HOME
DETAILS

തൊഴിൽ തർക്കങ്ങൾ ഒത്ത് തീർപ്പാക്കുന്നതിനുള്ള പുതിയ നിയമങ്ങൾ അവതരിപ്പിച്ച് ഒമാൻ

  
Web Desk
August 12, 2024 | 5:18 PM


മസ്കത്ത്:ഒമാനിൽ തൊഴിൽ തർക്കങ്ങൾ ഒത്ത് തീർപ്പാക്കുന്നതിനും, തൊഴിൽ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട നിയമപരമായ നടപടികൾ റദ്ദ് ചെയ്യുന്നതിനുമുള്ള പുതിയ മാർഗ്ഗനിർദേശങ്ങളടങ്ങിയ ഒരു ഔദ്യോഗിക തീരുമാനം ഒമാൻ തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചു. 2024 ഓഗസ്റ്റ് 11-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്.

ഇതുമായി ബന്ധപ്പെട്ട ഒമാൻ തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ ‘451/2024’ എന്ന ഔദ്യോഗിക ഉത്തരവിലെ പ്രധാന വ്യവസ്ഥകൾ താഴെ പറയുന്നു.

-ആർട്ടിക്കിൾ 1 – ഈ നിയമങ്ങൾ ഒമാൻ ലേബർ നിയമങ്ങൾക്ക് കീഴിൽ വരുന്ന ലംഘനങ്ങൾക്കെതിരെയുള്ള നിയമ നടപടികൾ നിർത്തിവെക്കുന്നതിനും, ഒത്ത് തീർപ്പാക്കുന്നതിനും ബാധകമാകുന്നതാണ്. നിയമലംഘകൻ ആവശ്യപ്പെടുന്ന പക്ഷം (നിയമലംഘനത്തിനുള്ള പരമാവധി പിഴതുകയുടെ 25 ശതമാനം കെട്ടിവെക്കാം എന്ന വ്യവസ്ഥയിൽ) നടപടികൾ ഒത്ത് തീർപ്പാക്കുന്നതിനും ഈ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഒത്ത് തീർപ്പ് അനുവദിക്കുന്ന ദിവസം മുതൽ 15 ദിനങ്ങൾക്കകം ഈ പിഴ തുക അടച്ച് തീർക്കേണ്ടതാണ്. ഇല്ലാത്ത പക്ഷം ഈ ഒത്ത് തീർപ്പ് വ്യവസ്ഥ അസാധുവാകുന്നതാണ്.

-ആർട്ടിക്കിൾ 2 – ഒത്ത് തീർപ്പിനുള്ള അപേക്ഷകൾ നിർദ്ദിഷ്ട ഫോം ഉപയോഗിച്ച് സമർപ്പിക്കേണ്ടതാണ്. ഇത്തരം അപേക്ഷ നൽകി 15 ദിവസത്തിനകം ഇതിൽ തീരുമാനം ഉണ്ടാകേണ്ടതാണ്.

-ആർട്ടിക്കിൾ 3 – തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 143, ക്ലോസ് 1 പ്രകാരം ഇരട്ട പിഴ ചുമത്തിയിട്ടുള്ള നിയമ ലംഘനങ്ങൾക്ക് നിയമലംഘകർ പിഴയായി 1000 റിയാൽ കെട്ടിവെക്കുന്ന സാഹചര്യത്തിൽ മാത്രമാണ് ഒത്ത് തീർപ്പ് വ്യവസ്ഥ അംഗീകരിക്കുന്നത്.

-ആർട്ടിക്കിൾ 4 – ഏതാനം നിയമലംഘനങ്ങളിൽ പെട്ട് കൊണ്ട് ഒത്ത് തീർപ്പ് വ്യവസ്ഥയ്ക്ക് വിധേയനാകുന്ന പ്രവാസി തൊഴിലാളിയെ ഒമാനിൽ നിന്ന് നാട് കടത്തുന്നതാണ്. ഇവർക്ക് പിന്നീട് ഒമാനിലേക്ക് തിരികെ പ്രവേശിക്കുന്നതിന് അനുവാദം ലഭിക്കുന്നതല്ല. ഒമാൻ പൗരന്മാർക്കായി നിജപ്പെടുത്തിയിട്ടുള്ള തൊഴിൽ പദവികളിൽ തൊഴിലെടുക്കുക, അനധികൃതമായി ഒമാനിൽ പ്രവേശിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്കാണ് ഈ വ്യവസ്ഥകൾ ബാധകമാകുന്നത്. ഇവരെ നാട് കടത്തുന്നതിനുളള ചെലവുകൾ തൊഴിലുടമകളിൽ നിന്ന് ഈടാക്കുന്നതാണ്.

