ഇന്ത്യന്‍ റെയില്‍വേയില്‍ സ്ഥിര ജോലി; അരലക്ഷം ശമ്പളം; ആര്‍.ആര്‍.ബിയുടെ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ്; 1376 ഒഴിവുകള്‍
ഇന്ത്യന്‍ റെയില്‍വേയില്‍ സ്ഥിര ജോലി സ്വപ്‌നം കാണുന്നവര്‍ക്ക് അവസരം. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പുതുതായി പാരാമെഡിക്കല്‍ സ്റ്റാഫ് പോസ്റ്റിലേക്ക് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. മിനിമം പ്ലസ് ടു മുതല്‍ യോഗ്യതയുള്ളവര്‍ക്കായി ആകെ 1376 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി സെപ്തംബര്‍ 16 വരെ അപേക്ഷിക്കാം.
തസ്തിക& ഒഴിവ്
റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നടത്തുന്ന പാരാമെഡിക്കല്‍ സ്റ്റാഫ് റിക്രൂട്ട്‌മെന്റ്.
Advt No: 04/2024
ആകെ 1376 ഒഴിവുകള്‍.
ഡയറ്റീഷ്യന്‍ 5
നഴ്‌സിംഗ് സൂപ്രണ്ട് 713
ഓഡിയോളജിസ്റ്റ് & സ്പീച്ച് തെറാപ്പിസ്റ്റ് 4
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് 7
ഡെന്റല്‍ ഹൈജീനിസ്റ്റ് 3
ഡയാലിസിസ് ടെക്‌നീഷ്യന്‍ 20
ഹെല്‍ത്ത് & മലേറിയ ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 3- 126
ലാബ് സൂപ്രണ്ട് ഗ്രേഡ് 3- 27
പെര്‍ഫ്യൂഷനിസ്റ്റ് 2
ഫിസിയോതെറാപ്പിസ്റ്റ് ഗ്രേഡ് 2- 20
ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് 2
കാത്ത് ലാബ് ടെക്‌നീഷ്യന്‍ 2
ഫാര്‍മസിസ്റ്റ് (എന്‍ട്രി ഗ്രേഡ്) 246
റേഡിയോഗ്രാഫര്‍ എക്‌സ്‌റേ ടെക്‌നീഷ്യന്‍ 64
സ്പീച്ച് തെറാപ്പിസ്റ്റ് 1
കാര്‍ഡിയാക് ടെക്‌നീഷ്യന്‍ 4
ഒപ്‌റ്റോമെട്രിസ്റ്റ് 4
ഇസിജി ടെക്‌നീഷ്യന്‍ 13
ലാബ് അസിസ്റ്റന്റ് ഗ്രേഡ് 2- 94
ഫീല്‍ഡ് വര്‍ക്കര്‍ 19
ശമ്പളം
19,900 രൂപ മുതല്‍ 44,900 രൂപ വരെ.
പ്രായപരിധി
യോഗ്യത
ഡയറ്റീഷ്യന്‍
ബി.എസ്.സി കൂടെ ഡയറ്ററ്റിക്‌സില്‍ ഒരു വര്‍ഷത്തെ പിജി ഡിപ്ലോമ. ആശുപത്രിയില്‍ മൂന്ന് വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്.
OR ബി.എസ്.സി ഹോം സയന്‍സ് + എം.എസ്.സി ഹോം സയന്‍സ് (ഫുഡ് ആന്റ് ന്യൂട്രീഷന്‍).
ഓഡിയോളജിസ്റ്റ് & സ്പീച്ച് തെറാപ്പിസ്റ്റ്
ബി.എ ഓഡിയോളജി, സ്പീച്ച് ലാംഗ്വേജ് പാത്തോളജി + റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ രജിസട്രേഷന്‍.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
പിജി ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി/ സോഷ്യല്‍ സൈക്കോളജി
പെര്‍ഫ്യൂഷനിസ്റ്റ്
ബി.എസ്.സി + പെര്‍ഫ്യൂഷന്‍ ടെക്‌നോളജിയില്‍ ഡിപ്ലോമ OR ബി.എസ്.സി + കാര്‍ഡിയോ പള്‍മിനറി പമ്പ് ടെക്‌നീഷ്യന്‍ പോസ്റ്റില്‍ മൂന്ന് വര്‍ഷത്തെ പരിചയം.
ഫിസിയോതെറാപ്പിസ്റ്റ് ഗ്രേഡ്
ഫിസിയോതെറാപ്പിയില്‍ ബി.എ ഡിഗ്രി+ രണ്ട് വര്‍ഷത്തെ പരിചയം.
ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്
10 +2 സയന്‍സ്, ഒക്യൂപ്പേഷണല്‍ തെറാപ്പിയില്‍ ഡിഗ്രിയോ ഡിപ്ലോമയോ.
ഫാര്‍മസിസ്റ്റ് (എന്‍ട്രി ഗ്രേഡ്)
പ്ലസ് ടു സയന്‍സ് / തത്തുല്യം. + ഡിപ്ലോമ ഇന്‍ ഫാര്‍മസി അല്ലെങ്കില്‍ ബി. ഫാം
സ്പീച്ച് തെറാപ്പിസ്റ്റ്
ഓഡിയോ, സ്പീച്ച് തെറാപ്പിയില്‍ ബി.എസ്.സി ആന്‍ഡ് ഡിപ്ലോമ. രണ്ട് വര്‍ഷത്തെ പരിചയം.
ഫീല്‍ഡ് വര്‍ക്കര്‍
പ്ലസ് ടു സയന്‍സ് വിത്ത് ബയോളജി/ കെമിസ്ട്രി. വിവരങ്ങള്‍ വിജ്ഞാപനം കാണുക.
അപേക്ഷ ഫീസ്
ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് = 500 രൂപ.
എസ്.സി, എസ്.ടി, വനിതകള്‍, പി.എച്ച് = 250 രൂപ.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.
അപേക്ഷ: click
വിജ്ഞാപനം: click
permanant job in indian railway rrb paramedical staff recruitment 1376 vacancies
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."