മില്‍മയില്‍ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ്; 35,000 ശമ്പളം വാങ്ങാം; പരീക്ഷയില്ല, ഇന്റര്‍വ്യൂ മാത്രം
തിരുവനന്തപുരം റീജിയണല്‍ ഓപ്പറേറ്റീവ് പ്രൊഡ്യൂസേഴ്‌സ് യൂണിയന് കീഴില്‍ ജോലിയവസരം. അസിസ്റ്റന്റ് എഞ്ചിനീയര്‍ ഒഴിവിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്റര്‍വ്യൂ മുഖേന ജോലി നേടാം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
തസ്തിക& ഒഴിവ്
തിരുവനന്തപുരം റീജിയണല്‍ ഓപ്പറേറ്റീവ് പ്രൊഡ്യൂസേഴ്‌സ് യൂണിയനില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ റിക്രൂട്ട്‌മെന്റ്.
ആകെ ഒഴിവുകള്‍ 1.
പ്രായപരിധി
40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. (2024 ജനുവരി 1 അനുസരിച്ച് പ്രായം കണക്കാക്കും). എസ്.സി, എസ്.ടി, ഒബിസി വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്.
യോഗ്യത
ബി.ടെക് (മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/ സിവില്‍/ ഇലക്ട്രോണിക്‌സ്& ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ്
OR
എം.ടെക് (ഡയറി എഞ്ചിനീയറിങ്)
ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം
35,000 രൂപ.
ഇന്റര്‍വ്യൂ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയ വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. ശേഷം പ്രായം, യോഗ്യത, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂട്ടത്തില്‍ ആധാര്‍ കാര്‍ഡും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കയ്യില്‍ കരുതണം.
ശ്രദ്ദിക്കുക,
ആഗസ്റ്റ് 13നാണ് ഇന്റര്‍വ്യൂ.
രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് ഇന്റര്‍വ്യൂ നടക്കുക.
സ്ഥലം, തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ ലിമിറ്റഡ്.
ക്ഷീര ഭവന്‍, പട്ടം, തിരുവനന്തപുരം- 695004
സംശയങ്ങള്‍ക്ക്: 0471- 2447109
വെബ്‌സൈറ്റ്: www.milmatrcmpu.com
വിജ്ഞാപനം: click
assistant job in milma salary upto 35,000 without exam only interview
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."