-ആർട്ടിക്കിൾ 5 – തടവിലുള്ള വ്യക്തികളുടെ ഒത്ത് തീർപ്പ് അപേക്ഷകൾ ലംഘനം രേഖപ്പെടുത്തിയ ദിവസം മുതൽ ഏഴ് ദിവസത്തിനകം സമർപ്പിക്കേണ്ടതാണ്. ഏതാനം സാഹചര്യങ്ങളിൽ മാത്രം ഇതിനായി മന്ത്രാലയം ഏഴ് ദിവസത്തെ അധിക സമയം കൂടി അനുവദിക്കാവുന്നതാണ്.

-ആർട്ടിക്കിൾ 6 – ഒത്ത് തീർപ്പ് അംഗീകാരം ലഭിക്കുന്നതോടെ നിയമം ലംഘിച്ച വ്യക്തി എല്ലാ ബാധ്യതകളിൽ നിന്നും ഒഴിവാക്കപ്പെടുന്നില്ലെന്ന് ഈ നിയമം വ്യക്തമാക്കിയിട്ടുണ്ട്. ഇവർ ഒത്ത് തീർപ്പ് അനുവദിക്കപ്പെട്ട് 30 ദിവസത്തിനകം അവരുടെ നിയമലംഘനം പരിഹരിക്കേണ്ടതും, നിയമപരമായ ബാധ്യതകൾ ശരിയാക്കേണ്ടതുമാണ്.

ഈ തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതും, ഇത് പ്രസിദ്ധീകരിച്ച തീയതി മുതൽ ഈ വ്യവസ്ഥകൾ ഒമാനിൽ പ്രാബല്യത്തിൽ വരുന്നതുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ മുഖ്യമന്ത്രി ആയാലും പുറത്താക്കുന്ന ബില്ല്: ജെ.പി.സിയിലെ 31 അംഗങ്ങളില്‍ പ്രതിപക്ഷത്തുനിന്ന് നാലു പേര്‍ മാത്രം

National
  •  a month ago
No Image

ജെ.ഡി.യു ഏറ്റവും വലിയ ഒറ്റകക്ഷി ; കസേര ഉറപ്പിച്ച് നിതീഷ് 

National
  •  a month ago
No Image

നിർഭാഗ്യം; റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പ് ഇന്ത്യൻ ടീമിൽ ഈ 3 യുവതാരങ്ങൾക്ക് ഇടമില്ലാത്തത് എന്ത് കൊണ്ട്?

Cricket
  •  a month ago
No Image

ടൂര്‍ പോകുന്നതിന് ഒരാഴ്ച മുൻപെങ്കിലും തീയതി അറിയിണം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി എംവിഡി

Kerala
  •  a month ago
No Image

ഡല്‍ഹി സ്‌ഫോടനം: അമിത്ഷാ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്; സര്‍വകക്ഷി യോഗം വിളിക്കണമെന്നും ആവശ്യം

National
  •  a month ago
No Image

500 കിലോ ലഡു, 5 ലക്ഷം രസഗുള, ഗുലാബ് ജാമുന്‍...വിജയാഘോഷത്തിനൊരുങ്ങി എന്‍.ഡി.എ

National
  •  a month ago
No Image

വെസ്റ്റ് ബാങ്കിലെ പള്ളിക്ക് തീയിട്ട് ഖുർആൻ കത്തിച്ച് ജൂത കുടിയേറ്റക്കാർ

International
  •  a month ago
No Image

ലിഥിയം ബാറ്ററികള്‍, പവര്‍ ബാങ്കുകള്‍ എന്നിവ കൊണ്ടുവരുന്നതിന് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഒമാന്‍ എയര്‍

oman
  •  a month ago
No Image

വോട്ടെണ്ണല്‍ ചൂടിനിടെ നെഹ്‌റുവിനെ അനുസ്മരിച്ച് നീതീഷ് കുമാറിന്റെ ട്വീറ്റ്; പേടിക്കണ്ട കസേര നിങ്ങള്‍ക്ക് തന്നെ എന്ന് സോഷ്യല്‍ മീഡിയ 

National
  •  a month ago
No Image

കൊൽക്കത്ത ടെസ്റ്റ്: ടോസ് ജയിച്ച് ബാറ്റിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക; ഈഡൻ ഗാർഡനിൽ സ്പിൻ കെണിയൊരുക്കി ഇന്ത്യ

Cricket
  •  a month ago