ്പിക്കാനുള്ള മൂന്ന് ക്രീമുകൾക്ക് നിരോധനം

National
  •  15 days ago
No Image

ഇതിഹാസ പേസറുടെ 23 വർഷം പഴക്കമുള്ള ലോക റെക്കോർഡ് തകർത്തു; സിംബാബ്‌വെ മണ്ണിൽ ചരിത്രമെഴുതി ബംഗ്ലാദേശ് പേസർ

Cricket
  •  15 days ago
No Image

'തിരക്കോട് തിരക്ക്, ഒടുവിൽ കുടുങ്ങി': മീൻ കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വില്പന; രണ്ട് പേർ പിടിയിൽ

Kerala
  •  15 days ago
No Image

സ്പെയിനിന്റെ നെഞ്ചകം തകർത്ത ആ ഒരേയൊരു താരം! ലോകകപ്പ് ക്വാർട്ടർ ലക്ഷ്യമിട്ട് റൊണാൾഡോയും സ്പാനിഷ് പടയും നേർക്കുനേർ

Football
  •  15 days ago
No Image

യുഎഇയിലെ നിയമനങ്ങളിൽ 23% കുറവ്; കുറഞ്ഞ ശമ്പളമുള്ള ജോലികളിൽ വൻ ഇടിവ്, എഐ മേഖലയിൽ മുന്നേറ്റമെന്ന് റിപ്പോർട്ട്

uae
  •  15 days ago
No Image

നെയ്യാറ്റിൻകരയിൽ ബൈക്കിന്റെ ശബ്ദത്തെച്ചൊല്ലി തർക്കം: യുവാവ് കുത്തേറ്റ് മരിച്ചു; ഒരു കുടുംബത്തിലെ മൂന്നുപേരടക്കം നാല് പേർ കസ്റ്റഡിയിൽ

Kerala
  •  15 days ago