HOME
DETAILS

അദാനിക്കെതിരായ അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയിട്ടില്ല; ചെയര്‍പേഴ്‌സനെ വ്യക്തിഹത്യ ചെയ്യാന്‍ ശ്രമം; ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് തള്ളി സെബി

  
Web Desk
August 11, 2024 | 4:18 PM

investigation against Adani has not failed Attempted assassination of the Chairperson SEBI Rejects Hindenburg Report

 

ന്യൂഡല്‍ഹി: ചെയര്‍പേഴ്‌സനെതിരായി ആരോപണം തള്ളി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). അദാനി ഗ്രൂപ്പിനെതിരായ അന്വേഷണത്തില്‍ ഒരു വീഴ്ച്ചയും വരുത്തിയിട്ടില്ലെന്നും, ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ ചെയര്‍പേഴ്‌സന്‍ മാധബി പുരി ബുച്ച് നിഷേധിച്ചതായും സെബി കൂട്ടിച്ചേര്‍ത്തു. ചെയര്‍പേഴ്‌സനെതിരെ നടക്കുന്നത് വ്യക്തിഹത്യയാണെന്നും സെബി കുറ്റപ്പെടുത്തി. 

അദാനി ഗ്രൂപ്പിനെതിരായ അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി അദാനി ഗ്രൂപ്പിനു നോട്ടീസ് നല്‍കുകയും മൊഴിയെടുക്കുകയും ചെയ്തു.  24 ആക്ഷേപങ്ങളില്‍ 23ലും അന്വേഷണം നടന്നിട്ടുണ്ട്. ഒന്നില്‍ നടപടി ഉടന്‍ പൂര്‍ത്തിയാകുമെന്നം സെബി വ്യക്തമാക്കി.

മാത്രമല്ല ഹിന്‍ഡന്‍ബര്‍ഗിന് ഇന്ത്യയിലെ പ്രവര്‍ത്തനം സംബന്ധിച്ച് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മറുപടിക്ക് പകരം സെബിയുടെ വിശ്വാസ്യതെയെ ചോദ്യം ചെയ്യുകയാണെന്നും സെബി ആരോപണം ഉന്നിയിച്ചു. 

ഇന്നലെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സെബി ചെയര്‍മാന്‍ മാധബി പുരി ബുച്ചിനും, ഭര്‍ത്താവിനുമെതിരെ ഗുരുതര വെളിപ്പടുത്തലാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് നടത്തിയത്. ഇരുവര്‍ക്കും അധാനിയുടെ ഷെല്‍ കമ്പനികളില്‍ നിക്ഷേപം ഉണ്ടായിരുന്നുവെന്നാണ് ഹിന്‍ഡന്‍ ബര്‍ഗിന്റെ ആരോപണം. ദമ്പതികള്‍ക്ക് മൗറീഷ്യസിലും ബര്‍മുഡയിലും നിക്ഷേപമുണ്ടെന്നാണ് ആരോപണം. അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കാന്‍ കാരണം ഈ ബാന്ധവമാണെന്നും ഹിന്‍ഡന്‍ബര്‍ഗ് ആരോപണം ഉന്നിയിച്ചിരുന്നു. 



 investigation against Adani has not failed Attempted assassination of the Chairperson SEBI Rejects Hindenburg Report
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  2 days ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  2 days ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  2 days ago