അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിന് മക്കയിൽ തുടക്കം; 123 രാജ്യങ്ങളിൽ നിന്ന് 173 മത്സരാർഥികൾ പങ്കെടുക്കും
മക്ക: കിങ് അബ്‌ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിന് മക്കയിൽ തുടക്കം കുറിച്ചു.ഖുർആൻ പാരായണ മത്സരത്തിൻ്റെ ഉദ്ഘാടനം മതകാര്യ മന്ത്രി ഡോ. അബ്‌ദുൽ ലത്തീഫ് ആലുശൈഖ് നിർവഹിച്ചു. യോഗ്യത മത്സരങ്ങളാണ് നിലവിൽ ആരംഭിച്ചിരിക്കുന്നത്. 123 രാജ്യങ്ങളിൽ നിന്നായി 173 മത്സരാർഥികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ആറ് ദിവസം നീണ്ടു നിൽക്കുന്ന യോഗ്യത മത്സരങ്ങൾക്ക് ശേഷമാകും അവസാനഘട്ട മത്സരങ്ങളുടെ ആരംഭം.
അഞ്ച് വിഭാഗങ്ങളിലായാണ് അവസാനഘട്ട മത്സരങ്ങൾ സംഘടിപ്പിക്കുക. വിജയിയെ തിരഞ്ഞെടുക്കാനായി സഊദി, ജോർഡൻ, മാലി, പാകിസ്‌താൻ എന്നിവിടങ്ങളിൽ നിന്നുള്ള ഖുർആൻ പണ്ഡിതരുടെ ജൂറിയാണ്.ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നായി ഖുർആൻ മനപ്പാഠമാക്കിയ ഇത്രയും മത്സരാർഥികൾ പങ്കെടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പരിപാടിയാണ് കിങ് അബ്‌ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരം. വിശ്വാസികൾക്കിടയിൽ ഖുർആൻ പഠനം പ്രോത്സാഹിപ്പിക്കുന്നത്തിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിജയികൾക്ക് മൊത്തം 40 ലക്ഷം റിയാലിൻ്റെ സമ്മാനങ്ങളാണ് ലഭിക്കുക.പരിപാടിയുടെ ഫൈനൽ മത്സരങ്ങൾ ഈ മാസം ഇരുപത്തി ഒന്നിനായിരിക്കും നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."