ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിൽ പുതുതായി നിയമിതനായ കോണ്‍സല്‍ ജനറൽ ഫഹദ് അഹമ്മദ് ഖാന്‍ സൂരി ചുമതലയേറ്റു
ജിദ്ദ: ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിൽ പുതുതായി നിയമിതനായ കോണ്‍സല്‍ ജനറൽ ഫഹദ് അഹമ്മദ് ഖാന്‍ സൂരി ചുമതലയേറ്റു. നിലവിലെ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലത്തിന്റെ കാലാവധി കഴിഞ്ഞതിനാലാണ് നിയമനം. ആന്ധ്രപ്രദേശ് കുര്‍ണൂല്‍ സ്വദേശിയാണ് ഫഹദ് അഹമ്മദ് ഖാന്‍ സൂരി.
എൻജിനീയറിങ്ങിലും ബിസിനസ് മാനേജ്‌മെന്റിലും ബിരുദം നേടിയ ഫഹദ് അഹമ്മദ് ഖാന്‍ സൂരി ഐ.എഫ്.എസ് 2014 ബാച്ചുകാരനാണ്. വാണിജ്യ മന്ത്രാലയത്തില്‍ അണ്ടർ സെക്രട്ടറി, ഇന്ത്യ ഹൗസ് ഫസ്റ്റ് സെക്രട്ടറി, കുവൈത്ത് എംബസി ഫസ്റ്റ് സെക്രട്ടറി തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
നേരത്തെ ജിദ്ദയിലെത്തിയ ഇദ്ദേഹം നിലവിലെ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലത്തോടൊപ്പം ചേർന്ന് ഈ വർഷത്തെ ഹജ് വേളയിൽ ഇന്ത്യൻ ഹാജിമാരുടെ സേവനത്തിനായി രംഗത്തുണ്ടായിരുന്നു.
പുതിയ കോൺസൽ ജനറലിനെ ഹജ്ജ് കൊൺസുൽ മുഹമ്മദ് അബ്ദുൽ ജലീൽ, കോമേഴ്‌സ് കോൺസുൽ മുഹമ്മദ് ഹാഷിം, മറ്റു കോൺസൽമാർ, കോൺസുലേറ്റ് ഉദ്യോഗസ്ഥർ എന്നിവർ കോൺസുലേറ്റിൽ സ്വീകരിച്ചു.
ലണ്ടൻ ഇന്ത്യൻ ഹൈകമീഷണറേറ്റിലെ ഉയർന്ന തസ്തികയിലേക്ക് മാറിപ്പോകുന്ന ഝാര്‍ഖണ്ഡ് സ്വദേശിയായ മുൻ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം കഴിഞ്ഞ ദിവസം ഡൽഹിയിലേക്ക് മടങ്ങിയിരുന്നു. സെപ്റ്റംബർ ആദ്യവാരം അദ്ദേഹം ലണ്ടനിൽ ചുമതലയേൽക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."